പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണ്‍ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം. റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന രാമാനാരായണ്‍ ഭയ്യയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. …
Read More »മണ്ണാര്‍ക്കാട് യുവാവിന് നേരെ ആസിഡാക്രമണം; ഒരാള്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട്: സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിനിടെ യുവാവിന് നേരെ ആസിഡാക്രമണം. വരോട് സ്വദേശി അന്‍സിലാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പൊമ്പ്ര വടക്കേകര എടത്തൊടി വീട്ടില്‍ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊമ്പ്ര സ്വദേശി വിശ്വജിത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം അന്‍സിലും സുഹൃത്തുക്കളും വിശ്വജിത്തിന്റെ കുടുംബ വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കെത്തിയ സമീപത്തെ വീട്ടിലെ താമസക്കാരനായ ശ്രീകുമാര്‍ എന്ന കുട്ടാപ്പി യുവാക്കളോട് തട്ടിക്കയറുകയും കുപ്പിയില്‍ …
Read More »പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി: മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
പാലക്കാട്: തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. പാലക്കാട് ഡിസിസി ഓഫീസില്‍ നിന്നും സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തേക്ക് നടത്തിയ പ്രകടനം കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പതിനായിരം തവണ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഗാന്ധിജി ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ രമ്യ പറഞ്ഞു. ഗാന്ധിജിയുടെ പേര് പോലും കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും രമ്യ …
Read More »ഭൂരിപക്ഷം പ്രവചിക്കാമോയെന്ന് സ്ഥാനാര്‍ത്ഥി; വെല്ലുവിളി വിജയിച്ച ശബരി ഗിരീഷിന് ഗോള്‍ഡ് കോയിന്‍ സമ്മാനം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥിക്കൊരു സംശയം. തനിക്ക് എത്ര വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും? ഉടനെ ഫെയ്‌സ്ബുക്കില്‍ തന്റെ ആകാംക്ഷ പോസ്റ്റാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പോലും ഞെട്ടിച്ച് ഭൂരിപക്ഷം കൃത്യമായി വോട്ടര്‍ തന്നെ പ്രവചിച്ചു. കൊടുമ്പ് പഞ്ചായത്തിലെ 7ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ദീപക് ദീപുവാണ് തിരഞ്ഞെടുപ്പിന് ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ആകെ പോള്‍ ചെയ്ത വോട്ട് 959 ആണെന്നും ദീപക് ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതുകണ്ട ശബരി ഗിരീഷ് എന്നയാള്‍ 219 …
Read More »ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
പാലക്കാട്: അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. താല്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7 എന്ന ലിങ്ക് വഴി …
Read More »മാത്തൂരില്‍ ആര് ഭരിക്കും? യുഡിഎഫിനും എല്‍ഡിഎഫിനും 8 സീറ്റുകള്‍
കുഴല്‍മന്ദം: മാത്തൂര്‍ പഞ്ചായത്തില്‍ ആര് ഭരണത്തിലേറുമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് വിരാമമായില്ല. പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എല്‍ഡിഎഫും യുഡിഎഫും 8 വീതം സീറ്റുകളും എന്‍ഡിഎ 2 സീറ്റുമാണ് നേടിയത്. ബിജെപിയുടെ പിന്തുണ ലഭിച്ചാലേ ഏതെങ്കിലുമൊരു കക്ഷിക്ക് ഭരിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ടോസിലൂടെ അധ്യക്ഷനേയും ഉപാധ്യക്ഷനേയും സ്ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കുകയാണ് ചെയ്യുക. കഴിഞ്ഞ തവണ ഇതേ രീതിയില്‍ ഭരണം നടത്തിയ പഞ്ചായത്താണ് കുഴല്‍മന്ദം. 8 വീതം സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും …
Read More »രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും
കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഡിസംബര്‍ 18 ലേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ നടപടിയും തുടരും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് …
Read More »ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി പരിഗണിക്കുന്നത് രണ്ട് കേസുകള്‍
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരായ ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എക്കെതിരായ രണ്ടു ബലാത്സംഗ പരാതികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ …
Read More »പിറന്നാള്‍ ദിനത്തിലെ മിന്നും ജയം; പുണ്യകുമാരിക്കിത് ഇരട്ടി മധുരം
എലപ്പുള്ളി: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും ജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി പുണ്യകുമാരിക്ക് ഇരട്ടി മധുരമായി. പിറന്നാള്‍ ദിനത്തില്‍ നേടിയ തിരഞ്ഞടുപ്പ് ജയം പിറന്നാള്‍ കേക്ക് മുറിച്ച് കൂടിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. പുണ്യകുമാരിയുടെ 62ാം പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പുണ്യകുമാരി ഇത് രണ്ടാം തവണയാണ് എലപ്പുള്ളി പഞ്ചായത്ത് മെമ്പറാകുന്നത്. ഇത്തവണ എലപ്പുള്ളിയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ 13ാം വാര്‍ഡാണ് കോണ്‍ഗ്രസ് പുണ്യകുമാരിയിലൂടെ പിടിച്ചെടുത്തത്. നേരത്തേ …
Read More »എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക അന്തരിച്ചു
പാലക്കാട്: എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക (72) അന്തരിച്ചു. പുത്തൂരിലെ ദീപകം വണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 12ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ വച്ച് നടക്കും. അമ്മ പരേതയായ സത്യഭാമ അമ്മ. അച്ഛന്‍ പരേതനായ വിജികെ നായര്‍. രാജന്‍ മനവഴി, ജയശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Read More »
Prathinidhi Online