Palakkadu

കാഴ്ച പരിമിതര്‍ക്കായി ആന്‍ഡ്രോയിഡ് ഫോണുകള്‍ വിതരണം ചെയ്തു

പാലക്കാട്: പാലക്കാട് ബ്ലോക്ക്  പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാഴ്ച പരിമിതര്‍ക്കായി ആന്‍ഡ്രോയിഡ് ഫോണുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് 35 കാഴ്ച പരിമിതരായ വ്യക്തികള്‍ക്ക് ഫോണുകള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.ബി പ്രിയ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രജനി, ടി.എ കല, ബി.നന്ദിനി, …

Read More »

കൊടുവായൂര്‍ പഞ്ചായത്തില്‍ മാലിന്യസംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പാലക്കാട്: കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാലിന്യസംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യ സംഭരണ കേന്ദ്രത്തില്‍ സജ്ജീകരിച്ച കണ്‍വേയര്‍ ബെല്‍റ്റ് ആന്‍ഡ് സോര്‍ട്ടിങ് ടേബിളിന്റെ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ ചെലവഴിച്ചാണ് എം.സി.എഫ് നിര്‍മിച്ചിരിക്കുന്നത്. 2024 – 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 514770 രൂപയാണ് കണ്‍വേയര്‍ ബെല്‍റ്റ് സോര്‍ട്ടിങ് ടേബിളിനായി വകയിരുത്തിട്ടുള്ളത്. പരിപാടിയില്‍ കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ …

Read More »

സിഎ പരീക്ഷയില്‍ ഉന്നതവിജയം നേടി ആശ്ചര്യ

പാലക്കാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ നടത്തുന്ന സിഎ പരീക്ഷയില്‍ ഉന്നതവിജയം നേടി നെടുമ്പള്ളം സ്വദേശി ആശ്ചര്യ. പാലക്കാട് രാമചന്ദ്രന്‍ ആന്റ് രാമചന്ദ്രന്‍ അസോസിയേറ്റിസില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് പുതിയ നേട്ടം. നെടുമ്പ്രള്ളം സ്വദേശികളായ ജയപ്രകാശ്- ഭാഗ്യവതി (മുന്‍ വാര്‍ഡ് മെമ്പര്‍, നെടുമ്പള്ളം) ദമ്പതികളുടെ മകളാണ്.

Read More »

9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: നീതി തേടി കുടുംബം; പോലീസില്‍ പരാതി നല്‍കി

പാലക്കാട്: പല്ലശ്ശനയില്‍ 9 വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ നീതി തേടി കുടുംബം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. ഒരുമാസം മുന്‍പാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും …

Read More »

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലയില്‍ നിന്നുള്ള ആദ്യ അപേക്ഷ ഗായിക നഞ്ചിയമ്മയുടേത്

പാലക്കാട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയുടെ വീട്ടിലെത്തി ഫോം നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച ശേഷം നഞ്ചിയമ്മ അപേക്ഷ ബി.എല്‍. ഒയ്ക്ക് കൈമാറി. അപേക്ഷയുടെ പകര്‍പ്പ് നഞ്ചിയമ്മയ്ക്ക് കൈമാറി. ഇതോടെ ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള ആദ്യ പങ്കാളിയായി നഞ്ചിയമ്മ. …

Read More »

നവീകരിച്ച പ്രീകോട്ട് മിൽ കോളനി കിണർ നാടിന് സമർപ്പിച്ചു

മലമ്പുഴ: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ പ്രീകോട്ട് മിൽ കോളനയിലെ നവീകരിച്ചു  കിണറിൻ്റെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി . ബിജോയ് നിർവഹിച്ചു. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പ്രസീത അധ്യക്ഷയായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അജീഷ് സ്വാഗത പ്രസംഗം നടത്തി. വാർഡ് 17 ലെ മെമ്പർ എം. സുഭാഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

Read More »

ചിക്കണാമ്പാറ മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു

പാലക്കാട്: കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ചിക്കണാമ്പാറ മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 5. 55 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നത്. ചിക്കണാമ്പാറയില്‍ 45 സെന്റ് സ്ഥലത്ത് നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി 2167 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഓരോ നിലയിലും 25 കടമുറികള്‍, ശുചിമുറി, ലിഫ്റ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന് …

Read More »

അധ്യാപക നിയമനം; ഇന്റര്‍വ്യൂ നവംബര്‍ 7ന്

പാലക്കാട്: കഞ്ചിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച് എസ് എസ് ടി ഇക്കണോമിക്‌സ് തസ്തികയില്‍ അധ്യാപക നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴിന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍ : 9497630410.  

Read More »

അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

പാലക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്താമായി നടത്തുന്ന പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വെച്ച് ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. അതാതു വിഷയങ്ങളില്‍ ബിരുദവും ബി എഡുമാണ് പത്താം ക്ലാസ് തുല്യതയ്ക്കുള്ള യോഗ്യത. അതാത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും, ബി എഡും സെറ്റുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യത ക്ലാസുകള്‍ക്കുള്ള യോഗ്യത. ഹ്യുമാനിറ്റീസ്, …

Read More »

നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുന്നത് ഹൈടെക്ക് വിദ്യകളിലൂടെ; വടക്കാഞ്ചേരിയില്‍ പിടിയിലായ സംഘത്തിന്റെ മോഷണരീതി സിനിമാ സ്‌റ്റൈലില്‍

വടക്കാഞ്ചേരി: മൂന്നുമാസത്തിനിടെ മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന 50ഓളം ലോറികളില്‍ നിന്നാണ് അന്ത:സംസ്ഥാന മോഷണ സംഘം ഡീസല്‍ മോഷ്ടിച്ചത്. വലിയ തയ്യാറെടുപ്പുകള്‍ക്ക് ശേഷം മോട്ടോറും ലോറിയും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംഘം അതിവിദഗ്ദമായി ഡീസല്‍ മോഷ്ടിച്ചിരുന്നത്. പോലീസിന്റെ പട്രോളിങിന്റെയും ലോറി തൊഴിലാളികളുടേുയും കണ്ണുവെട്ടിച്ചാണ് സംഘം ഇത്രയും കാലം മോഷണം നടത്തിയത്. വടക്കാഞ്ചേരി പോലീസ് സംഘത്തെ അതിസാഹസികമായി കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് …

Read More »