പാലക്കാട്: ബിജെപിയുടെ പി.സ്മിതേഷ് പാലക്കാട് നഗരസഭ ചെയര്‍മാന്‍. നഗരസഭയില്‍ 25 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 18 അംഗ യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ഒരാളൊഴികെ 17 പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താല്‍ കൗണ്‍സിലര്‍ പ്രശോഭിനെ വോട്ടെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിറ്റുകള്‍ വൈകിയാണ് പ്രശോഭ് വോട്ടെടുപ്പിനെത്തിയത്. മരുന്ന് വാങ്ങാന്‍ പുറത്തു പോയതിനാല്‍ വൈകിയെന്നായിരുന്നു പ്രശോഭ് കാരണമായി പറഞ്ഞത്. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി എത്തിയതോടെ …
Read More »ദേശീയ ആരോഗ്യ ദൗത്യം: ജില്ലയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്
പാലക്കാട്: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (ആരോഗ്യകേരളം) ഭാഗമായി വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജെ.പി.എച്ച്.എന്‍, ആര്‍.ബി.എസ്.കെ നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ജില്ലാ ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍, ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനം ലഭിക്കുന്നവര്‍ പാലക്കാട് ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. www.arogyakeralam.gov.in/opportunites എന്ന …
Read More »മണ്ണാര്‍ക്കാട് ജനവാസമേഖലയില്‍ പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചു കൊന്നു
മണ്ണാര്‍ക്കാട്: നീണ്ട ഇടവേളയ്ക്ക് ശേഷം തത്തേങ്ങലത്ത് ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. തത്തേങ്ങലം സ്വദേശി ബിജുവിന്റെ വീട്ടിലെ വളര്‍ത്തു നായയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നായയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്. വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന തുടരുകയാണ്. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ വാക്കോട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. പുലിയെ ശിരുവാണി ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു.
Read More »കരോള്‍ സംഘത്തിനു നേരെയുള്ള അതിക്രമം; പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും
പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിലെ 2500 യൂണിറ്റിലും ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും. ആര്‍എസ്എസിന് തടയാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിക്കുന്നത്. തിങ്കളാഴ്ച പുതുശ്ശേരിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ മുഴുവന്‍ യൂണിറ്റിലും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്. കരോള്‍ സംഘത്തിന് നേരെയുള്ള അതിക്രമം …
Read More »ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകള്‍ ചുമത്തി; 2 പേര്‍ കൂടി അറസ്റ്റില്‍
പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ ആല്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകളാണ് (ഭാരതീയ ന്യായ സംഹിത 103 (2)) പ്രതികള്‍ക്കെതിരെ ചുമത്തിയത്. മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിന്റെ കുടുംബത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സംഭവമുണ്ടായി 7 ദിവസം കഴിഞ്ഞാണ് കടുത്ത വകുപ്പുകള്‍ ചുമത്തുന്നത്. കേസില്‍ 2 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. …
Read More »പുതുശ്ശേരിയിലെ കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനും കാളാടിത്തറ സ്വദേശിയുമായ അശ്വിന്‍ രാജാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. 13 വയസ്സില്‍ താഴെയുള്ള പത്തോളം കുട്ടികളാണ് കരോളുമായി പോയിരുന്നത്. കുട്ടികള്‍ ഉപയോഗിച്ചിരുന്നത് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ബാന്റുപകരണങ്ങള്‍ ആയിരുന്നു. കുട്ടികള്‍ ഇവിടെ നിന്നും ഉപകരണങ്ങള്‍ കടം വാങ്ങിയാണ് പരിപാടിക്കെത്തിയിരുന്നത്. ബാന്റില്‍ സിപിഎം എന്ന് എഴുതിയിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് നാട്ടുകാര്‍ …
Read More »പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിനു നേരെ ആക്രമണം;പിന്നില്‍ സംഘപരിവാര്‍ സംഘടനകളെന്ന് ആരോപണം
പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കുട്ടികളുടെ കരോള്‍ സംഘത്തിനു നേരെ സംഘം ചേര്‍ന്ന് ആക്രമണം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പത്തംഗ സംഘമാണ് പുതുശ്ശേരി കുരുടിക്കാട് ഭാഗത്ത് കരോളുമായി പോയത്. കുട്ടികളുടെ ബാന്റുകളും സംഘം തല്ലിത്തകര്‍ത്തു. പ്രദേശത്ത് കരോള്‍ സംഘം വരരുതെന്ന് ആക്രോശിച്ച് ഒരു കൂട്ടം ആളുകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളുടെ ബാന്റുകളും സംഘം തകര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 5 …
Read More »ഒറ്റപ്പാലത്ത് ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, 5 വയസ്സുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും ടിപ്പറുമാണ് അപകടത്തില്‍ പെട്ടത്. ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും ഇരുവരുടേയും ദേഹത്തുകൂടെ കയറിയിറങ്ങിയതായും ദൃസാക്ഷികള്‍ പറഞ്ഞു. തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞും. …
Read More »ആള്‍ക്കൂട്ട കൊലപാതകം: രാംനാരായണിന്റെ മൃതദേഹം ഏറ്റെടുക്കില്ല; 25 ലക്ഷം നഷ്ടപരിഹാരം വേണം- കുടുംബം
പാലക്കാട്: അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ (31) മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. എസ്.സി, എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അതുവരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കി. ഡിസംബര്‍ 18നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഇദ്ദേഹം ചോരതുപ്പി …
Read More »വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന്
പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ ഭയ്യാര്‍ (31) കഴിഞ്ഞ ദിവസമാണ് അട്ടപ്പള്ളത്ത് വച്ച് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനിത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്നാരോപിച്ച് ഇയാളെ സംഘം ചേര്‍ന്ന് പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 18ാം തിയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം നടക്കുന്നത്. മര്‍ദ്ദനമേറ്റ് അവശനായ രാംനാരായണന് മണിക്കൂറുകള്‍ കഴിഞ്ഞാണ് …
Read More »
Prathinidhi Online