Sci-Tech

ഇന്ത്യക്കാര്‍ക്കായി 89 രൂപയുടെ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി യൂട്യൂബ്

പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകുക എന്നത് പലരും കൊതിക്കുന്ന ഒരു കാര്യം തന്നെയാണ്. പ്രീമിയം പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഇത്തരം സൗകര്യങ്ങള്‍ യൂട്യൂബ് ചെയ്തു കൊടുക്കാറ്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി യൂട്യൂബ് ചിലവു കുറഞ്ഞ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കയാണ്. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ പ്രീമിയം ലൈറ്റ് …

Read More »

പമ്പയിലും നിലയ്ക്കലിലും 5ജി സേവനവുമായി ജിയോ

പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും 5 ജി സേവനങ്ങളുമായി ജിയോ. ജിയോ എയര്‍ ഫൈബര്‍ മുഖേനയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ലഭ്യമാക്കുക. നേരത്തേ തീര്‍ത്ഥാടന സീസണില്‍ മാത്രമായിരുന്നു 5ജി സേവനങ്ങള്‍ ലഭ്യമായിരുന്നത്. 5ജി സേവനങ്ങള്‍ ഇനി മുതല്‍ വര്‍ഷം മുഴുവന്‍ ലഭിക്കും. കേരളത്തില്‍ ജിയോ മൊബൈല്‍ സേവനങ്ങള്‍ക്ക് 1.1 കോടിയും ബ്രോഡ്ബാന്‍ഡിന് 5 ലക്ഷത്തിലധികവും ഉപഭോക്താക്കളുണ്ട്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വഴി കണക്ടിവിറ്റി വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് ജിയോ എയര്‍ഫൈബര്‍.

Read More »