Palakkadu

കുടുംബശ്രീയുടെ ‘അഗ്രി കിയോസ്’ കൊല്ലങ്കോട് പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെയും കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ‘അഗ്രി കിയോസ്‌കി’ന്റെ പ്രവര്‍ത്തനോദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വഹിച്ചു. കൊല്ലങ്കോട് ബ്ലോക്കിലെ കുടുംബശ്രീയുടെ ആദ്യത്തെ അഗ്രി കിയോസ്‌കാണ് ഇത്. കിയോസ്‌ക് വഴി കുടുംബശ്രീ ഉത്പന്നങ്ങളും കാര്‍ഷികോത്പന്നങ്ങളും മിതമായ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. നെന്മേനിയില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ശിവന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ കെ. സുലോചന, സ്റ്റാന്റിംഗ് കമ്മിറ്റി …

Read More »

ജില്ലാ പഞ്ചായത്തില്‍ ജോലി ഒഴിവ്; അഭിമുഖം 28ന്

പാലക്കാട്: ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പി.എസ്.സി പരിശീലനം നല്‍കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് രാവിലെ 10.30ന് യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം.  

Read More »

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിന് ISO സര്‍ട്ടിഫിക്കറ്റ്; ആഘോഷം സംഘടിപ്പിച്ചു

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സി. ഡി. എസ് ഒഫീസിന് പ്രവര്‍ത്തന സംവിധാനത്തിന്റെ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കറ്റ്. സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്മ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങള്‍ക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഈ വര്‍ഷം സെപ്തംബറില്‍ സംസ്ഥാനത്തെ 607 സിഡിഎസുകകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബാക്കിയുള്ള 463 സിഡിഎസുകള്‍ക്കും കൂടി ഐഎസ്ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ …

Read More »

പാലക്കാട് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ

പാലക്കാട്: പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തടവു ശിക്ഷയ്ക്ക് പുറമെ രണ്ടു ലക്ഷം രൂപ പ്രതികള്‍ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി ദേനേശന്‍ പിള്ളയാണ് വിധി പറഞ്ഞത്. കൊപ്പം പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ 26 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍, …

Read More »

സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പുതിയതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റുമെട്രിക് ഹോസ്റ്റലിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റ്യൂവാര്‍ഡ് (യോഗ്യത: പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റെസ്റ്റേറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസ് കോഴ്‌സും തത്തുല്യവും), കുക്ക് (പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സും തത്തുല്യവുമാണ് യോഗ്യത), മെസ്സ് ഗേള്‍(ഏഴാം ക്ലാസ് യോഗ്യത), റസിഡന്റ് …

Read More »

പുലിയെ പേടിച്ച് അടച്ചിട്ട മുള്ളി ട്രൈബല്‍ സ്‌കൂള്‍ നാളെ തുറക്കും

പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂള്‍ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂള്‍ തുറക്കുന്നത്. സ്‌കൂള്‍ പരിസരത്ത് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറുപതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് അരികില്‍ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു. പുലിയെ പിടികൂടാനുള്ള കൂടും, സ്‌കൂള്‍ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വനംമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സബ് …

Read More »

തകര്‍ന്ന സ്ലാബ് ശ്രദ്ധയില്‍ പെട്ടില്ല; പാലക്കാട് അഴുക്കുചാലില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

പാലക്കാട്: നഗരത്തിലെ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നത് ശ്രദ്ധയില്‍ പെടാതെ യാത്രചെയ്ത വിദ്യാര്‍ത്ഥിനി കാനയില്‍ വീണു. കാടാംകോട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴുക്കുചാലിന്റെ മുകളിലിട്ട സ്ലാബ് നീങ്ങിക്കിടന്നത് ശ്രദ്ധയില്‍ പെടാതെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി അഴുക്കു ചാലില്‍ വീഴുകയായിരുന്നു. അല്‍ അമീന്‍ എഞ്ചിനിയറിങ്ങ് കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി രഹത ഫര്‍സാനക്കാണ് അപകടം പറ്റിയത്. എക്‌സൈസ് വകുപ്പിന്റെ സെമിനാര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്ക് ഗുരുതരമല്ല.  

Read More »

18 മണിക്കൂര്‍ ദൗത്യം: ഓങ്ങല്ലൂരില്‍ വെടിവച്ചു കൊന്നത് 87 കാട്ടുപന്നികളെ

ഓങ്ങല്ലൂര്‍: സ്വസ്ഥമായ ജനജീവിതത്തെ താറുമാറാക്കുന്ന കാട്ടു പന്നികളെ കൂട്ടത്തോടെ വെടിവച്ച് കൊന്ന് ഓങ്ങല്ലൂര്‍ പഞ്ചായത്തും ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും. 18 മണിക്കൂര്‍ നീണ്ട ദൗത്യത്തില്‍ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂര്‍ പഞ്ചായത്തും ചേര്‍ന്നായിരുന്നു നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒന്‍പത് ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ടനായ്ക്കളും ചേര്‍ന്നുള്ള ദൗത്യമാണ് നടന്നത്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലിറങ്ങിയ പന്നികളെയാണ് വെടിവച്ചു കൊന്നത്. …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളായി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളില്‍ തീരുമാനമായി. 31 ഡിവിഷനുകളില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. വനിത സംവരണ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി വനിത സംവരണ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണുള്ളത്. അലനല്ലൂര്‍ – ജനറല്‍ തെങ്കര – വനിത അട്ടപ്പാടി – ജനറല്‍ കാഞ്ഞിരപ്പുഴ – വനിത കടമ്പഴിപ്പുറം – വനിതാ എസ്.സി കോങ്ങാട് – …

Read More »

കൂറ്റനാട് യുവാവിനെ കക്കൂസ് കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂറ്റനാട്: വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകന്‍ മഹേഷ് (40) ആണ് മരിച്ചത്. മൂളിപ്പറമ്പ് സ്വദേശിയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി നിര്‍മ്മിച്ച കുഴിയിലായിരുന്നു മൃതദേഹം. പെരിങ്ങോട് ഹൈസ്‌ക്കൂളിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More »