Palakkadu

തച്ചനാട്ടുകരയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സ്‌കൂള്‍ അധ്യാപകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തച്ചനാട്ടുകര പട്ടിശ്ശേരി സ്വദേശിയും മാണിക്കപറമ്പ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനുമായ സലീം (40) ആണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സലീമിന്റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിന്റെ മനപ്രയാസത്തില്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ നിഗമനം.

Read More »

പാലക്കാട് വിജ്ഞാനകേരളം മെഗാ ജോബ് ഫെയര്‍ 29ന്

പാലക്കാട്: തൊഴിലന്വേഷകര്‍ക്കായി തൊഴില്‍മേളയുമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്. അസാപ് കേരളയുടെ സഹകരണത്തോടെ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്തംബര്‍ 29നാണ് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. 50ല്‍ പരം കമ്പനികളിലായി 300ലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. https://forms.gle/V7bGukgVbqRpGE646 എന്ന ഗൂഗിള്‍ ഫോമില്‍ കയറി ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ട്. എസ് എസ് എല്‍ സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ഒറ്റപ്പാലം …

Read More »

ഭിക്ഷാടകനായ ഭര്‍ത്താവിന് മാസവരുമാനം 25000 രൂപ; ജീവനാംശം വേണമെന്ന യുവതിയുടെ ഹരജി കോടതി തള്ളി

കൊച്ചി: ഭിക്ഷാടകനായ ഭര്‍ത്താവിന്റെ മാസവരുമാനത്തില്‍ നിന്നും ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാന്‍ ഭാര്യയ്ക്ക് കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പാലക്കാട് സ്വദേശിയായ സെയ്ദലവിക്കെതിരെ രണ്ടാംഭാര്യയാണ് ഹരജി നല്‍കിയത്. ഭാര്യയുടേത് പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുന്ന പ്രവൃത്തിയാണെന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. ഭര്‍ത്താവിന് ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന മാസവരുമാനമായ 25000 രൂപയില്‍ നിന്നും 10000 രൂപയാണ് ജീവനാംശമായി ആവശ്യപ്പെട്ടത്. കാഴ്ച പരിമിതിയുള്ള സെയ്തലവി ഒന്നാം …

Read More »

ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം

പാലക്കാട്: പച്ചത്തുരുത്ത് പദ്ധതിയില്‍ പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ 2019 മുതലാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന തലത്തില്‍ തദ്ദേശ സ്ഥാപന വിഭാഗത്തിനുള്ള രണ്ടാം സ്ഥാനം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്തിന് ലഭിച്ചു. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി കനാല്‍തീരം പച്ചത്തുരുത്ത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി. …

Read More »

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; സ്‌കൂളിലെ പാചകപ്പുരയില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്: സ്‌കൂളിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പാചകപ്പുരയ്ക്ക് തീപിടിച്ചു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം എല്‍.പി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍തന്നെ അഗ്നിരക്ഷ സേനയെത്തി തീയണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന നല്‍കിയ നിര്‍ദേശപ്രകാരം അധ്യാപകര്‍ പെട്ടെന്ന് തന്നെ കുട്ടികളെ സ്‌കൂളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന് അധ്യാപകര്‍ തന്നെ ഗ്യാസ് ലീക്കും സിലിണ്ടറില്‍ നിന്ന് വരുന്ന തീയും അണച്ചതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണം. ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ …

Read More »

‘അമ്മയുടെ മറവിരോഗം മക്കള്‍ക്ക് ഭാരമാകരുത്‌; ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: മാങ്കുറുശ്ശിയില്‍ വയോധികരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച പങ്കജത്തിനെ (80) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജന്‍ (85) തൂങ്ങി മരിക്കുകയായിരുന്നു. പങ്കജത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇന്നലെ രാവിലെയാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തിനെ കൊലപ്പെടുത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു. വീടിന്റെ മുകള്‍ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാജന്‍ …

Read More »