പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് സിഗ്നലിനു സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് കത്തി നശിച്ചു. അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിക്കുകയും ബൈക്കുകളിലൊന്നിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കത്തിയ ബൈക്കില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 9.30നായിരുന്നു സംഭവം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മുന്‍പിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഇതേ ദിശയിലൂടെ പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ …
Read More »മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയെന്ന് സംശയം
പാലക്കാട്: മുണ്ടൂരിന് സമീപം ഒടുവങ്ങാടിൽ വന്യജീവി ആക്രമണമുണ്ടായി. പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം. വിവരം നാട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. ഇന്ന് പുലർച്ചെയാണ് ഒടുമങ്ങാട് സ്വദേശിയായ ബേബിയുടെ വളർത്തുനായയെ പുരയിടത്തോട് ചേർന്ന് ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പതിവ് പോലെ നായയെ കാണാതെ വന്നതോടെ വീട്ടുകാർ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുറച്ചുഭാഗം ഭക്ഷിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. മുണ്ടൂർ പ്രദേശത്ത് വ്യാപകമായി വന്യജീവി ആക്രമണങ്ങൾ …
Read More »തിരുവോണം ബംപർ – ഒന്നാം സമ്മാനം പാലക്കാടിന് TH.577825
തിരുവോണം ബംപർ നറുക്കെടുത്തു- ഒന്നാം സമ്മാനം പാലക്കാടിന്. TH. 577825. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. സെപ്റ്റംബർ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നോടിയായി പൂജാ ബമ്പർ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങിൽ പുറത്തിറക്കി. എംഎൽഎ ആന്റണി രാജു, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും സന്നിഹിതരായിരുന്നു.
Read More »9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: അടിയന്തിര അന്വേഷഷണത്തിന് ഉത്തരവിട്ട് മന്ത്രി
പാലക്കാട്: 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആദ്യം ചികിത്സ നല്‍കിയ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ വീഴ്ചയുണ്ടായെന്ന് കുടുംബം പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. പാലക്കാട് പല്ലശ്ശന സ്വേദേശിനി വിനോദിനിയുടെ വലതു …
Read More »പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം; 9 വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റി
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ വലതു കൈയ്യാണ് നഷ്ടമായത്. 24ാം തിയ്യതിയാണ് കുട്ടിക്ക് പരിക്ക് പറ്റുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ മുറിവില്‍ മരുന്നുകെട്ടി അതിന്റെ മുകളില്‍ പ്ലാസ്റ്ററിട്ടെന്ന് കുടുംബം ആരോപിക്കുന്നു. പരിക്കു പറ്റിയ കൈയ്യില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കൈ മുറിച്ചു മാറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി. വീട്ടില്‍ കളിക്കുന്നതിനിടെ …
Read More »ഇരുമ്പകച്ചോലയിൽ കാഴ്ച കാണാൻ പോകാം, കാറ്റു കൊള്ളാനും
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുമ്പകച്ചോല വിനോദസഞ്ചാരികൾക്ക് കാറ്റും , കാഴ്ചകളുമായി കാത്തിരിക്കുന്നു. കാഞ്ഞിരപ്പുഴഡാമിന്‍റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം. കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് മനോഹര ദൃശ്യങ്ങൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്. …
Read More »സൈലൻറ് വാലിയിലേക്കുള്ള പാലം നിർമ്മാണം എങ്ങുമെത്തിയില്ല; ഉദ്യോഗസ്ഥർ പൂച്ചിപ്പുഴ ക്യാമ്പിലെത്തുന്നത് സാഹസികമായി
പാലക്കാട്: സൈലൻറ് വാലിയിലേക്കുള്ള പാലം നിർമ്മാണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. സൈലൻ്റ് വാലിയുടെ പ്രവേശന കവാടമായ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള പ്രവേശന കവാടം 2018ലെ പ്രളയത്തിൽ നശിച്ചു പോയിരുന്നു. തുടർന്ന് 2021 ൽ പാലം പണി തുടങ്ങി. കരാർ പ്രകാരം ഒക്ടോബർ ആദ്യത്തിൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ 2 തൂണുകൾ മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഏക ആശ്രയമായിരുന്ന തൂക്കുപാലം നശിച്ചതോടെ പൂച്ചിപ്പാറ ക്യാമ്പിലടക്കം ഉദ്യോഗസ്ഥർ …
Read More »മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും അനിശ്ചിതത്വത്തിൽ
പാലക്കാട്: ഇരുപതുവർഷത്തോളം ഡ്രൈവിംഗ് പരിശീലനവും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റും നടത്തിയിരുന്ന മലമ്പുഴയിലെ ഗ്രൗണ്ട് ഇനി ഉപയോഗിക്കാൻ പാടില്ലെന്ന ഇറിഗേഷൻ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതോടെ ഒട്ടേറെ ഡ്രൈവിംഗ് പഠിതാക്കളുടേയും ഡ്രൈവിംഗ് സ്കൂളുകളുടേയും ഭാവി അനിശ്ചിതത്വത്തിലായി. മറ്റൊരു സ്ഥലം കണ്ടെത്തുന്നതുവരെ ഇനി ഡ്രൈവിംഗ് ടെസ്റ്റോ പരിശീലനമോ പാലക്കാട് താലൂക്കിൽ ഉണ്ടായിരിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും പറയുന്നു. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലമായ ഇവിടെ സ്റ്റേഡിയം പണിയാനുള്ള നടപടികൾ ആരംഭിച്ചതിനാലാണ് ഒഴിഞ്ഞുപോകാനുള്ള കത്ത് നൽകിയിരിക്കുന്നത്. …
Read More »കൊടുന്തിരപ്പുള്ളി മഹാനവമി വിളക്കിന് തുടക്കമായി
പാലക്കാട്: കൊടുന്തിരപ്പുള്ളി ആദികേശവപുരം മഹാനവമി വിളക്കിന് ഭക്തിപൂര്‍വമായ തുടക്കം. പുലര്‍ച്ചെ നാലരയ്ക്ക് നിര്‍മാല്യ ദര്‍ശനവും നെയ് വിളക്കും നടന്നു. ശേഷം ആറരയ്ക്ക് സോപാന സംഗീതം, അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷ കുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവാഭിഷേകം എന്നിവയുണ്ട്. രാവിലെ ഏഴിന് ആദികേശവ പെരുമാളുടെ മുന്നില്‍ ആനയൂട്ട് ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലിക്ക് ശേഷം രാവിലെ പത്തരയ്ക്കാണ് എഴുന്നള്ളത്ത്. വൈകുന്നേരം ഗുരുവായൂര്‍ ഇന്ദ്രസേനന്‍ നയിക്കുന്ന 15 ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം …
Read More »ആലത്തൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു
പാലക്കാട്: ആലത്തൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കാട്ടുശ്ശേരി നരിയമ്പറമ്പ് കോരറക്കാട് സത്യഭാമയുടെയും മകന്‍ ഷിജുകുമാറിന്റേയും വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകന്‍ ഷിജുകുമാറും ബന്ധു വീട്ടില്‍ പോയതിനാല്‍ വലിയ അപകടം ഒഴിവായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നരപ്പവന്‍ ആഭരണവും പണവും റേഷന്‍കാര്‍ഡും ഉള്‍പ്പെടെയുള്ളവയും ഉപകരണങ്ങളും വീടും പൂര്‍ണ്ണമായും കത്തി നശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആലത്തൂര്‍ പൊലീസ്, …
Read More »
Prathinidhi Online