പാലക്കാട്: 12കാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 12കാരനെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ അധ്യാപകനായ അനില്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 29നായിരുന്നു സംഭവം. പീഡന വിവരം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സുഹൃത്ത് തന്റെ അമ്മയോട് വിവരം പറയുകയും അമ്മ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം ഡിസംബര്‍ 18ന് വിവരം ലഭിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി …
Read More »ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം മറിഞ്ഞ് എലപ്പുള്ളി സ്വദേശിക്ക് ദാരുണാന്ത്യം
എലപ്പുള്ളി: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എലപ്പുള്ളി കുന്നുകാട് കോവില്‍വീട്ടില്‍ ജസ്റ്റിന്‍ ജോസഫ് (44) ആണ് മരിച്ചത്. ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. കനാല്‍പിരിവ് നിലംപതി-മേനോന്‍പാറ റോഡില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാളയാറിലേക്ക് പോകുകയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ജസ്റ്റിന്‍ കുടുങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ജസ്റ്റിനെ ഉടന്‍തന്നെ …
Read More »SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം
പുതുശ്ശേരി: SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹ സംഗമം നടത്തി. 1996-97 കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭാഗമായി നിന്നവരാണ് പരിപാടിയിൽ പങ്കെടുത്തത്. നാടൻ പാട്ട് കലാകാരനും സിനിമ പിന്നണി ഗായകനുമായ പ്രണവം ശശി സംഗമം ഉദ്ഘാടനം ചെയ്തു. വി ജയേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപകരെ അനുമോദിച്ചു. അധ്യാപകരായ സരോജിനി ശ്രീകുമാർ, അരവിന്ദൻ ശ്രീകുമാർ, ഗീത പ്രദീപ്, പൂർവ്വ വിദ്യാർത്ഥികളായ ലത ശിവദാസൻ, പി. രതിദേവി, പുഷ്പകതൻ, എൻ.രതീഷ് എന്നിവർ …
Read More »സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍
പാലക്കാട്: ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരന്‍ സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാന്‍ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 12 മണിയോടെയാണ് സുഹാനെ കാണാതാകുന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ബന്ധുക്കളും 20 മണിക്കൂറിലധികം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ സുഹാന്റെ …
Read More »ആരോഗ്യം ആനന്ദം-വൈബ് ഫോര്‍ വെല്‍നസ്സ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം
പാലക്കാട്: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പുതുവര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്സ്’ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രീ ലോഞ്ച് ആക്റ്റിവിറ്റീസിന് ജില്ലയില്‍ തുടക്കം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പദ്ധതി. കൃത്യവും ശാസ്ത്രീയവുമായ ഇടപെടലുകളിലൂടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തി മാനസിക ശാരീരിക ആരോഗ്യം …
Read More »അമ്പാട്ടുപാളയത്ത് നിന്ന് കാണാതായ 6 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട്: ചിറ്റൂര്‍ അമ്പാട്ടുപാളയത്ത് നിന്ന് ഇന്നലെ കാണാതായ 6 വയസ്സുകാരന്‍ സുഹാനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീടിന്റെ 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമ്പാട്ടുപാളയം എരുമന്‍കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പദികളുടെ ഇളയ മകനാണ് സുഹാന്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് …
Read More »പുതുശ്ശേരിയില്‍ കുടിവെള്ളം മുടങ്ങും
പുതുശ്ശേരി: പുതുശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും. പിഡബ്ല്യുഎസ്എസ് മലമ്പുഴ സെക്ഷനു കീഴില്‍ പുതുശ്ശേരിയിലെ ജലശുദ്ധീകരണ ശാലകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണ് കുടിവെള്ള വിതരണത്തെ ബാധിക്കുന്നതെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
Read More »അമ്പാട്ടുപാളയത്ത് നിന്നും 7 വയസ്സുകാരനെ കാണാതായി
ചിറ്റൂർ: അമ്പാട്ടുപാളയം എരുമക്കോട് നിന്നും 7 വയസ്സുകാരനെ കാണാതായി. മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ മകൻ സുഹാൻ (7) നെയാണ് കാണാതായത്. ചിറ്റൂർ റോയൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. കാണാതാവുമ്പോൾ വെള്ള ടീഷർട്ടും കറുത്ത ട്രൗസറുമായിരുന്നു വേഷം. കുട്ടിയെ വീട്ടിൽ നിന്നും അജ്ഞാതർ എടുത്തു കൊണ്ടു പോയെന്നാണ് സംശയം. കണ്ടുകിട്ടുന്നവർ ചിറ്റൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക +91 91887 22338
Read More »മുഹമ്മദ് സിദാന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് രണ്ട് കൂട്ടുകാരെ; രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നല്‍കി രാജ്യത്തിന്റെ ആദരം
പാലക്കാട്: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും നേടി മുഹമ്മദ് സിദാന്‍ നില്‍ക്കുമ്പോള്‍ അത് കണ്ട് ആഹ്ലാദിക്കുന്നവരില്‍ അവന്റെ രണ്ട് കൊച്ചു കൂട്ടുകാരുമുണ്ട്. തന്റെ രണ്ട് കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ചതിനാണ് ഇത്തവണ രാജ്യം രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നല്‍കി സിദാനെ ആദരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു സിദാന് പുരസ്‌കാരം നേടിക്കൊടുക്കാനിടയായ സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ സുഹൃത്ത് മുഹമ്മദ് …
Read More »പുതുശ്ശേരി പഞ്ചായത്തിനെ വി.ബിജോയ് നയിക്കും
പുതുശ്ശേരി: പുതുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിൻ്റെ വി. ബിജോയ് തിരഞ്ഞെടുക്കപ്പെട്ടു. കൊളയക്കോട് വാർഡ് 21 ൽ നിന്നുള്ള ജനപ്രതിനിധിയാണ് ബിജോയ്.
Read More »
Prathinidhi Online