പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എരുത്തേമ്പതി ഖാദികേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഖാദികേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍ നിര്‍വ്വഹിച്ചു. ഖാദികേന്ദ്രത്തിലെ തറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് നിര്‍വ്വഹിച്ചു. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രിയദര്‍ശിനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോക്ടര്‍ കെ.എ രതീഷ്, …
Read More »കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പാലക്കാട്: കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എലപ്പുള്ളി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ശ്രീ എന്‍. കൃഷ്ണകുമാര്‍ ആണ് മരണപ്പെട്ടത്.
Read More »പാലക്കാട് ജില്ല ജൂനിയര്‍ ഖൊഖൊ ചാമ്പ്യന്‍ഷിപ്പ്: എലപ്പുള്ളി വാരിയേര്‍സും എസ്എൻപിഎസും ചാമ്പ്യന്മാര്‍
പാലക്കാട്: 54ാമത് പാലക്കാട് ജില്ല ജൂനിയര്‍ ഖൊഖൊ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വാരിയേര്‍സ് എലപ്പുള്ളിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്എന്‍പിഎസ് എലപ്പുള്ളിയും ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാടാംകോട് ഫ്‌ളെയിം രണ്ടാംസ്ഥാനത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എലപ്പുള്ളി വാരിയേഴ്‌സും രണ്ടാമതെത്തി. ജി.എ.പി.എച്ച്.എസ് എലപ്പുള്ളി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു മത്സരം. ഹൈസ്‌കൂള്‍ ഹെഡ്മിസട്രസ് ഗിരിജ പി.പി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഖൊഖൊ അസോസിയേഷൻ ജില്ല സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ഖൊഖൊ …
Read More »സംസ്ഥാന ശാസ്ത്രോത്സവത്തിനൊരുങ്ങി പാലക്കാട്: 8500 പ്രതിഭകള്‍ പങ്കെടുക്കും
പാലക്കാട്: നവംബര്‍ 7 മുതല്‍ 10 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. 14 ജില്ലകളില്‍ നിന്നായി 8500 ലധികം ശാസ്ത്ര പ്രതിഭകള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തി പരിചയം, വി.എച്ച്.എസ്.സി എക്‌സ്‌പോ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. രജിസ്ട്രേഷന്‍ നവംബര്‍ ഏഴിന് രാവിലെ പത്തിന് ഗവ. മോയന്‍സ് എച്ച്.എസ്.എസ്.സില്‍ നടക്കും. തുടര്‍ന്ന്, …
Read More »പാലക്കാട് ബൈക്കും വാനും കൂട്ടിയിടിച്ച് സബ് ജില്ല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍ പടിയിലുണ്ടായ വാഹനാപകടത്തില്‍ സബ് ജില്ല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് പാറപ്പാടം രാജേഷ്-ദിവ്യ ദമ്പതികളുടെ മകന്‍ ദില്‍ജിത്ത് (17) ആണ് മരിച്ചത്. പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടക്കുന്ന സബ് ജില്ല കലോത്സവത്തില്‍ നാടന്‍പാട്ടില്‍ മത്സരിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാവിലെ 11 മണിക്കാണ് അപകടം. കൂട്ടുകാരനായ മുഹമ്മദ് സിനാനുമൊത്ത് ബൈക്കില്‍ മണ്ണാര്‍ക്കാടേക്ക് വരുമ്പോള്‍ ഓമ്‌നി …
Read More »അധ്യാപക നിയമനം; കൂടിക്കാഴ്ച നവംബര്‍ 6ന്
പാലക്കാട്: പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂളില്‍ യുപിഎസ്ടി, എച്ച്എസ്ടി മ്യൂസിക് എന്നീ തസ്തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ആറിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണം.
Read More »രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതി: 8ാമത് വീടിന്റെ തറക്കല്ലിട്ടു; മുഖ്യാതിഥിയായി നടി തന്‍വി റാം
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതിയിലെ 8ാമത് വീടിന്റെ തറക്കല്ലിട്ടു. നടി തന്‍വി റാം ചടങ്ങില്‍ മുഖ്യാതിഥിയായി. കണ്ണാടി പഞ്ചായത്തിലെ സുന്ദരനാണ് 8ാമത് ഭവനം ലഭിക്കുക. സ്വന്തമായി വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്ന് തന്‍വി റാം പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ വളരെക്കാലമായുള്ള ആഗ്രഹങ്ങളാണ് സ്‌മൈല്‍ ഭവന …
Read More »ഇത് വനിതാശാക്തീകരണത്തിന്റെ പുതിയ മാതൃക: വനിതാ വാദ്യകലാസംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
പാലക്കാട്: ജില്ല പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ വാദ്യകലാസംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. 17 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത പോള്‍സണ്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം.പത്മിനി, …
Read More »കാത്തിരിപ്പിന് വിരാമം; പുതുപ്പരിയാരം ഗവ. ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു
പാലക്കാട്: പുതുപ്പരിയാരം നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ഗവ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം എ പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുപ്പരിയാരത്ത് ആശുപത്രി നിര്‍മ്മിച്ചത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ ജയപ്രകാശ് മുഖ്യാതിഥിയായി. ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്മിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് …
Read More »ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന് തുടക്കമായി
പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2025-26 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ടൗണ്‍ നവീകരിക്കുന്നത്. ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാറിന്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. പദ്ധതിയുടെ ഭാഗമായി പാലക്കാട് പൊന്നാനി റോഡിലെ കിഴക്കേ തോട്ടുപാലം മുതല്‍ ഒറ്റപ്പാലം ബസ്റ്റാന്‍ഡ് വരെ നടപ്പാത നവീകരിക്കും. റോഡിലെ അരികുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് …
Read More »
Prathinidhi Online