പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളില്‍ തീരുമാനമായി. 31 ഡിവിഷനുകളില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. വനിത സംവരണ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി വനിത സംവരണ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണുള്ളത്. അലനല്ലൂര്‍ – ജനറല്‍ തെങ്കര – വനിത അട്ടപ്പാടി – ജനറല്‍ കാഞ്ഞിരപ്പുഴ – വനിത കടമ്പഴിപ്പുറം – വനിതാ എസ്.സി കോങ്ങാട് – …
Read More »കൂറ്റനാട് യുവാവിനെ കക്കൂസ് കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൂറ്റനാട്: വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകന്‍ മഹേഷ് (40) ആണ് മരിച്ചത്. മൂളിപ്പറമ്പ് സ്വദേശിയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി നിര്‍മ്മിച്ച കുഴിയിലായിരുന്നു മൃതദേഹം. പെരിങ്ങോട് ഹൈസ്‌ക്കൂളിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More »ബൈക്ക് മറിഞ്ഞ് നരമന്‍കുളം സ്വദേശി മരിച്ചു
പാലക്കാട്: ബൈക്ക് മറിഞ്ഞുള്ള അപകടത്തില്‍ നരമന്‍കുളം സ്വദേശിക്ക് ദാരുണാന്ത്യം. നരമന്‍കുളം മേല്‍വീട്ടില്‍ സുരേഷ് (45) ആണ് ബുധനാഴ്ചയുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. ഉച്ചയ്ക്ക് 2.30ഓടെ മന്നത്തുകാവ് – പെരുവെമ്പ് റോഡിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍ട്ടിസ്റ്റായിരുന്നു സുരേഷ്. പരേതനായ കണ്ടന്‍കുട്ടി, ലക്ഷ്മി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ സിന്ധു. സുജിത്ത് മകനാണ്. ആറുമുഖന്‍, കമലം, രാമകൃഷ്ണന്‍, …
Read More »‘സോറി വാച്ചുകള്‍ എടുക്കുന്നു’; പാലക്കാട് വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം
പാലക്കാട് :‘നിങ്ങളുടെ വിലകൂടിയ വസ്തു ഞാന്‍ കൊണ്ടുപോകുകയാണ്. എന്നോട് ക്ഷമിക്കണം’. കഴിഞ്ഞ ദിവസം ചന്ദ്രനഗര്‍ ജയനഗര്‍ കോളനിയിലെ ഒരു വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പാണിത്. വീട് കുത്തിത്തുറന്ന് 20000 രൂപ വില വരുന്ന രണ്ട് വാച്ചുകളുമായി പോകുന്നതിന് മുന്‍പാണ് തന്റെ പ്രവൃത്തിയില്‍ ക്ഷമാപണം ചോദിച്ച് കള്ളന്‍ കുറിപ്പെഴുതി വച്ചത്. വീടിന്റെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് സോറി എന്ന് ഇംഗ്ലീഷിലെഴുതിയ കുറിപ്പ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വിദേശത്ത് സ്ഥിരതാമസക്കാരാണ് …
Read More »പുതുശ്ശേരി പഞ്ചായത്തിലെ ലൈഫ് മിഷനില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഇന്ന്
പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതുശ്ശേരി പഞ്ചായത്തിലെ വീടുകളുടെ താക്കോല്‍ ദാനവും കുടുംബ സംഗമവും ഇന്ന് നടക്കും. വൈകീട്ട് 4 മണിക്ക് ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. മലമ്പുഴ എംഎല്‍എ ചടങ്ങില്‍ എ.പ്രഭാകരന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Read More »പാലക്കാട് ജില്ലയിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
പാലക്കാട്: ജില്ലയിലെ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തേ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളിലെ …
Read More »സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; പവന് 2480 രൂപ കുറഞ്ഞു
പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്. പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില …
Read More »കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍
പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. വാക്കോടന്‍ അംബികയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടുംബം വീട്ടില്‍ പുലിയെത്തിയതും വളര്‍ത്തുനായയെ പുലി കടിച്ചെടുത്ത് ഓടുന്നതും കണ്ടത്. വീട്ടിനു മുന്നില്‍ നടന്ന സംഭവം പക്ഷേ വീട്ടുകാര്‍ അറിഞ്ഞത് സിസിടിവി കണ്ടപ്പോള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളര്‍ത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങള്‍ക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് …
Read More »മഴ :പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പാലക്കാട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
Read More »പല്ലശ്ശന വാമലകയറ്റം ഇന്ന്
പാലക്കാട് : പല്ലശ്ശന വാമലക്കോവിൽ, എലവഞ്ചേരി, കുമ്പളക്കോട്, എലുക്കഞ്ചേരി, പല്ലാവൂർ വാമല എന്നിവിടങ്ങളിൽ തുലാംവാവുത്സവ ഭാഗമായുള്ള വിശ്വാസികളുടെ മലകയറ്റവും വഴിപാട് സമർപ്പണവും ചൊവ്വാഴ്ച നടക്കും. പല്ലശ്ശന വാമലയിൽ പഴയകാവ് ദേവസ്വത്തിന്റെ്റെ മേൽനോട്ടത്തിലും എലുക്കഞ്ചേരി വാമലയിൽ ശ്രീധർമശാസ്താ വിഷ്ണുക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് ഉത്സവപരിപാടികൾ നടക്കുന്നത്. പല്ലശ്ശനയിൽ രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴയകാവിൽനിന്ന് വാമല മുകളിലേക്ക് സ്വാമിരഥം എഴുന്നള്ളത്ത് നടക്കും. എലുക്കഞ്ചേരി ക്ഷേത്രത്തിൽ രാവിലെമുതൽ പ്രത്യേകപൂജകൾ നടക്കും. …
Read More »
Prathinidhi Online