Palakkadu

ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതകുറുശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂച്ചിക്കൂട്ടത്തില്‍ 69 കാരനായ നാരായണനാണ് മരിച്ചത്. മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മരണകാരണം വ്യക്തമല്ല.  

Read More »

എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

പാലക്കാട്: എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയ്ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. പോക്കാന്‍തോട് സ്വദേശിയായ രാജമ്മ (82) ശനിയാഴ്ച രാവിലെ 10 മണിയോടടുത്താണ് കിണറ്റില്‍ ചാടിയത്. 35 അടിയോം താഴ്ചയുള്ള കിണറ്റിലേക്കാണ് രാജമ്മ ചാടിയത്. ഇവര്‍ക്ക് ഓര്‍മ്മക്കുറവുണ്ട്. ഉടന്‍തന്നെ നാട്ടുകാരായ സുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് രാജമ്മയെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കു പറ്റിയ രാജമ്മയെ പാലക്കാട് …

Read More »

പേപ്പര്‍ബാഗ് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കുളക്കാട് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം. പേപ്പര്‍ബാഗ്, ഫയല്‍, എന്‍വെലപ്പ് എന്നിവയുടെ നിര്‍മ്മാണത്തിലാണ് സൗജന്യ പരിശീലനം നല്‍കുന്നു. 12 ദിവസത്തെ പരിശീലനമാണ്. നവംബര്‍ 10-ന് ക്ലാസുകള്‍ ആരംഭിക്കും. 18 വയസ്സ് മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 0466 2285554, 9447148554 എന്നീ ബന്ധപ്പെടണം.  

Read More »

വനിതാ ശാക്തീകരണം ലക്ഷ്യം; കൊടുവായൂര്‍ പഞ്ചായത്തില്‍ ജിംനേഷ്യം ആരംഭിച്ചു

കൊടുവായൂര്‍: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കൊടുവായൂര്‍ ഗ്രാമ പഞ്ചായത്ത് മുന്നോട്ട് വച്ച വനിതകള്‍ക്കായുള്ള ജിംനേഷ്യം യാഥാര്‍ത്ഥ്യമായി. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വ്വഹിച്ചു. കൊടുവായൂര്‍ ചന്തപ്പെട്ടക്ക് സമീപമുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം സജ്ജീകരിച്ചിട്ടുള്ളത്. …

Read More »

അംഗനവാടികളില്‍ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് പുനര്‍ദര്‍ഘാസുകള്‍ ക്ഷണിച്ചു

ഒറ്റപ്പാലം: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ അംഗനവാടികളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പുനര്‍ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ ലക്കിടി പേരൂര്‍, അമ്പലപ്പാറ, തൃക്കടീരി, ഒറ്റപ്പാലം നഗരസഭ എന്നീ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ദര്‍ഘാസുകള്‍ നവംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ ഒറ്റപ്പാലം ശിശുവികസന ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0466-2245627,8138813129  

Read More »

തൊഴിലന്വേഷകരാണോ? എം.ആര്‍.എഫില്‍ 500ലധികം ജോലി ഒഴിവുകള്‍; ജോബ് ഡ്രൈവ് 27 ന് പാലക്കാട്

പാലക്കാട്: പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ എം.ആര്‍.എഫിന്റെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 27 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ചാണ് ജോബ് ഡ്രൈവ് നടക്കുക. നിലവില്‍ 500 ലധികം തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്‌നിക്, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ജോബ് ഡ്രൈവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന …

Read More »

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഇന്ന്

പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് ഇന്ന്. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി എ പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വികസന രേഖ പ്രകാശനം ചെയ്യും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് മുഖ്യാതിഥി ആകും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി …

Read More »

ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ദാനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു; ശ്രദ്ധേയമായി ജനപങ്കാളിത്തം

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും കുടുംബ സംഗമത്തിന്റേയും ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് പട്ടികയിലുള്ള 1047 പേരില്‍ 220 പേര്‍ക്ക് ഭവന നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനായി 9.10 കോടി രൂപയാണ് ചിലവഴിച്ചത്. ബാക്കിവരുന്ന എഗ്രിമെന്റ് വെച്ച മുഴുവന്‍ ആളുകള്‍ക്കും ആദ്യഘഡു നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് …

Read More »

കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: കണ്ണമ്പ്ര, പന്തലാംപാടത്ത് പുതുതായി തുടങ്ങിയ കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റ് ‘കഫേ കുടുംബശ്രീ’ റസ്റ്റോറന്റ് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ മുഖമുദ്ര വിശ്വാസ്യതയാണെന്ന് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ വരവ് പ്രദേശത്തിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതി വഴി പതിനായിരം കോടി രൂപയുടെ നിക്ഷേപവും അത്രത്തോളം തൊഴിലവസരങ്ങളും പ്രദേശത്ത് …

Read More »

ഒറ്റപ്പാലം കാര്‍ഷിക മഹോത്സവത്തിന് തുടക്കമായി; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം: ഒറ്റപ്പാലം കാര്‍ഷിക മഹോത്സവം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘നാട്ടുപച്ച’യുടെ ഭാഗമായാണ് കാര്‍ഷിക മഹോത്സവം സംഘടിപ്പിച്ചത്. വിഷരഹിതമായ ഭക്ഷണത്തില്‍ നിന്ന് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്‌കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി അത്തരം …

Read More »