Palakkadu

പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം; വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു

പട്ടാമ്പി: പട്ടാമ്പി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം നടത്തി. വ്യാഴാഴ്ച നടന്ന പരിപാടിയില്‍ മുനിസിപ്പാലിറ്റിയിലേക്ക് ജനവിധി തേടുന്ന 29 സ്ഥാനാര്‍ത്ഥികളാണ് പങ്കെടുത്തത്. പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പരിപാടിയില്‍ സി.എ സാജിത്, ഇ.ടി ഉമ്മര്‍, ഉമ്മര്‍ കിഴായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Read More »

മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; സ്‌കൂളിനു സമീപം പുലി മടയെന്ന് നാട്ടുകാര്‍

പാലക്കാട്: മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മലമ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് തോട്ടം നനയ്ക്കാനെത്തിയ തൊഴിലാളികള്‍ പുലിയെ കണ്ടത്. സ്‌കൂളിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പുലിയുടെ ശബ്ദം കേട്ടതായും സമീപവാസികള്‍ പറയുന്നു. സ്‌കൂള്‍ മതിലില്‍ പുലിയെ കണ്ടതായി വിദ്യാര്‍ത്ഥികളും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാനെത്തിയപ്പോഴാണ് പുലിയെ കണ്ടത്. കുട്ടികളെ കണ്ടതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാതൃക ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കുന്ന ബൂത്തിന്റെ മാതൃകയാണ് സിവില്‍ സ്റ്റേഷനില്‍ സജ്ജമാക്കിയത്. ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും, ബൂത്തുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്നും ജില്ല കളക്ടര്‍ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ 8 വരെ നല്‍കാം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ നല്‍കാം. അതത് റിട്ടേണിങ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.  

Read More »

പരുക്കഞ്ചേരി ക്ഷേത്രത്തിലെ മുൻ മേൽശാന്തി മരണപ്പെട്ടു

എലപ്പുള്ളി: പരുക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മുൻ മേൽശാന്തി ദുർഗ്ഗാഭവനിൽ ജയകൃഷ്ണൻ നമ്പൂതിരി മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എലപ്പുള്ളി പള്ളത്തേരി സ്വദേശിയാണ്. ഭാര്യ പരേതയായ ലളിത.

Read More »

ട്രേഡിങില്‍ നിന്ന് ലക്ഷങ്ങള്‍ വാഗ്ദാനം: കുന്നത്തൂര്‍ സ്വദേശിക്ക് നഷ്ടമായത് 90.76 ലക്ഷം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് കുന്നത്തൂര്‍മേട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കാഞ്ചീപുരം ക്രോംപേട്ട് സെന്തില്‍ നഗറില്‍ പി.വി സുനിലാണ് (57) പാലക്കാട് സൈബര്‍ പോലീസിന്റെ പിടിയിലായത്. ജൂണില്‍ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ച് ലാഭം നല്‍കി വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പ്. 90.76 ലക്ഷമാണ് തട്ടിയെടുത്തത്. തുടക്കത്തില്‍ ലാഭം ലഭിച്ച ശേഷം തട്ടിപ്പു സംഘം പറഞ്ഞ …

Read More »

തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണത്തിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങിനായി വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെ വീഡിയോഗ്രാഫി ചെയ്യുന്നതിനും അതിന്റെ വീഡിയോ സി.ഡി. രൂപത്തില്‍ നല്‍കുന്നതിനുമുള്ള തുക (ജി.എസ്.റ്റി ഉള്‍പ്പെടെ) രേഖപ്പെടുത്തിയ ക്വട്ടേഷനുകളാണ് നല്‍കേണ്ടത്. ക്വട്ടേഷന്‍ ഡിസംബര്‍ നാലിന്് രണ്ടിന് മുന്‍പായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലോക്കല്‍ ബോഡി ഇലക്ഷന്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ(ലീപ്) ഭാഗമായി ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി. ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദിന് (ഇലക്ഷന്‍) നല്‍കി പ്രകാശനം ചെയ്തു. ലീപ് കേരളയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, ഹരിതചട്ടം, തിരഞ്ഞെടുപ്പ് …

Read More »

കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണം: പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പാറക്കളം സ്വദേശികളായ നാരായണിയമ്മ (80) , കാശു മണി (70), ഇതിക (അഞ്ച്), ആരവ് (എട്ട്) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർക്ക് ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. ഇതിൽ നാരായണിയമ്മയുടെ മുറിവ് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കയാണ്.          

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9, 11, 13 തിയ്യതികളില്‍ ഡ്രൈ ഡേ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.  

Read More »