പാലക്കാട്: കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായത്തായി നാളെ പ്രഖ്യാപിക്കും. 28ന് രാവിലെ 9.30 ന് മുളയങ്കാവ് എസ്.എം റീജന്‍സിയില്‍ കായിക ന്യൂനക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആണ് പ്രഖ്യാപനം നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസും നാളെ നടക്കും. ചടങ്ങില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ …
Read More »തിരുമിറ്റക്കോട് പത്തക്കല്‍ റോഡ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു
പാലക്കാട്: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പത്തക്കല്‍ റോഡ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപയും തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് 9ാം വാര്‍ഡില്‍ റോഡ് നിര്‍മ്മിച്ചത്. 170 മീറ്റര്‍ നീളത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡ് പ്രദേശത്തെ അമ്പതോളം വരുന്ന കുടുംബങ്ങളുടെ യാത്ര സൗകര്യത്തിന് ഉപകാരപ്രദമാണ്. പരിപാടിയില്‍ …
Read More »‘നാട്ടില്‍ പോകുമ്പോള്‍ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ അണ്ടിപ്പരിപ്പും സോപ്പും മിഠായിയൊക്കെ വേണം. അതുകൊണ്ടാണ് മോഷ്ടിച്ചത്’.പാലക്കാട്ടെ പലചരക്ക് മോഷണക്കേസിലെ പ്രതി
പാലക്കാട്: ‘നാട്ടില്‍ പോകുമ്പോള്‍ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ അണ്ടിപ്പരിപ്പും സോപ്പും മിഠായിയൊക്കെ വേണം. അതുകൊണ്ടാണ് മോഷ്ടിച്ചത്’. കപ്പൂരില്‍ കടകളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതിയെ പിടിക്കുമ്പോള്‍ പോലീസുകാര്‍ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം സമ്മാനം നല്‍കാന്‍ പണമില്ലാതെ വന്നപ്പോഴാണ് കൊല്‍ക്കത്ത സ്വദേശിയായ അബൂ റയ്ഹാന്‍ (26) മോഷണത്തിനിറങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു കപ്പൂര്‍ കോഴിക്കര അങ്ങാടിയിലെ മൂന്ന് കടകളില്‍ മോഷണം നടന്നത്. പലചരക്ക് കടകളില്‍ നിന്ന് പണത്തിന് പുറമെ …
Read More »പാലക്കാട് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 18 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 18 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയില്‍ സുഗുണേശ്വരന്‍ ഒഴുക്കില്‍പ്പെട്ടത്. പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More »കുടുംബശ്രീ ജില്ലാ മിഷനില്‍ ഒഴിവുകള്‍; മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നിയമനം
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെള്ളിനേഴി, നാഗലശ്ശേരി, മലമ്പുഴ എന്നീ സിഡിഎസ്സുകള്‍ക്ക് കീഴില്‍ മൂന്നു ക്ലസ്റ്ററുകളാണ് ആരംഭിക്കുന്നത്. ഈ തസ്തികകളിലേക്കുള്ള നിയമനം മൂന്ന് വര്‍ഷത്തേക്കായിരിക്കും. എല്ലാ വര്‍ഷവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. ഐ.എഫ്.സി ആങ്കര്‍ തസ്തികയിലേക്ക് വി.എച്ച്.എസ്.സി (അഗ്രി)/ …
Read More »മലമ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
മലമ്പുഴ: മലമ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446064175
Read More »സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി വായ്പമേളയും ശില്‍പ്പശാലയുമായി നോര്‍ക്ക റൂട്ട്‌സ്; പരിപാടി 29ന്
പാലക്കാട്: സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി നോര്‍ക്ക് റൂട്ട്‌സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി.എം.ഡിയും. പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 29ന് ഒറ്റപ്പാലത്ത് സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും സംഘടിപ്പിക്കും. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വായ്പാ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നത്. ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ (മുന്‍സിപ്പല്‍ സ്റ്റാന്റിനു സമീപം) വച്ച് സംഘടിപ്പിക്കുന്ന പരിപാടി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. …
Read More »അംബേദ്കര്‍ ഗ്രാമം പദ്ധതി: പാറക്കളം നഗര്‍ നിര്‍മ്മാണോത്ഘാടനം മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു
പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ പാറക്കളം നഗര്‍ അംബേദ്കര്‍ ഗ്രാമം 2022-23 പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിന്റെയും വരുമാനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ 8.50 കോടി രൂപ പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാറക്കളം ജി.എം.എല്‍. …
Read More »ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതകുറുശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂച്ചിക്കൂട്ടത്തില്‍ 69 കാരനായ നാരായണനാണ് മരിച്ചത്. മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മരണകാരണം വ്യക്തമല്ല.
Read More »എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
പാലക്കാട്: എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയ്ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. പോക്കാന്‍തോട് സ്വദേശിയായ രാജമ്മ (82) ശനിയാഴ്ച രാവിലെ 10 മണിയോടടുത്താണ് കിണറ്റില്‍ ചാടിയത്. 35 അടിയോം താഴ്ചയുള്ള കിണറ്റിലേക്കാണ് രാജമ്മ ചാടിയത്. ഇവര്‍ക്ക് ഓര്‍മ്മക്കുറവുണ്ട്. ഉടന്‍തന്നെ നാട്ടുകാരായ സുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് രാജമ്മയെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കു പറ്റിയ രാജമ്മയെ പാലക്കാട് …
Read More »
Prathinidhi Online