Palakkadu

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

പാലക്കാട്: ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഗവ അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനുള്ളില്‍ അപേക്ഷിക്കണം. ഫോണ്‍: 8075088170  

Read More »

ഒറ്റപ്പാലം അതിദാരിദ്ര്യ മുക്ത നഗരസഭ; പ്രഖ്യാപനം നടത്തി കായികമന്ത്രി

പാലക്കാട്: ഒറ്റപ്പാലം നഗരസഭയെ അതി ദാരിദ്ര്യമുക്ത നഗരസഭയായി കായികമന്ത്രി വി.അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി പ്രകാരം നഗരസഭയ്ക്ക് വിട്ടു കിട്ടിയ ഭൂമിയില്‍ ഭൂരഹിത – ഭവന രഹിതരായ അഞ്ച് എസ്.സി കുടുംബങ്ങള്‍ക്കു നിര്‍മ്മിച്ച വീടുകളും മന്ത്രി കൈമാറി. ‘മനസ്സോട് ഇത്തിരി മണ്ണ്’ പദ്ധതി പ്രകാരം 72 സെന്റ് സ്ഥലമാണ് സൗജന്യമായി നഗരസഭക്ക് ലഭിച്ചത്. ഈ സ്ഥലം ഉപയോഗപ്പെടുത്തിയാണ് നഗരസഭാ പരിധിയിലെ ഭൂരഹിത – ഭവന രഹിതരായ അഞ്ച് കുടുംബങ്ങള്‍ക്ക് …

Read More »

കുടുംബവഴക്ക്: പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവിാണ് ഭാര്യ ഇന്ദിരയെ (60) കൊല്ലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് കരുതുന്നത്. വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വഴക്കിനിടെ കൊടുവാള്‍ ഉപയോഗിച്ച് വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചു. തുടര്‍ന്ന് വാസു തന്നെയാണ് നാട്ടുകാരെ കൊലപാതക വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Read More »

വല്ലപ്പുഴ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത്

പാലക്കാട്: വല്ലപ്പുഴ ഇനി അതിദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്ത്. അതിദാരിദ്ര്യ പട്ടികയില്‍ ഉണ്ടായിരുന്ന 34 കുടുംബങ്ങളെയും മോചിപ്പിച്ചാണ് ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ഇതിനായി 34 ഗുണഭോക്താക്കള്‍ക്കുമായി മൈക്രോ പ്ലാന്‍ തയ്യാറാക്കിയിരുന്നു. വീടില്ലാതിരുന്ന മൂന്ന് കുടുംബങ്ങള്‍ക്കും പദ്ധതി പ്രഖ്യാപനത്തിന് മുന്‍പ് പഞ്ചായത്ത് വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. രണ്ട് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി നാല് പേര്‍ സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. അവകാശരേഖകളില്ലാതെ ഗ്രാമപഞ്ചായത്തില്‍ ഒരാളും അവശേഷിക്കരുത് …

Read More »

ഡോക്ടറും നഴ്‌സുമെല്ലാം രോഗിയുടെ അടുത്തേക്ക്;; നേത്ര രോഗികള്‍ക്ക് ആശ്വാസമായി ജില്ലയിലെ സഞ്ചരിക്കുന്ന ഒഫ്താല്‍മോളജി യൂണിറ്റ്

പാലക്കാട്: ജില്ലയിലെ നേത്ര രോഗികള്‍ക്ക് ആശ്വാസമായി മൊബൈല്‍ ഒഫ്താല്‍മോളജി യൂണിറ്റ്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൡലും മൊബൈല്‍ യൂണിറ്റ് വഴി ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. 2015 ല്‍ ആരംഭിച്ച ക്ലിനിക്കിലൂടെ ഇതിനകം ആയിരത്തോളം പേര്‍ക്ക് പ്രയോജനം ലഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തുന്ന തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികളെ വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തി തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്. ഒരു മാസം ശരാശരി 50 …

Read More »

കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം ഒറ്റപ്പാലത്ത് ഒരുങ്ങുന്നു

ഒറ്റപ്പാലം: കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം പാലക്കാട് ഒരുങ്ങുന്നു. സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന സര്‍ക്കാരാണിതെന്നും ഭിന്നശേഷി സൗഹൃദ കേരളമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ പ്രേംകുമാര്‍ എംഎല്‍എയുടെ 2021- 22 വര്‍ഷത്തെ ബജറ്റില്‍ നിന്നും അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ചാണ് ഗവ. ബധിര-മൂക വിദ്യാലയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ബാസ്‌ക്കറ്റ് …

Read More »

പാലക്കാട് ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി നാളെ പ്രഖ്യാപിക്കും

പാലക്കാട്: ജില്ലയെ അതി ദാരിദ്രരില്ലാത്ത ജില്ലയായുള്ള പ്രഖ്യാപനം നാളെ (ബുധനാഴ്ച) നടക്കും. കെ. ശാന്തകുമാരി എംഎല്‍എ പ്രഖ്യാപനം നടത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന അതിദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയ്ക്ക് നേട്ടം കൈവരിക്കാനായത് എന്ന് സര്‍ക്കാര്‍ പറയുന്നു. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2021 ഓഗസ്റ്റിലാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസസ്ഥലം, …

Read More »

കഞ്ചിക്കോട് ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപക ഒഴിവ്

പാലക്കാട്: കഞ്ചിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ.്എസ്.ടി മാത്തമാറ്റിക്‌സ് തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 31ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 94 97 6 3 0 4 1 0  

Read More »

പണം തിരികെ നല്‍കിയില്ല; പാലക്കാട് വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട്: പണം തിരികെ നല്‍കാത്തതിന് വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതുതല കൊടുമുണ്ടയിലാണ് സംഭവം. മച്ചിങ്ങതൊടി കിഴക്കേത്തില്‍ ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. എറണാകുളും പറവൂര്‍ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വണ്ടികള്‍ക്ക് തീയിട്ട ശേഷം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രേംദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംദാസിന് ഇബ്രാഹിം ഒരു ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് വിവരം. ഇബ്രാഹിമിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍, ഒരു …

Read More »

അഴിമതി ആരോപണം: എലപ്പുള്ളി പഞ്ചായത്ത് ഉപരോധിച്ചു

പാലക്കാട്: അഴിമതി ആരോപിച്ച് എലപ്പുള്ളി പഞ്ചായത്ത് സിപിഐഎം ഉപരോധിച്ചു. ലൈഫ് മിഷനിലൂടെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കണം, കുടുംബശ്രീക്ക് ഗ്രാന്‍ഡ് അനുവദിക്കണം, തൊഴിലുറപ്പു പദ്ധതിയില്‍ നൂറുദിനം തൊഴില്‍ അനുവദിക്കുക, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എലപ്പുള്ളി ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കുന്നതിന്റെ മുന്‍പേയായിരുന്നു സിപിഐഎമ്മിന്റെ പ്രതിഷേധം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബോര്‍ഡ് …

Read More »