Palakkadu

നഴ്സിംഗ് കോളജിൽ അധ്യാപക ഒഴിവ്

പാലക്കാട്: പാലക്കാട ഗവണ്‍മെന്റ് നഴ്സിങ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ബോണ്ടഡ് ലക്ചറര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/അംഗീകൃത സ്വാശ്രയ നഴ്സിങ് കോളേജുകളില്‍ നിന്നും എം.എസ്.സി. നഴ്സിങ് പൂര്‍ത്തിയാക്കിയവരായിരിക്കണം. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനും അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നവംബര്‍ …

Read More »

തൊഴിൽ സുരക്ഷിത്വമില്ല; പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ AKLWA യുടെ പ്രതിഷേധം

പാലക്കാട്: സർക്കാർ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പാലക്കാട് പോസ്റ്റ് ഓഫീസിന് മുൻപിൽ AKLWA (ഓൾ കേരള  ലൈസൻസ്ഡ് ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ കോൺട്രാക്ടേഴ്സ്) അംഗങ്ങൾ പ്രതിഷേധിക്കുന്നു. തൊഴിൽ സുരക്ഷ ഉറപ്പാക്കാമെന്ന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ചുകൊണ്ടാാണ് പ്രതിഷേധമെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള 5000 പ്രതിഷേധ കത്തുകൾ മുഖ്യമന്ത്രിക്ക് അയക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു. ​”വാക്ക് പാലിക്കാത്ത വകുപ്പ് മന്ത്രി രാജിവെക്കുക!” എന്നെഴുതിയ …

Read More »

മലയാളം- കവിത-അക്ഷര. എൻ 

മലയാളം മലയബ്ദ ശീതള മലയാളംകൈകോർക്കുവിൻ സുഹൃത്തുക്കളേ ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ. പാടവരമ്പും ചെളിയും ചേറും മലയാളനാടിൻ പുതുനന്മകളും ചേർന്നു വന്ദേ മാതരം, ജനഗണമന ഗാനം പാടുവിൻ – നാടിൻ തണുപ്പിൽ ഉണർവ് വരുത്തുവിൻ. സ്വതന്ത്ര്യ ഭാരതം കെട്ടിപ്പടുക്കാൻ, ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ. ഭാരതമെന്ന വാക്ക് ചൊല്ലിയാൽ ഉള്ളിൽ തെളിയണം ഗാന്ധിയും നെഹ്റുവും. കൈകോർക്കുവിൻ ജനങ്ങളേ –ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ. ഭാരത നാടിൻ കാൽച്ചുവട്ടിൽ ഞങ്ങൾ പാടുന്നു ലോക സമസ്താ സുഖിനോ …

Read More »

ദേശീയ ഖൊഖൊ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ അഭിമാനമായ അശ്വികയ്ക്ക് നാടിൻ്റെ ആദരം

പാലക്കാട്: ദേശീയ സി ബി എസ് ഇ സ്കൂൾ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ എലപ്പുള്ളിയുടെ ഭാവിതാരം അശ്വികയ്ക്ക് നാടിൻ്റെ അനുമോദനം. കൊടുമ്പ് മിഥുനപള്ളം സ്വദേശിനിയായ അശ്വിക അടങ്ങുന്ന എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ ടീമാണ് 19 ൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്മാർ.  ഉത്തർപ്രദേശിലെ അയോധ്യയിലെ അവധ് ഇൻ്റർനാഷണൽ സ്കൂളിൽ വച്ചായിരുന്നു മത്സരം.

Read More »

ജോലി ആവശ്യമുണ്ടോ? എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നാളെ നടക്കുന്ന ജോബ് ഡ്രൈവില്‍ പങ്കെടുക്കാം

പാലക്കാട്: ജോലി ആവശ്യമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നാളെ ജോബ് ഡ്രൈവ് നടത്തുന്നു. നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനായാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ പത്തിനാണ് അഭിമുഖം. പത്താംക്ലാസ്, പ്ലസ്ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഐടിഐ ഇലക്ട്രിക്കല്‍ യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. …

Read More »

ജില്ലയിലെ ഭൂരഹിതരായ 2303 കുടുംബങ്ങള്‍ക്ക് കൂടി ആശ്വാസം; പട്ടയമേളയില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി

പാലക്കാട്: ജില്ലയിലെ ഭൂരഹിതരായ 2303 കുടുംബങ്ങള്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്തു. റവന്യു വകുപ്പിന്റെ പട്ടയം നല്‍കുന്നതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും സംയുക്തമായി ചേര്‍ന്നാണ് ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തിയത്. പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 46643 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷനായിരുന്നു. …

Read More »

വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. ഒറ്റപ്പാലം അനുഗ്രഹയില്‍ ടി.കെ അനിത- ഡോ.സി.വി ഷണ്‍മുഖന്‍ ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗം ഡോക്ടറായി ജോലി ചെയ്ത് വരികായിരുന്നു. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിന്റെ ഭാഗമായ വൈക്കം തോട്ടുവക്കും തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണോ അമല്‍ യാത്ര …

Read More »

ഷൊർണൂർ ക്വാറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ഷൊർണൂർ ത്രാങ്ങാലിയിലെ കരിങ്കൽ ക്വാറിയിൽ 19 ദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റൂർ ഭഗവതിക്കുന്നിൽ താമസിക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഗർഭിണിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ കരിങ്കൽക്വാറിയിൽ ഉപേക്ഷിച്ചുവെന്നാണു വിവരം. പ്രസവശേഷം ശിശുവിനെ ബാഗിലാക്കി സൂക്ഷിക്കുകയും ആർത്തവസമയത്തെ അമിത രക്തസ്രാവമാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം അടങ്ങിയ ബാഗുമായി ആറ്റൂരിലെ ഭർതൃവീട്ടിൽ …

Read More »

പാലക്കാട് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം: നേരിയതോതില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തി; പ്രദേശത്ത് ജാഗ്രത നിര്‍ദേശം

പാലക്കാട്: കുത്തനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞുള്ള അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അപകടസ്ഥലത്തിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കുത്തനൂര്‍ തോലന്നൂര്‍ പൂളക്കപ്പറമ്പില്‍ പാടത്തേക്കാണ് ലോറി മറിഞ്ഞത്. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊല്‍വിന്‍ എന്ന രാസവസ്തുവാണുള്ളത്. അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ മാറ്റാനുള്ള ശ്രമത്തിനിടയില്‍ ടാങ്കറില്‍ നേരിയതോതില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ടാങ്കര്‍ നീക്കാനുള്ള നടപടികള്‍ അഗ്‌നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.  

Read More »

‘അര്‍ഹതയുണ്ടായിട്ടും വീട് ലഭിച്ചില്ല’; പഞ്ചായത്തിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് കുടുംബം

പാലക്കാട്: അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചില്ലെന്ന പരാതിയുമായി യുവതിയും കുടുംബവും. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ 7ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ മേനാത്ത് വീട്ടില്‍ പ്രബിതയും ഭര്‍ത്താവ് വിജയനുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷിത ഭവനമൊരുക്കാന്‍ പഞ്ചായത്ത് സഹായിച്ചില്ലെങ്കില്‍ രണ്ട് മക്കളേയും ചേര്‍ത്ത് ആത്മഹത്യ ചെയ്യുമെന്നും കുടുംബം പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് പ്രബിതയും രണ്ടുമക്കളും താമസിക്കുന്നത്. 2018ല്‍ വീടിന് അപേക്ഷ നല്‍കുകയും ഏറ്റവും മുന്‍ഗണനയുള്ള കുടുംബം എന്ന നിലയില്‍ …

Read More »