Palakkadu

ജില്ലയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. ആകെയുള്ള 88 പഞ്ചായത്തുകളില്‍ 46 ഇടത്ത് എല്‍ഡിഎഫും 32 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും വിജയിച്ചു. 8 ഇടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചപ്പോള്‍ ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്‍ഡിഎയ്ക്ക് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആലത്തൂര്‍, ചിറ്റൂര്‍, …

Read More »

കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. 17 ൽ 10 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. 1, 2, 3, 4, 5, 6, 11, 12, 15,17 വാർഡുകളിൽ എൽ ഡി എഫും 10,13, 14, 16 വാർഡുകളിൽ യു ഡി എഫും 7,8,9 വാർഡുകളിൽ എന്‍ഡിഎയും വിജയിച്ചു. ആദ്യമായാണ് പഞ്ചായത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുന്നത്.

Read More »

പുതുശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫിന് മിന്നും ജയം; 24 ൽ 17 വാർഡുകളിൽ വിജയം

പുരുശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുശ്ശേരി പഞ്ചായത്തിൽ മിന്നും ജയം നേടി എൽഡിഎഫ് . 24 വാർഡുകളിൽ 17 ഇടത്താണ് വിജയം നേടിയത്. 6 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. 1 സീറ്റിൽ മാത്രമാണ് ബി ജെ പി വിജയിച്ചത്. 2, 3, 4, 5, 7, 8, 11, 12, 13, 15, 16, 17, 18,  20, 21, 22, 23 വാർഡുകളാണ് എൽഡിഎഫിനൊപ്പം നിന്നത്. 1, 6, …

Read More »

എലപ്പുള്ളി പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്; 23 ൽ 14 വാർഡുകളിൽ ജയം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എലപ്പുള്ളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽ ഡി എഫ്. 23 വാർഡുകളിൽ 14 വാർഡുകളിൽ വിജയിച്ചാണ് പാർട്ടി അധികാരത്തിലേറുന്നത്. 4 വാർഡുകളിൽ യുഡിഎഫും 5 വാർഡുകളിൽ ബിജെപിയും വിജയിച്ചു. 1, 3, 5, 7, 9, 10, 12, 14, 15, 17, 18, 19, 20 വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. 4, 8, 11, 13 വാർഡുകൾ യുഡിഎഫിനൊപ്പവും 2, 6, 21, 22, 23 …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി;  ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലക്കാട്: തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.  ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 13 ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭാ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടുകളാണ് എണ്ണുന്നത്. ഇതു കൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ എട്ട് മണിയോടെയാണ് എണ്ണിത്തുടങ്ങിയത്. …

Read More »

എലപ്പുള്ളിയിൽ അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം: ബിജെപി സ്ഥാനാർത്ഥിക്ക് പിഴ

പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയിട്ട് എലപ്പുള്ളി പഞ്ചായത്ത്. വാർഡ് 23 ലെ മായംകോട്, വള്ളേക്കുടം, പള്ളത്തേരി എന്നിവിടങ്ങളിലും വാർഡ് 22ലെ ഉതുവക്കാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ദിവസം ബാനറുകൾ സ്ഥാപിച്ചത്. “ശബരിമലയിലെ സ്വർണം കട്ടവർക്ക് എൻ്റെ വോട്ടില്ല” എന്നായിരുന്നു ബാനറിൽ. ബി ജെ പി സ്ഥാനാർത്ഥിയുടെ ബാനറിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോസ്റ്ററും സ്ഥാപിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 76.27 ശതമാനം പോളിങ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 76.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 24,33,390 വോട്ടർമാരിൽ 18,55,920 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 8,71,394 പേർ പുരുഷന്മാരും 9,84,518 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്

Read More »

ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; 9.30 വരെ 15.8 ശതമാനം

പാലക്കാട്:ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കുകളിൽ മികച്ച പോളിങ്. 9.30 വരെ 15.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ 24,33,390 വോട്ടർമാരാണുള്ളത്. ഇതിൽ 3,92,929 പേർ വോട്ട് ചെയ്തിട്ടുണ്ട്. 2,018,43 പുരുഷന്മാരും 1,91,086 സ്ത്രീകളും വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Read More »

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കാന്‍ കുടുംബശ്രീ

പാലക്കാട്: തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കാനായി പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കുടുംബശ്രീ മിഷന് നല്‍കും. പാലക്കാട് ജില്ലാ ഭരണകൂടം, കുടുംബശ്രീ മിഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ആവശ്യമെങ്കില്‍ കുടുംബശ്രീ വഴി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക എന്ന ‘ഹരിത തിരഞ്ഞെടുപ്പ്’ (ഗ്രീന്‍ ഇലക്ഷന്‍) …

Read More »