കാഞ്ഞിരപ്പുഴ: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വീടിനു സമീപത്ത് കെട്ടിയിരുന്ന ആടിനെ കൊന്നുതിന്നു. കാഞ്ഞിരം മുനിക്കോടം ഇരട്ടക്കുളം കാങ്കത്തു വീട്ടില്‍ ഗോപാലന്റെ വീട്ടിലെ ആടിനെയാണ് കൊന്നത്. ആടിനെ പകുതി തിന്ന് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ശക്തിയായി മഴ പെയ്തതിനാല്‍ വീട്ടുകാര്‍ ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഞായറാഴ്ചയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. കൂട്ടില്‍ നാല് ആടുകളാണ് ഉണ്ടായിരുന്നത്. കൂടിന് സമീപത്തായി വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് …
Read More »ചിട്ടിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു; 200 നിക്ഷേപകരില്‍ നിന്നും 36 ലക്ഷം തട്ടിയെടുത്തു
തിരുപ്പൂര്‍: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് ചിട്ടി തട്ടിപ്പിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുപ്പൂര്‍ ഭാരതിനഗറില്‍ ദുരൈ എന്നയാള്‍ നടത്തിവന്ന ചിട്ടിയില്‍ പണം നിക്ഷേപിച്ച 200 നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായതായി പരാതി ഉയര്‍ന്നത്. ദീപാവലി സമയത്ത് നല്ല ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് മനസ്സിലാക്കിയതോടെ നിക്ഷേപകര്‍ തിരുപ്പൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുരൈ കുറച്ചുകാലമായി പലതരത്തിലുള്ള ചിട്ടികള്‍ നടത്തുന്നയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ …
Read More »അറ്റകുറ്റപ്പണി: വള്ളേക്കുളം-കൊളയക്കോട് റോഡ് അടച്ചു
പാലക്കാട്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വള്ളേക്കുളം – ചക്കാട്ടുപാറ- കൊളയക്കോട് റോഡ് താല്‍ക്കാലികമായി അടച്ചു. എലപ്പുള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിന്റെ ഭാഗത്താണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഗതാഗതത്തിനായി തുറന്നു നല്‍കും
Read More »മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജില്ലയിലെ 4 ഡാമുകള്‍ തുറന്നു
പാലക്കാട്: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഞായറാഴ്ച രാത്രി മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെന്റിമീറ്ററായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. …
Read More »വ്യോമസേന താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു
കോയമ്പത്തൂര്‍: സുലൂരിലെ വ്യോമസേന താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. പാലക്കാട് യാക്കര കടുത്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ്.സാനു (47) ആണ് മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്ന സാനു ഞായറാഴ്ച രാവിലെ 6 മണിക്ക് ജോലിക്ക് കയറിയ ഉടനെ തലയിലേക്ക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു. വ്യോമസേന ക്യാമ്പസിലെ 13ാം നമ്പര്‍ ടവര്‍ പോസ്റ്റിലായിരുന്നു സംഭവം. ജോലിയില്‍ കയറിയ ഉടനെ എകെ 103 റൈഫിള്‍ ഉപയോഗിച്ചാണ് …
Read More »കാലവര്‍ഷം മോശമായി ബാധിച്ചു; ജില്ലയില്‍ നെല്ലുല്‍പാദനത്തില്‍ ഇടിവ്
ആലത്തൂര്‍: കാലവര്‍ഷത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഇത്തവണ നെല്ലുല്‍പാദനത്തെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍. പലയിടത്തും വിളവെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കനത്ത ഇടിവാണ് നേരിട്ടത്. ഏക്കറിന് 2000-2200 കിലോ നെല്ല് കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ 1000-1200 കിലോ മാത്രമേ കിട്ടുയിട്ടുള്ളൂ. മാത്രമല്ല കീടബാധയും രൂക്ഷമായതായി കര്‍ഷകര്‍ പറയുന്നു. മുഞ്ഞബാധിച്ച് വിളവെടുക്കാറായ നെല്ലുകള്‍ പോലും കരിഞ്ഞു പോകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അസുഖം ബാധിച്ച് നെല്ല് കൊഴിഞ്ഞു വീഴുപോകുന്നതോടെ കൊയ്‌തെടുക്കാന്‍ സാധിക്കില്ല. കൊയ്‌തെടുത്താലും പതിരാണ് കൂടുതലും. ഇതിനു …
Read More »കുട്ടികളെ പഠിപ്പിക്കുന്നതിനിടെ യുവതിക്ക് മിന്നലേറ്റു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: കുട്ടികളെ പഠിപ്പിക്കുന്നതിനിടെ കൂറ്റനാട് യുവതിക്ക് മിന്നലേറ്റു. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലില്‍ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാന്‍ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. അശ്വതിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. അശ്വതിയെ ഉടന്‍ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ നിന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കുറച്ച് സമയത്തേക്ക് അശ്വതിയുടെ കൈക്ക്് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.
Read More »നെന്മാറ കൊലക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; പ്രതി സ്ഥിരം കുറ്റവാസനയുള്ളയാളെന്ന് കോടതി
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കോടതി കണ്ടെത്തി. ചെന്താമരയുടെ മാനസിക നില ഭദ്രമല്ലെന്ന വാദമായിരുന്നു പ്രതിഭാഗം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ കോടതി ഈ വാദങ്ങളെ കോടതി തളുള്ളുകയും ചെന്താമരയുടെ മാനസികനില ഭദ്രമാണെന്നും അഭിപ്രായപ്പെട്ടു. പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. …
Read More »മയക്കുമരുന്ന് കടത്ത്; യുവതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ചിറ്റൂര്‍: നിരോധിത മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ യുവതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലപ്പുഴ തുമ്പോളി സ്വദേശിനി അതുല്യ റോബിന്‍ (24) ആണ് കരുതല്‍ തടങ്കലിലായത്. പാലക്കാട് ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത മയക്കുമരുന്നായ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് അതുല്യ എന്നാണ് പോലീസ് പറയുന്നത്. ജൂലൈയില്‍ കൊഴിഞ്ഞാമ്പാറ സ്റ്റേഷന്‍ പരിധിയില്‍ വച്ച് മയക്കു മരുന്ന് കടത്തുന്നതിനിടെ പിടിയിലായിരുന്നു.
Read More »അട്ടപ്പാടി ഉള്‍വനത്തില്‍ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്|അട്ടപ്പാടി ഉള്‍വനത്തില്‍ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പില്‍ വള്ളിയമ്മ (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വള്ളിയമ്മയെ കാണാതായത്. വള്ളിയമ്മയുടെ മക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് വള്ളിയമ്മയുടെ കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂര്‍ പോലീസ് പിടികൂടിയിരുന്നു. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. വള്ളിയമ്മയെ കൊന്ന് ഉള്‍വനത്തില്‍ കുഴിച്ചിട്ടതായി പഴനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് …
Read More »
Prathinidhi Online