Palakkadu

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട്: അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. താല്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7 എന്ന ലിങ്ക് വഴി …

Read More »

മാത്തൂരില്‍ ആര് ഭരിക്കും? യുഡിഎഫിനും എല്‍ഡിഎഫിനും 8 സീറ്റുകള്‍

കുഴല്‍മന്ദം: മാത്തൂര്‍ പഞ്ചായത്തില്‍ ആര് ഭരണത്തിലേറുമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് വിരാമമായില്ല. പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എല്‍ഡിഎഫും യുഡിഎഫും 8 വീതം സീറ്റുകളും എന്‍ഡിഎ 2 സീറ്റുമാണ് നേടിയത്. ബിജെപിയുടെ പിന്തുണ ലഭിച്ചാലേ ഏതെങ്കിലുമൊരു കക്ഷിക്ക് ഭരിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ടോസിലൂടെ അധ്യക്ഷനേയും ഉപാധ്യക്ഷനേയും സ്ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കുകയാണ് ചെയ്യുക. കഴിഞ്ഞ തവണ ഇതേ രീതിയില്‍ ഭരണം നടത്തിയ പഞ്ചായത്താണ് കുഴല്‍മന്ദം. 8 വീതം സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഡിസംബര്‍ 18 ലേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ നടപടിയും തുടരും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് …

Read More »

ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി പരിഗണിക്കുന്നത് രണ്ട് കേസുകള്‍

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരായ ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എക്കെതിരായ രണ്ടു ബലാത്സംഗ പരാതികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ …

Read More »

പിറന്നാള്‍ ദിനത്തിലെ മിന്നും ജയം; പുണ്യകുമാരിക്കിത് ഇരട്ടി മധുരം

എലപ്പുള്ളി: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും ജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി പുണ്യകുമാരിക്ക് ഇരട്ടി മധുരമായി. പിറന്നാള്‍ ദിനത്തില്‍ നേടിയ തിരഞ്ഞടുപ്പ് ജയം പിറന്നാള്‍ കേക്ക് മുറിച്ച് കൂടിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. പുണ്യകുമാരിയുടെ 62ാം പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പുണ്യകുമാരി ഇത് രണ്ടാം തവണയാണ് എലപ്പുള്ളി പഞ്ചായത്ത് മെമ്പറാകുന്നത്. ഇത്തവണ എലപ്പുള്ളിയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ 13ാം വാര്‍ഡാണ് കോണ്‍ഗ്രസ് പുണ്യകുമാരിയിലൂടെ പിടിച്ചെടുത്തത്. നേരത്തേ …

Read More »

എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക അന്തരിച്ചു

പാലക്കാട്: എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക (72) അന്തരിച്ചു. പുത്തൂരിലെ ദീപകം വണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 12ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ വച്ച് നടക്കും. അമ്മ പരേതയായ സത്യഭാമ അമ്മ. അച്ഛന്‍ പരേതനായ വിജികെ നായര്‍. രാജന്‍ മനവഴി, ജയശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Read More »

പുതൂരില്‍ തോല്‍വിയറിഞ്ഞ് ഇടതുപക്ഷം; അട്ടിമറി ജയത്തോടെ എന്‍ഡിഎ ഭരണത്തിലേക്ക്

പാലക്കാട്: കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിനെ കാത്ത അട്ടപ്പാടിയിലെ പുത്തൂരില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം. ആകെയുള്ള 14 വാര്‍ഡുകളില്‍ 9 സീറ്റുകളില്‍ ജയിച്ചാണ് എന്‍ഡിഎ ഭരണത്തിലേറുന്നത്. സിപിഐയും സിപിഎമ്മും 7 വീതം സീറ്റുകളിലാണ് മത്സരിച്ചത്. പക്ഷേ ഒരു സീറ്റില്‍ പോലും മുന്നണിക്ക് ജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് 5 സീറ്റുകള്‍ നേടി. പഞ്ചായത്ത് അധ്യക്ഷയായിരുന്ന സിപിഐ ജില്ലാ കമ്മിറ്റി അംഗം ജ്യോതി അനില്‍ കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ …

Read More »

പാലക്കാട് നഗരസഭയിൽ യുഡിഎഫ്; 7ല്‍ 4 മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം

പാലക്കാട്: പാലക്കാട് നഗരസഭയിൽ 7ൽ 4ലിടത്തും യുഡിഎഫ് മുന്നേറ്റം. ചിറ്റൂർ തത്തമംഗലം, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് മുനിസിപ്പാലിറ്റികളിലാണ് യു ഡി എഫ് തരംഗം. പാലക്കാട് നഗരസഭയിൽ ബി ജെ പി ജയിച്ചു. ഷൊർണൂർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റികൾ എൽഡിഎഫിനൊപ്പം നിന്നു. ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 33 സീറ്റില്‍ 12 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും 1 ഇടത്ത് എന്‍ഡിഎഫയുമാണ് വിജയിച്ചത്. 9 ഇടത്ത് മറ്റുള്ളവരാണ് ജയിച്ചു കയറിയത്. …

Read More »

ജില്ലയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. ആകെയുള്ള 88 പഞ്ചായത്തുകളില്‍ 46 ഇടത്ത് എല്‍ഡിഎഫും 32 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും വിജയിച്ചു. 8 ഇടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചപ്പോള്‍ ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്‍ഡിഎയ്ക്ക് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആലത്തൂര്‍, ചിറ്റൂര്‍, …

Read More »

കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. 17 ൽ 10 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. 1, 2, 3, 4, 5, 6, 11, 12, 15,17 വാർഡുകളിൽ എൽ ഡി എഫും 10,13, 14, 16 വാർഡുകളിൽ യു ഡി എഫും 7,8,9 വാർഡുകളിൽ എന്‍ഡിഎയും വിജയിച്ചു. ആദ്യമായാണ് പഞ്ചായത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുന്നത്.

Read More »