Sci-Tech

വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ പണം നൽകേണ്ടി വന്നേക്കും? പരസ്യരഹിത സബ്സ്ക്രിപ്ഷനുമായി കമ്പനി

ഉപഭോക്താക്കൾക്ക് ആശ്വാസകരമല്ലാത്ത വാർത്തയാണ് വാട്സ്ആപ്പിൽ നിന്ന് പുതുതായി പുറത്തു വരുന്നത്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ പണം നൽകേണ്ടി വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാട്ട്‌സ്ആപ്പിനെ പുതിയ പതിപ്പ് 2.26.3.9 കോഡ് പരിശോധിച്ചപ്പോൾ സ്റ്റാറ്റസിൽ നിന്നും ചാനലുകളിൽ നിന്നും പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സബ്‌സ്‌ക്രിപ്‌ഷൻ മോഡലിനെക്കുറിച്ച് സൂചന നൽകുന്ന പുതിയ സ്ട്രിംഗുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരസ്യരഹിത സബ്സ്ക്രിപ്ഷനുമായി കമ്പനി മുന്നോട്ട് പോകുന്നതായാണ് പുറത്തു വന്ന …

Read More »

5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ്! റിയൽമി മാജിക്ക്

വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ് തരുന്ന ഫോൺ. കേൾക്കുമ്പോൾ തന്നെ ഒന്നനുഭവിക്കണമെന്ന് തോന്നുന്നില്ലേ? റിയൽമി പി4 പവർ എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്മാർട്ട്‌ഫോണിൻ്റെ പ്രധാന പ്രത്യേകതയായി റിയൽമി പറയുന്നതും ഇത് തന്നെയാണ്. ജനുവരി 29 ന് ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെ ന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനിയുടെ …

Read More »

പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ് പെരുകുന്നു; ഒറ്റ ക്ലിക്കില്‍ കള്ളന്മാര്‍ അക്കൗണ്ട് മുഴുവന്‍ കാലിയാക്കും

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ ആപ്പിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ് സംഘം കൊള്ളയടിക്കുന്നത് ലക്ഷങ്ങള്‍. നിയമലംഘനം നടത്തിയതായി കാണിച്ച് വാട്‌സ്ആപ് വഴി ചലാന്‍ അയച്ചാണ് തട്ടിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും കള്ളന്മാരുടെ കൈകളിലേക്കെത്തും. ഇത്തരത്തില്‍ ഒരാഴ്ചക്കിടെ ആലപ്പുഴയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 7 കേസുകളാണ്. ചേര്‍ത്തല, പൂച്ചാക്കല്‍, ആലപ്പുഴ സൗത്ത്, കായംകുളം പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിങ്ങളുടെ വാഹനം നിയമം …

Read More »

മണിക്കൂറില്‍ 700 കിലോമീറ്റര്‍ സ്പീഡിലോടുന്ന ട്രെയിന്‍; റെക്കോര്‍ഡുമായി ചൈന

കണ്ണ് ചിമ്മിത്തുറന്ന വേഗത എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുകയാണ് ചൈനക്കാര്‍. രണ്ട് സെക്കന്റു കൊണ്ട് 700 കിലോമീറ്റര്‍ (മണിക്കൂറില്‍) വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനെന്ന അത്ഭുത നേട്ടം കൈവരിച്ചിരിക്കയാണ് മാഗ്‌ലേവ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് ഇത്തരമൊരു നേട്ടത്തിലെത്തിച്ചത്. ഏകദേശം 1000 കിലോഗ്രാം (ഒരു ടണ്‍) ഭാരമുള്ള ട്രെയിനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 മീറ്റര്‍ നീളമുള്ള പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണ ഓട്ടം. 700 …

Read More »

ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കും: വമ്പന്‍ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

പാലക്കാട്: ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ത്യയില്‍ എഐ സാങ്കേതിക വിദ്യയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ (17.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചത്. കമ്പനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. രാജ്യത്തിന്റെ അഭിലാഷങ്ങള്‍ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ എഐ ഭാവിയ്ക്കു വേണ്ടി …

Read More »

കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് 10ന് നിലവില്‍ വരും; കടുപ്പിച്ച് ഓസ്‌ട്രേലിയ

കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന വിലക്ക് 10ന് നിലവില്‍ വരുമ്പോള്‍ നിര്‍ജീവമാകാന്‍ പോകുന്നത് ലക്ഷക്കണക്കിന് അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയയില്‍ വരാന്‍ പോകുന്നത്. വിലക്ക് മറികടന്നാല്‍ 4.95 കോടി ഓസ്‌ട്രേലിയന്‍ ഡോളറാണ് പിഴ. സോഷ്യല്‍ മീഡിയകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്ക് കൊണ്ടുവരുന്നത്. ആദ്യമായാണ് …

Read More »

ജനപ്രിയ പ്ലാനുകളുമായി ബി എസ് എൻ എൽ; 50 ദിവസത്തെ പ്ലാനിന് 347 രൂപ; ദിവസേന 2 ജിബി

പാലക്കാട്: ജനപ്രിയ പ്ലാനുകൾ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. 50 ദിവസത്തേയ്ക്ക് 347 രൂപയുടെ പ്ലാനാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. പ്രതിദിനം ഉപയോക്താക്കൾക്ക് രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 സൗജന്യ എസ്എംഎസുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളിൽ ആരും ഇത്തരം മികച്ച പ്ലാനുകൾ നൽകുന്നില്ല. പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം ഏഴ് രൂപയിൽ താഴെ മാത്രമേ ചെലവ് …

Read More »

വിദ്യാര്‍ത്ഥി കണ്‍സെഷന്‍ ഇനി ഓണ്‍ലൈനില്‍; തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മൊബൈല്‍ ആപ്പുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷന്‍ ഇനിമുതല്‍ ഓണ്‍ലൈനാകുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ യാത്ര സൗകര്യം ഒരുക്കുക. കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും ഈ സൗകര്യം ഉപയോഗപ്പെടുത്തും. കണ്‍സെഷന്‍ ആവശ്യമുള്ള കുട്ടികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും ചെയ്യണം. തുടര്‍ന്ന് യാത്ര ചെയ്യേണ്ട റൂട്ട് അടക്കം സ്‌കൂള്‍ അധികൃതര്‍ പാസിനായി ശുപാര്‍ശ ചെയ്യണം. ഇതു പരിശോധനിച്ച ശേഷം അതാതു പ്രദേശത്തെ മോട്ടോര്‍ …

Read More »

ആധാര്‍ ഇനി വീട്ടിലിരുന്നും പുതുക്കാം; ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാം

ന്യൂഡല്‍ഹി: ആധാറുള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ അക്ഷയയിലും മറ്റ് സേവാ കേന്ദ്രങ്ങളിലും ക്യൂ നില്‍ക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും മണിക്കൂറുകളെടുത്താകും ഇവ ചെയ്തു തീര്‍ക്കുക. സമയത്തിന് പുറമെ ഇത്തരം സേവനങ്ങള്‍ക്ക് പണവും നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം നൂലാമാലകള്‍ നീക്കി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ആധാര്‍ പുതുക്കലിന് സംവിധാനമൊരുക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡി). ആധാര്‍ പുതുക്കല്‍ വേഗത്തിലും സ്വന്തമായും ചെയ്യാന്‍ പറ്റുന്ന രീതിയില്‍ യുഐഡി ചട്ടങ്ങളില്‍ ഭേദഗതി …

Read More »

ലോകത്തിലെ ആദ്യത്തെ ‘എഐ മന്ത്രി ഗര്‍ഭിണി; കുട്ടികള്‍ 83’; വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയന്‍ പ്രധാനമന്ത്രി

ബെര്‍ലിന്‍: ലോകത്തില്‍ ആദ്യമായി ഒരു രാജ്യത്ത് എഐ മന്ത്രി ഭരണസിരാകേന്ദ്രത്തില്‍ എത്തിയെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് ലോകം കേട്ടത്. അല്‍ബേനിയന്‍ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത മന്ത്രിയായി ‘ഡിയേല’ എന്ന് പേരിട്ട എഐ മോഡല്‍ എത്തിയതിലെ അത്ഭുതം ഇപ്പോഴും പലര്‍ക്കും മാറിയിട്ടില്ല. ഇപ്പോഴിതാ ഡിയേല ഗര്‍ഭിണിയാണെന്നും 83 കുട്ടികളെ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ (ബിജിഡി) സംസാരിക്കുന്നതിനിടെയാണ് റാമയുടെ വിചിത്ര പ്രഖ്യാപനം. ‘ഡിയെല്ലയുടെ …

Read More »