കാസര്‍ഗോഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി യുവാവ് ദാരുണാന്ത്യം. ആരിക്കാട് സ്വദേശി സന്തോഷ് (30)ആണ് മരിച്ചത്. തൂങ്ങി മരിക്കുന്നതായി വീട്ടില്‍ വച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. വെള്ളിയാഴ്ച 10.30ഓടെയായിരുന്നു അപകടം. ഉയരം കിട്ടാനായി തെര്‍മോക്കോളിന്റെ പുറത്താണ് കയറി നിന്നത്. സന്തോഷ് കയറി നിന്നതോടെ തെര്‍മോക്കോള്‍ പൊട്ടുകയും കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം. റീല്‍സിന്റെ ദൃശ്യങ്ങള്‍ സന്തോഷ് സുഹൃത്തിന് വാട്‌സ്ആപില്‍ അയച്ചു കൊടുത്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട സുഹൃത്ത് …
Read More »ആഭ്യന്തര വിമാനയാത്ര നിരക്കുകള്‍ കുത്തനെ ഇടിഞ്ഞു; 4 വര്‍ഷത്തിനിടെ കുറഞ്ഞ നിരക്കിലെത്തി
ന്യൂഡല്‍ഹി: രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വിമാന നിരക്കുകള്‍ താഴ്ന്നു. സാധാരണയായി തിരക്കുള്ള ഡിസംബര്‍ സാമ്പത്തിക പാദത്തിലാണ് നിരക്ക് കുത്തനെ താഴ്ന്നത് എന്നതും ശ്രദ്ധേയമാണ്. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കിയതിനെ തുടര്‍ന്ന് നൂറുകണക്കിന് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതാണ് നിരക്ക് കുറയാനുള്ള പ്രധാന കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. എലാറ ക്യാപിറ്റലിന്റെ കണക്ക് പ്രകാരം ഡിസംബര്‍ പാദത്തില്‍ …
Read More »രാഹുൽ മാങ്കൂട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ; നടപടി പുതിയ പരാതിയിൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പോലീസ് കസ്റ്റഡിയിൽ. എം എൽ എ ക്കെതിരെ ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിലെത്തി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ചൂഷണം നടത്തിയതായും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും പരാതിക്കാരിയുടെ മൊഴി …
Read More »ലഹരിക്കെതിരെ ‘വരയുത്സവം’: തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു
പാലക്കാട്: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ വരയുത്സവം 2026 ജലച്ഛായ ചിത്രരചന മത്സരം തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ലഹരിയെ ഉന്മൂലനം ചെയ്യാൻ സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്നും കല അതിനൊരായുധമാണെന്നും മന്ത്രി പറഞ്ഞു. വട്ടേനാട് ജി എൽ പി സ്കൂളിൽ നടന്ന വരയുത്സവത്തിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ സന്ദേശമുയർത്തുന്ന ചിത്രങ്ങൾ ക്യാൻവാസിലാക്കി. അമ്പതോളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി. …
Read More »ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതിനായി തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇയാളുടെ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിച്ചേ ക്കും. ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി ചീണ്ടിക്കാട്ടുന്നത്. കേസിന്റെ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും നീക്കം തുടങ്ങിയിട്ടുണ്ട്. മുഖ്യ പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാനും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും സ്വീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, വെള്ളിയാഴ്ച രാത്രി കൊല്ലം …
Read More »മാലിന്യത്തിൽ നിന്ന് സൗന്ദര്യക്കൂട്ടുകൾ; സരസ് മേളയിൽ വിസ്മയം തീർത്ത് ഗീത
പാലക്കാട്: മാലിന്യത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി ശ്രദ്ധ നേടുകയാണ് സംരംഭകയായ ഗീത. ക്ഷേത്രങ്ങളിൽ പൂജ കഴിഞ്ഞ് നീക്കം ചെയ്യുന്ന പുഷ്പങ്ങളും ഇലകളുമുപയോഗിച്ച് ഔഷധഗുണമുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണിവർ. പാലക്കാട് നടക്കുന്ന കുടുംബശ്രീയുടെ സരസ് മേളയിലെ ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നും വടക്കഞ്ചേരി വണ്ടാഴി സ്വദേശിനിയായ ഗീതയുടെ സ്റ്റാളാണ്. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ അനുശ്രീ കുടുംബശ്രീ അംഗമാണ് ഗീത. ഉണങ്ങിയ പൂക്കളും ഇലകളും സംസ്‌കരിച്ചെടുത്ത് ത്വക്ക് സംരക്ഷണത്തിനുള്ള സോപ്പുകൾ, ഹെർബൽ ഹെയർ ഓയിൽ, സൗന്ദര്യവർധക പൗഡറുകൾ എന്നിവ …
Read More »പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. 2026 ജനുവരി ഒന്നിന് 40 വയസ്സില്‍ കവിയരുത്. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജനുവരി 14ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 …
Read More »ട്രേഡിങ് വഴി തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് രണ്ട് കോടിയിലധികം
കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശികളിൽ നിന്ന് തട്ടിപ്പ് സംഘം തട്ടിയെടുത്തത് 2.10 കോടി. വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിൽ നിക്ഷേപിച്ച രണ്ടു പേർക്കാണ് കോടികൾ നഷ്ടമായത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് തടിപ്പിനിരയായ ഒരാൾ. ഇയാളുടെ പക്കൽ നിന്ന് 1 കോടി 21 ലക്ഷം രൂപയും തോടന്നൂര്‍ സ്വദേശിയായ മറ്റൊരാളിൽ നിന്ന് 76 ലക്ഷം …
Read More »കറണ്ട് ബില്ലടച്ചില്ലേ എന്ന് വേവലാതിപ്പെടേണ്ട; കെ എസ് ഇ ബി തന്നെ ഓർമ്മിപ്പിച്ചോളും
പാലക്കാട്: തിരക്കിട്ട ഓട്ടപ്പാച്ചിലുകൾക്കിടയിൽ കറണ്ട് ബില്ലടയ്ക്കാൻ മറന്നു പോകുന്നത് പലരുടേയും ഒരു പ്രശ്നമാണ്. ഇത്തരമൊരു സാഹചര്യത്തെ മുന്നിൽക്കണ്ട് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് കെ എസ് ഇ ബി. ഉപഭോക്താക്കളെ ബില്ലടയ്ക്കാൻ ഓർമ്മിപ്പിക്കുന്ന സംവിധാനം ഒരുക്കിയിരിക്കയാണ് ഇപ്പോൾ വൈദ്യുതി വകുപ്പ്. സമയമാകുമ്പോൾ ഫോണിൽ എസ് എം എസായി മെസേജ് ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ കൂടെ നൽകണം. വൈദ്യുതി ബില്ലടയ്ക്കാനുള്ള ഓർമ്മപ്പെടുത്തലിനൊപ്പം വൈദ്യുതി തടസ്സങ്ങളെ …
Read More »പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു
പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് തുടക്കമാകുന്നത്. സംസ്ഥാനത്തെ 10 നഗരസഭകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതില്‍ ആദ്യം പാലക്കാട് നഗരസഭയിലാണ് നടപ്പിലാക്കുക.പരീക്ഷണാര്‍ത്ഥം 24, 25, 26, 27 വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ 7 കോടി രൂപ കൂടി കണ്ടെത്തി പദ്ധതി …
Read More »
Prathinidhi Online