slider

പൊങ്കൽ: പാലക്കാട് ഉൾപ്പെടെ 6 ജില്ലകളിൽ പൊതു അവധി

തിരുവനന്തപുരം: തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്  ജില്ലകളിൽ പൊങ്കൽ ദിനമായ 15 ന് (വ്യാഴം) ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നുണ്ട്. കേരളത്തിൽ പാലക്കാട്, ഇടുക്കി ജില്ലകളിലെ തമിഴ് …

Read More »

പിടിതരാതെ സ്വര്‍ണം; ഇന്നുമാത്രം പവന് 1240 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 155 രൂപയും പവന് 1240 രൂപയുടെ വര്‍ധനവുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന് പണിക്കൂലിയില്ലാതെ 1,04,240 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,710 രൂപയിലെത്തി. 43, 9 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണം.    

Read More »

കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടം: മൂന്ന് മരണം

കോഴിക്കോട്: കുന്നമംഗലത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പതിമംഗലം അങ്ങാടി മുറിയനാല്‍ പത്താംമൈലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചത്. പിക്കപ്പിന്റെ ഡ്രൈവറും രണ്ട് കാര്‍ യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്. പിക്കപ്പ് വാനിന്റെ ക്ലീനര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളിയിലേക്ക് പോയ കാറും കുന്നമംഗലത്തേക്ക് വന്ന വാനുമാണ് അപകടത്തില്‍ പെട്ടത്. കാര്‍ യാത്രക്കാരായ പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബിക്കി (27), കൊടുവള്ളി വാവാട് ഇരുമോത്ത് …

Read More »

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, എന്നാല്‍ നീ താങ്ങില്ല’- ഇങ്ങോട്ട് തന്ന അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും’ – രാഹുല്‍ യുവതിക്കയച്ച ഭീഷണി സന്ദേശം പുറത്ത്

പാലക്കാട്: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. എംഎല്‍എക്കെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിക്ക് നേരിട്ട പീഡനത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. തനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുമെന്നും പേടിപ്പിക്കാന്‍ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും പറയുന്ന സന്ദേശങ്ങളാണ് പുറത്തു വന്നത്. ‘ നീ ചെയ്യുന്നത് ഞാന്‍ താങ്ങും, എന്നാല്‍ നീ താങ്ങില്ല’ എന്നും അതിജീവിതയെ രാഹുല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ …

Read More »

ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രേഖകളില്ലാതെ ബീഹാറില്‍ നിന്നെത്തിച്ച 21 കുട്ടികള്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വ്യക്തമായ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ പോലീസ് കണ്ടെത്തി. ബിീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയില്‍ നിന്നുള്ള 10 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള 21 ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. ഞായര്‍ പകല്‍ രണ്ടോടെ വിവേക് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഘം എത്തിയത്. ഇവരോടൊപ്പം രണ്ട് ബീഹാര്‍ സ്വദേശികളുമുണ്ടായിരുന്നു. കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തില്‍ എത്തിയതെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതോടെ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് …

Read More »

പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ഊജജ്വല സമാപനം

പാലക്കാട്: സ്ത്രീ ശാക്തീകരണത്തിന്റെ കരുത്ത് തെളിയിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ഊജജ്വല സമാപനം. ചാലിശ്ശേരിയിലെ പത്ത് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ലക്ഷക്കണക്കിനാളുകളാണ് കാണികളായത്. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയ മേളയില്‍ വിവിധ രുചി വൈവിധ്യം വിളമ്പിയ ഇന്ത്യന്‍ മെഗാ ഫുഡ് കോര്‍ട്ടായിരുന്നു മേളയിലെ മുഖ്യ ആകര്‍ഷണം. കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 250 പ്രദര്‍ശന വിപണന …

Read More »

ദേശീയ സരസ് മേള: ദേശാഭിമാനിക്കും കേബിള്‍ വിഷനും മാധ്യമ പുരസ്‌കാരങ്ങള്‍

പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്‌കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. മേളയുടെ സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 5000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനിയിലെ അഖില ബാലകൃഷ്ണന്‍ കരസ്ഥമാക്കി. മികച്ച ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ തന്നെ ശരത് കല്‍പ്പാത്തി നേടി. അച്ചടി വിഭാഗത്തില്‍ …

Read More »

ഹൃദയാഘാത കേസുകള്‍ക്ക് പിന്നിലെ വില്ലനാര്? പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

രാജ്യത്ത് ഹൃദയാഘാത കേസുകളില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായതായി പുതിയ പഠനങ്ങള്‍. മാറുന്ന ജീവിതരീതി, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗാവസ്ഥകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൊറോണറി ധമനിയില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നത് മൂലം ഹൃദയപേശികളില്‍ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ തടസ്സം ഹൃദയത്തിലെ ടിഷ്യൂകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് ഇല്ലാതാക്കുകയും കോശങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. പുതിയ പഠനങ്ങള്‍ പ്രകാരം 99 ശതമാനം ഹൃദ്രോഗ കേസുകള്‍ക്കു പിന്നിലും നാല് …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പ്രതിയെ മാവേലിക്കര സബ് ജയലിലേക്ക് മാറ്റുന്നു

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും പരിഗണിച്ചാണ് കോടതിയുടെ നടപടി. മാവേലിക്കര സബ് ജയിലിലേക്കാണ് എംഎല്‍എയെ മാറ്റുന്നത്. പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ 5 മണിക്കൂര്‍ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ കോടതിയില്‍  ഹാജരാക്കിയത്. പ്രതി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും …

Read More »

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും- സ്പീക്കര്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പിടിയിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. തുടര്‍ച്ചയായി മൂന്ന് സ്ത്രീകള്‍ രാഹുലിനെതിരെ പരാതിയുമായി രംഗത്ത് വന്നതോടെയാണ് കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നിയമസഭ കടക്കാന്‍ ആലോചിക്കുന്നത്. എംഎല്‍എയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ പദവിയിലിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിഷയങ്ങള്‍ എതിക്‌സ് ആന്റ് …

Read More »