പാലക്കാട്: കല്ലടിക്കോട് 2 യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ബിനുവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. മൂന്നേക്കര്‍ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇവര്‍ക്കു പുറമേ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനായി ബിനു ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ബിനുവിന് എവിടെ നിന്നും ലഭിച്ചു എന്നതാണ് പോലീസ് പരിശോധിക്കുന്നത്. …
Read More »ഷൊര്‍ണൂരില്‍ 14കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്
പാലക്കാട്: ഷൊര്‍ണൂരില്‍ 14കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്. ചേലക്കര സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജാസ്മിനെതിരെയാണ് പരാതി. അയല്‍വാസിയായ കുട്ടി ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മതാാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ പോലീസാണ് കേസെടുത്തത്. ജാസ്മിന്റെ ക്വാര്‍ട്ടേഴ്‌സിന് കല്ലെറിഞ്ഞത് തന്റെ മകനല്ലെന്നും ഇവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
Read More »ഔദ്യോഗിക പരിപാടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധം: പിന്നാലെ എംഎല്‍എയുടെ റോഡ് ഷോ
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഔദ്യോഗിക പരിപാടിക്കിടെ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ എംഎല്‍എ ഫണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഴിക്കുന്നം റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന് സംരക്ഷണമൊരുക്കി. ലൈംഗികാരോപണം ഉയര്‍ന്നതിന് ശേഷം എംഎല്‍എയുടെ മണ്ഡലത്തിലെ രണ്ടാമത്തെ പൊതു പരിപാടിയാണ് ഇത്. എംഎല്‍എ എന്ന നിലയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിലെ …
Read More »പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍
പാലക്കാട്: കല്ലടിക്കോട് മൂന്നേക്കറില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, മരുതുംകാട് സ്വദേശിയായ നിതിന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ വഴിയില്‍ രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് നാടന്‍തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More »നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരന്‍; ശിക്ഷാ വിധി വ്യാഴാഴ്ച
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. വ്യാഴാഴ്ച (ഒക്ടോബര്‍ 16) കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചേക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പറഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. …
Read More »കൊല്ലങ്കോട്ട് അങ്കനവാടികളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വന്‍ ക്രമക്കേട്; പരാതി നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്
കൊല്ലങ്കോട്: അങ്കനവാടികളില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വന്‍ക്രമക്കേട് കണ്ടെത്തി. കൊല്ലങ്കോട് ഐസിഡിഎസ് ഓഫീസിനു കീഴിലുള്ള അങ്കണവാടികള്‍ നവീകരിക്കാന്‍ അനുവദിച്ച 1.42 കോടി ചിവലഴിച്ചതിലാണ് അഴിമതി നടന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിയുള്ള 171 അങ്കനവാടികളിലേക്കായി വാട്ടര്‍പ്യൂരിഫയര്‍, ടേബിള്‍, ചെയറുകള്‍, മാഗസിന്‍ റാക്ക്, ഷൂറാക്ക്, ഗ്രൈന്‍ഡര്‍, മിക്‌സി, കയര്‍മാറ്റ് പെന്‍ഡ്രൈവ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയ വകയില്‍ അരക്കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഓര്‍ഡറില്‍ വിലകൂടിയ സാധനങ്ങള്‍ കാണിച്ച് കുറഞ്ഞ വിലയ്ക്കുള്ള സാധനങ്ങള്‍ …
Read More »പാലക്കാട് മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌ക ജ്വരം; നില അതീവ ഗുരുതരം
പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഒക്ടോബര്‍ അഞ്ചിന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ചികിത്സതേടിയിരുന്നു. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയില്‍ അമീബിക് …
Read More »കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം: ഉത്തരവിറക്കി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്
കിഴക്കഞ്ചേരി: ജനവാസ മേഖലകളിലിറങ്ങുന്ന ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കി. മനുഷ്യരും വന്യജീവി സംഘര്‍ഷങ്ങളും കുറക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന് 892 പരാതികളാണ് ലഭിച്ചത്. കാട്ടാന ശല്യവും കാട്ടു പന്നികളുടെ ഉപദ്രവവും ചൂണ്ടിക്കാട്ടിയുള്ള രാതികളായിരുന്നു ഏറെയും. ഇതിനു പിന്നാലെയാണ് പഞ്ചായത്തിന്റെ നടപടി. തോക്ക് ലൈസന്‍സുള്ള 15 പേര്‍ക്കാണ് വെടിവയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ലഭിച്ചിട്ടും …
Read More »ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
ഒറ്റപ്പാലം: കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നാണ് കേസ്. ഇവരുടെ പരാതിയിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ വിളിച്ച് പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കണ്ടക്ടറെ ചോദ്യം ചെയ്ത് വരികയാണ്.
Read More »പാലക്കാട് ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍: മത്സരങ്ങള്‍ വൈകി
പാലക്കാട്: ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍. ഉപജില്ലയിലെ കായികാധ്യാപകരുടെ സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും സംഘാടനത്തില്‍ നിന്നും അധ്യാപകര്‍ വിട്ടുനിന്നതോടെ മത്സരങ്ങള്‍ വൈകി. എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. മത്സരങ്ങള്‍ക്കിടെ അധ്യാപകര്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് അധ്യാപകര്‍ സിന്തറ്റിക് ട്രാക്കിലൂടെ പ്രതിശേധ മാര്‍ച്ച് നടത്തി. അധ്യാപകര്‍ പ്രതിഷേധിച്ചതോടെ മത്സരങ്ങള്‍ വൈകിയാണ് തുടങ്ങിയത്. 8 മണിക്കായിരുന്നു മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്.
Read More »
Prathinidhi Online