ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടമാണ് നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. ബജറ്റ് …
Read More »സി. എം മെഗാ ക്വിസ് ജില്ലാ തല മത്സരം സമാപിച്ചു
പാലക്കാട്: കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി എം മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല മത്സരം പാലക്കാട് മേഴ്സി കോളേജിൽ നടന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സ്കൂൾ വിഭാഗത്തിൽ ചിറ്റിലഞ്ചേരി എം. എൻ. കെ.എം. എച്ച്. എസ്. എസിലെ വിദ്യാർത്ഥികളായ അസ്‌ലം അഹദ്, ടി.എ റിഷാൻ ഇബ്രാഹിം എന്നിവർ ഒന്നാം …
Read More »നാളെ മുതല്‍ സിഗരറ്റിന് വിലകൂടും; നീളമനുസരിച്ച് വില വര്‍ദ്ധന
മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സിഗരറ്റിനുള്‍പ്പെടെ നാളെ മുതല്‍ വില വര്‍ദ്ധിക്കും. സിഗരറ്റിന്റെ നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ദ്ധിക്കാനാണ് സാധ്യത. 65 മില്ലി മീറ്ററിന് താഴെയുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയും അതിനു മുകളിലുള്ളവയ്ക്ക് 30 ശതമാനം വരെയും വില വര്‍ദ്ധിച്ചേക്കും. സിഗരറ്റിന് രാജ്യത്ത് ചില്ലറ വിലയുടെ ശരാശരി 53 ശതമാനം നികുതി നിലവില്‍ …
Read More »തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 വരെയുള്ള 5 വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച ഹാസ്യനടി, മികച്ച പിന്നണി ഗായിക, മികച്ച വില്ലന്‍ തുടങ്ങിയ അവാര്‍ഡുകളും മലയാളി താരങ്ങള്‍ നേടി. ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനര്‍ അരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മികച്ച നടന്‍, നടി എന്നിവര്‍ക്ക് ഒരു …
Read More »കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവച്ച് മരിച്ചു
ബംഗളൂരു: പ്രമുഖ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ സി.ജെ റോയ് (56) സ്വയം വെടിവച്ച് മരിച്ചു. പ്രമുഖ ഭവന നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. തൃശൂര്‍ സ്വദേശിയാണ്. ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വച്ചാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കമ്പനിയുടെ ഓഫീസുകളില്‍ പോലീസിന്റേയും കേന്ദ്ര ഏജന്‍സികളുടേയും റെയ്ഡ് നടന്നിരുന്നു. ഇന്ന് ബംഗളൂരുവിലെ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടക്കുന്നതിനിടെ റോയ് സ്വയം വെടിവച്ചു മരിച്ചെന്നാണ് പ്രാഥമിക …
Read More »മൃഗക്ഷേമ അവാര്‍ഡ്: ജില്ലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം
പാലക്കാട്: ജില്ലയില്‍ 2025- 26 വര്‍ഷത്തില്‍ മികച്ച ജന്തു ക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടക്കം ഫെബ്രുവരി നാലിനുള്ളില്‍ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ നല്‍കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകളില്‍ നിന്നും ഒരു …
Read More »ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു
ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നത് ശബരിമലയില്‍ വച്ചാണെന്നും നിരവധി തവണ പൂജകള്‍ ചെയ്യാനായി പോറ്റി വീട്ടിലെത്തിയിരുന്നെന്നും ജയറാം മൊഴി നല്‍കി. പോറ്റിയെ വിശ്വസിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പിനെ കുറിച്ചോ അറിയില്ലായിരുന്നു. കട്ടിളപ്പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ വച്ച് പൂജിച്ചപ്പോള്‍ പോറ്റി വിളിച്ചതിന്റെ പുറത്ത് പങ്കെടുത്തിരുന്നു എന്നാണ് ജയറാം …
Read More »എസ്‌ഐആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്
തിരുവനന്തപുരം: എസ്‌ഐആറില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാനായി ഇതുവരെ അപേക്ഷിച്ചത്. ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും. നേരത്തേ ഈ മാസം 22 വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടി നല്‍കിയത്. 37 ലക്ഷത്തോളം പേരാണ് രേഖകള്‍ …
Read More »റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസത്തെ സൗജന്യ ചികിത്സ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും ആറാമത്തെയും ബജറ്റിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വന്‍ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിളിലും സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി 15 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1000 രൂപയും സാക്ഷരതാ പ്രേരക്മാരുടെ പ്രതിഫലത്തില്‍ 1000 രൂപയുടെ വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ടീച്ചര്‍മാര്‍ക്ക് 1000 രൂപയും …
Read More »എൻഡിഎ പ്രവേശം: മുതലമടയിലെ ട്വന്റി ട്വന്റിയിൽ കൂട്ട രാജി
പാലക്കാട്: മുതലമടയിലെ ട്വൻറി ട്വൻറിയിൽ നിന്ന് കൂട്ട രാജി. എന്‍ ഡി എയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജിവെച്ചത്. മുതലമടയിലെ ജനകീയ വികസന മുന്നണി നേരത്തെ ട്വന്റി -20യില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ ട്വന്റി -20യില്‍ നിന്നു രാജിവെച്ച് ജനകീയ വികസന മുന്നണിയായി തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ട്വൻറി 20 കോഡിനേറ്റർ സാബു എം ജേക്കബ് പ്രവർത്തകരോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് എൻ ഡി എ യിൽ …
Read More »
Prathinidhi Online