Palakkadu

പാര്‍ടൈം അറബിക് അധ്യാപക നിയമനം

പാലക്കാട്: പുതുപ്പരിയാരം സി.ബി.കെ.എം ഗവ എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാര്‍ടൈം അറബിക് അധ്യാപക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 ന് രാവിലെ 10 നടക്കുമെന്ന് പ്രധാനഅധ്യാപിക അറിയിച്ചു.

Read More »

റാങ്ക് പട്ടിക റദ്ദായി

പാലക്കാട്:  ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.ടി (തസ്തികമാറ്റം വഴിയുള്ള നിയമനം-കാറ്റഗറി നമ്പര്‍ 288/2024) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളേയും നിയമന ശിപാര്‍ശ നടത്തിയതിനാല്‍ 2026 ജനുവരി ആറ് പ്രാബല്യത്തിന് റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

Read More »

കെ.എസ്.ബി.സി.ഡി.സി അദാലത്ത്: ജില്ലയിൽ 34.63 ലക്ഷം രൂപയുടെ വായ്പ ഇളവ് അനുവദിച്ചു

പാലക്കാട്: ജില്ലയിൽ വച്ചു നടന്ന കെ.എസ്.ബി.സി.ഡി.സി അദാലത്തിൽ 34.63 ലക്ഷം രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) ജില്ലാ കാര്യാലയത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. വിവിധ ഉപജില്ലാ ഓഫീസുകള്‍ക്ക് കീഴിലുള്ള 23 വായ്പകളിലാണ് ഗുണഭോക്താക്കള്‍ക്ക് ഇളവ് ലഭ്യമായത്. ജില്ലാ കാര്യാലയത്തിന് കീഴിലെ ആറ് വായ്പകള്‍ക്കായി 6,04,165 രൂപയുടെയും പട്ടാമ്പി ഉപജില്ലാ കാര്യാലയത്തിലെ നാല് വായ്പകള്‍ക്കായി 3,90,041 രൂപയുടെയും ഇളവ് നല്‍കി. വടക്കഞ്ചേരി ഉപജില്ലാ …

Read More »

കഞ്ചിക്കോട് മോഷണക്കേസ്: രണ്ടാം പ്രതിയും അറസ്റ്റില്‍

എലപ്പുള്ളി: കഞ്ചിക്കോട് മോഷണ കേസിലെ രണ്ടാം പ്രതി പോലീസ് കസ്റ്റഡിയില്‍. ശാസ്ത്രി നഗറില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്നരപ്പവന്‍ സ്വര്‍ണവും 4000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്. എലപ്പുള്ളി അംബുജം സ്റ്റോപ്പില്‍ റിട്ട.സൈനികന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലേയും രണ്ടാം പ്രതിയായ തിരുപ്പൂര്‍ മഠത്തുകളം മൈവാടി സ്വദേശി രാഘവനാണ് (24) അറസ്റ്റിലായത്. കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് കസബ പോലീസാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. നേരത്തേ കേസിലെ ഒന്നാംപ്രതി ഗൗതമിനെ …

Read More »

ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകള്‍ വര്‍ധിക്കുന്നു: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌

പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മഞ്ഞപ്പിത്ത കേസുകള്‍ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ധന. അസുഖത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്സവങ്ങള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയിലും മഞ്ഞപ്പിത്തം വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന രോഗമാണ്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുകയാണ് സംഭവിക്കുക. ഇതിനാല്‍ മഞ്ഞനിറത്തിലുളള ബിലിറൂബിന്റെ …

Read More »

ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രേഖകളില്ലാതെ ബീഹാറില്‍ നിന്നെത്തിച്ച 21 കുട്ടികള്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വ്യക്തമായ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ പോലീസ് കണ്ടെത്തി. ബിീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയില്‍ നിന്നുള്ള 10 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള 21 ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. ഞായര്‍ പകല്‍ രണ്ടോടെ വിവേക് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഘം എത്തിയത്. ഇവരോടൊപ്പം രണ്ട് ബീഹാര്‍ സ്വദേശികളുമുണ്ടായിരുന്നു. കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തില്‍ എത്തിയതെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതോടെ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് …

Read More »

ദേശീയ സരസ് മേള: ദേശാഭിമാനിക്കും കേബിള്‍ വിഷനും മാധ്യമ പുരസ്‌കാരങ്ങള്‍

പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്‌കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. മേളയുടെ സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 5000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനിയിലെ അഖില ബാലകൃഷ്ണന്‍ കരസ്ഥമാക്കി. മികച്ച ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ തന്നെ ശരത് കല്‍പ്പാത്തി നേടി. അച്ചടി വിഭാഗത്തില്‍ …

Read More »

ലഹരിക്കെതിരെ ‘വരയുത്സവം’: തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

പാലക്കാട്: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ വരയുത്സവം 2026 ജലച്ഛായ ചിത്രരചന മത്സരം തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ലഹരിയെ ഉന്മൂലനം ചെയ്യാൻ സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്നും കല അതിനൊരായുധമാണെന്നും മന്ത്രി പറഞ്ഞു. വട്ടേനാട് ജി എൽ പി സ്കൂളിൽ നടന്ന വരയുത്സവത്തിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ സന്ദേശമുയർത്തുന്ന ചിത്രങ്ങൾ ക്യാൻവാസിലാക്കി. അമ്പതോളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി. …

Read More »

പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. 2026 ജനുവരി ഒന്നിന് 40 വയസ്സില്‍ കവിയരുത്. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജനുവരി 14ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 …

Read More »

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് തുടക്കമാകുന്നത്. സംസ്ഥാനത്തെ 10 നഗരസഭകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതില്‍ ആദ്യം പാലക്കാട് നഗരസഭയിലാണ് നടപ്പിലാക്കുക.പരീക്ഷണാര്‍ത്ഥം 24, 25, 26, 27 വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ 7 കോടി രൂപ കൂടി കണ്ടെത്തി പദ്ധതി …

Read More »