slider

3 തവണ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തി; യുവതിയെ വ്യാപാരിയും കൂട്ടരും തല്ലിക്കൊന്നു

കോയമ്പത്തൂര്‍: 3 തവണ മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ യുവതിയെ വ്യാപാരിയും കൂട്ടരും സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. കൃഷ്ണഗിരി ഊത്തങ്കര സ്വദേശി പെരിയസ്വാമിയുടെ ഭാര്യ സുധ (39) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മേട്ടുപ്പാളയത്തിലെ ധനകാര്യ സ്ഥാപന നടത്തിപ്പുകാരനായ രത്‌നപുരി ജിപിഎം നഗറില്‍ രാജാറാം (53) കീഴടങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വ്യാപാരി പറയുന്നത് പ്രകാരം ഡിസംബര്‍ 8നാണ് സുധ …

Read More »

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ; 1 മണിമുതല്‍ എറണാകുളത്ത് പൊതുദര്‍ശനം

കൊച്ചി: മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ രാവിലെ 10 മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെയാകും ചടങ്ങുകള്‍ നടക്കുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ 3 മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. ഡയാലിസിസിന് പോകുന്നതിനിടെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ അന്ത്യം. യാത്രയ്ക്കിടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീനിവാസന്റെ …

Read More »

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: മലയാൡകളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. 200 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More »

ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം തുറക്കുന്ന ദിവസം ഉച്ചയ്ക്ക് നടത്തുമെന്നും വകുപ്പ് അറിയിച്ചു.

Read More »

നടപടിക്രമങ്ങള്‍ പാലിച്ചില്ല; എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സ്വകാര്യ കമ്പനി ഒയാസിസിന് നല്‍കിയ പ്രാഥമിക അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ബ്രൂവറിക്കെതിരെ അനുമതി നല്‍കിയതിന് എതിരെ ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ ഇത്രയും വലിയ പ്ലാന്റ് വരുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ഭൂഗര്‍ഭ ജല സ്രോതസ്സുകളെ …

Read More »

പാലക്കാട് നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതയില്ല; മൂന്നാമതും ബിജെപി ഭരണത്തിലേക്ക്?

പാലക്കാട്: നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതകള്‍ മങ്ങിയതോടെ മൂന്നാമതും ബിജെപി ഭരണത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഇന്ത്യാ സഖ്യ മുന്നണിപോലെ പാലക്കാടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഒരുമിച്ചു നില്‍ക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലടക്കം ഇത് ചര്‍ച്ചയാകുമെന്നതിനാലാണ് ഇരു മുന്നണികളും പിന്നോട്ടടിക്കുന്നത്. ഇടതു മുന്നണിയുമായി സഖ്യത്തില്‍ എത്തേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ഒരു …

Read More »

മര്‍ദ്ദനംമൂലം തലയില്‍ രക്തസ്രാവമുണ്ടായി; ശരീരത്തില്‍ 40ലധികം മുറിവുകള്‍; അതിഥിത്തൊഴിലാളി നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ അതിഥിത്തൊഴിലാളി രാമനാഥ ഭയ്യ നേരിട്ടത് ക്രൂര പീഡനമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് തലയില്‍ രക്തസ്രാവമുണ്ടായി. തലമുതല്‍ കാല്‍വരെ 40ലധികം മുറിവുകള്‍. മുറിവുകളില്‍ പലതും വടികൊണ്ട് അടിച്ചതിന്റെ പാടുകളാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിലത്തിട്ട് ചവിട്ടിയതിന്റേയും വലിച്ചിഴച്ചതിന്റേയും പരിക്കുകള്‍ വേറെയും. അട്ടപ്പള്ളത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവമുണ്ടായത്. കള്ളനെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രാമനാരായണ ഭയ്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും …

Read More »

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റില്‍

വാളയാര്‍: അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാളയാര്‍ പോലീസ് Cr:975/2025, U/s 103(1) BNS പ്രകാരമാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ പാലക്കാട് ജെഎഫ്‌സിഎം 1 കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട രാമനാരായണ ഭയ്യ (31)യുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് …

Read More »

ട്രെയിനുകളില്‍ ഇനി യാത്രചെയ്യുമ്പോള്‍ ലഗേജുകള്‍ രജിസ്റ്റര്‍ ചെയ്യണം; ഭാരപരിധി കഴിഞ്ഞാല്‍ പിഴ

പാലക്കാട്: ട്രെയിനുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലഗേജുകള്‍ കയറ്റി യാത്ര ചെയ്താല്‍ ഇനി മുതല്‍ അധികതുക നല്‍കേണ്ടി വരും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്‌കരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ലഗേജുകളും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത ലഗേജുകളുണ്ടെങ്കില്‍ അതിന് പിഴ നല്‍കേണ്ടി വരും. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ …

Read More »

‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് മര്‍ദ്ദിച്ചു’ ; കോട്ടയത്ത് 5ാം ക്ലാസുകാരന് അധ്യാപകന്റെ മര്‍ദ്ദനം; തോളെല്ലിന് പൊട്ടല്‍

കോട്ടയം: ‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. തോളില്‍ ഇടിക്കുകയും കയ്യില്‍ പിച്ചുകയും ചെയ്തു’ . ഈരാറ്റുപേട്ടയില്‍ അധ്യാപകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മൊഴിയാണിത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടക്കല്‍ സ്വദേശി സക്കീറിന്റെ മകന്‍ മിസ്ബായെ ആണ് കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനായ സന്തോഷിന്റെ മര്‍ദ്ദനത്തിനിരയായത്. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം അധ്യാപകന്‍ കുട്ടിയെ ക്ലാസില്‍ നിന്നും പുറത്തുവിട്ടിരുന്നില്ല. സഹപാഠി അധ്യാപകന്റെ …

Read More »