Palakkadu

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പോളിങ് രാവിലെ ഏഴുമുതല്‍

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് രാവിലെ ‘7 ന് ആരംഭിക്കും. വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 24,33,390 വോട്ടര്‍മാരാണ് ജില്ലയിലുളളത്. ഇതില്‍ 12,81,805 സ്ത്രീകളും, 11,51,562 പുരുഷന്‍മാരും 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും 87 പ്രവാസികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 6724 സ്ഥാനാര്‍ഥികളാണുള്ളത്. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബര്‍ 13 ന് രാവിലെ എട്ട് …

Read More »

ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ ബസിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്

ആലത്തൂര്‍: കൊട്ടിക്കലാശത്തിനിടെ അമിതാവേശത്തില്‍ ബസിന്റെ മുകളില്‍ നിന്ന് ഡൈവ് ചെയ്ത യുവാവിന് പരിക്ക്. തോണിപ്പാടം നെല്ലിപ്പാടം കുടപ്പുഴയില്‍ സുല്‍ത്താന്‍ (40)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4നായിരുന്നു സംഭവം. തരൂര്‍ തോണിപ്പാടം കുണ്ടുകാട് ജംക്ഷനില്‍ കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ സുല്‍ത്താന്‍ ചാടിക്കയറുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. ജനങ്ങള്‍ നോക്കി നില്‍ക്കെ ബസിന്റെ മുകളില്‍ നിന്ന് സുല്‍ത്താന്‍ നിലത്തേക്ക് ഡൈവ് ചെയ്യുകയായിരുന്നു. നിലത്തു വീണ സുല്‍ത്താന്‍ എഴുന്നേല്‍ക്കാതായതോടെയാണ് അപകടം പറ്റിയെന്ന് കൊട്ടിക്കലാശത്തിനിടെ ബസിന് …

Read More »

ഇടതുകര പ്രധാന കനാല്‍ നാളെ തുറക്കും

പാലക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാല്‍ ചളവറ കയിലിയാട് അമ്പലപ്പാറ, ഒറ്റപ്പാലം,അനങ്ങനടി, വെള്ളിനഴി, ഒങ്ങുന്തറ എന്നീ സ്ഥലങ്ങളിലേക്ക് ജലവിതരണം നടത്തുവാന്‍ ബുധനാഴ്ച തുറക്കും. രാവിലെ 10 മണിക്കാണ് കനാല്‍ തുറക്കുക.

Read More »

എലപ്പുള്ളി പഞ്ചായത്ത് ചെട്ടിക്കുളം 13ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പുണ്യകുമാരി പ്രതിനിധിയോട് സംസാരിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പ് പ്രതിനിധി സ്‌പെഷ്യല്‍ കവറേജ് https://youtu.be/Ue6eoW3QL38 എലപ്പുള്ളി പഞ്ചായത്ത് ചെട്ടിക്കുളം 13ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പുണ്യകുമാരി പ്രതിനിധിയോട് സംസാരിക്കുന്നു

Read More »

രാഹുലിനെതിരെ കുരുക്ക് മുറുകുന്നു; രണ്ടാമത്തെ ബലാത്സംഗക്കേസില്‍ യുവതി മൊഴി നല്‍കി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതി പോലീസില്‍ മൊഴി നല്‍കി. രക്ഷപ്പെടാന്‍ കരഞ്ഞ് കാല് പിടിച്ചിട്ടും രാഹുല്‍ ഉപദ്രവിച്ചെന്നാണ് മൊഴിയില്‍. പലതവണയായി ഭീഷണിപ്പെടുത്തി രാഹുലിന്റെ അടുത്തേക്ക് എത്തിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ സംഭവം പുറത്ത് പറയാതിരുന്നതെന്നും യുവതിയുടെ മൊഴിയിലുണ്ട്. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് …

Read More »

പോളിങ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് അവധി

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെയാണ് അവധി. ഇതിന് പുറമെ നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ തലേദിവസമായ ഡിസംബര്‍ പത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11 ന് …

Read More »

തിരുമിറ്റക്കോട് നിന്ന് കാണാതായ വ്യവസായിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി

പാലക്കാട്: തിരുമറ്റക്കോടു നിന്ന് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ വ്യവസായിയെ കണ്ടെത്തി. കാളികാവ് പൂങ്ങോട് സ്വദേശി വലിയ പീടിയേക്കല്‍ മുഹമ്മദലിയെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കാട്ടിരി പാലത്തിനു സമീപം ആറങ്ങോട്ടുകര-കൂട്ടുപാത റോഡില്‍ വച്ചാണ് കഴിഞ്ഞ ദിവസം മുഹമ്മദാലിയ സംഘം തട്ടിക്കൊണ്ടു പോയത്. കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം മുഹമ്മദാലിയുടെ വാഹനത്തിന്റെ ചില്ലു തകര്‍ക്കുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദാലിയെ മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ നിന്ന് …

Read More »

നൊച്ചിക്കാട് സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ല

എലപ്പുള്ളി: എലപ്പുള്ളി കുന്നാച്ചി, നൊച്ചിക്കാട് സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. നാരായണന്‍ (61)നെയാണ് മൂന്ന് ദിവസത്തിലേറെയായി കാണാതായത്. ഓര്‍മ്മക്കുറവുള്ള ഇയാള്‍ നേരത്തേയും വീട്ടില്‍ നിന്നിറങ്ങി പോയിട്ടുള്ളതായി ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 7025976010, 8156960050 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അപേക്ഷിക്കുന്നു.

Read More »

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ വനം വകുപ്പ് ജീവനക്കാന്‍ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കടുവ സെന്‍സസിനായി പോയ സംഘത്തിലെ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഇന്ന് (ശനിയാഴ്ച) 12.30 ഓടെയാണ് സംഭവം. കടുവ സെന്‍സസിന് പോയ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ഒരുമിച്ചു കൂടിയപ്പോഴാണ് കാളിമുത്തുവിനെ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ …

Read More »

ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയിറങ്ങി: സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

മലമ്പുഴ: ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നാട്ടുകാരായ രണ്ടുപേര്‍ പുലിയെ പ്രദേശത്ത് കണ്ടത്. 108 ആംബുലന്‍സ് ഡ്രൈവര്‍ അന്‍ഷിഫും ക്യാറ്റില്‍ ഫീഡ് ഫാക്ടറിയിലെ ജീവനക്കാരന്‍ ശ്രീജിത്തും രാത്രി ബൈക്കില്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലമ്പുഴ പോലീസും വനംവകുപ്പും പ്രദേശത്തെത്തി പരിശോധന നടത്തി. പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. …

Read More »