പാലക്കാട്: മലമ്പുഴയില്‍ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അധ്യാപകനായ അനില്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി യുപി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നല്‍കി. അധ്യാപകന്‍ ചില കുട്ടികളെ താമസിക്കുന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. തങ്ങളെ പീഡിപ്പിച്ചതായി 5 കുട്ടികള്‍ മലമ്പുഴ പോലീസില്‍ പരാതി നല്‍കി. തെളിവുകള്‍ ശേഖരിക്കാനും തുടര്‍ അന്വേഷണത്തിനുമായി …
Read More »സെൻസര്‍ ബോര്‍ഡിന് തിരിച്ചടി, ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി
ചെന്നെ: വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് പി.ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സെൻസർ ബോർഡ് അംഗം തന്നെ പരാതിക്കാരിയായി എതിർപ്പുകൾ ഉന്നയിച്ചതിനെയും കോടതി എടുത്തു പറഞ്ഞിരുന്നു. …
Read More »5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് പൊള്ളലേല്‍പ്പിച്ചു
പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ 5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസില്‍ കുട്ടിയുടെ രണ്ടാനമ്മ നൂര്‍ നാസറിനെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടന്നതായും രണ്ടാനമ്മയ്‌ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു. …
Read More »ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ …
Read More »ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും
ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളിലായി 13785 വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുക. അസുഖബാധ സ്ഥിരീകരിച്ച പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന …
Read More »ലോകത്തിലെ ഏറ്റവും വിലകൂടിയ മീന്‍ വിറ്റുപോയത് 29 കോടിക്ക്
ഒരു മീനിന് എത്ര രൂപ വിലയുണ്ടാകും? മലയാളികളെ സംബന്ധിച്ച് ഏറ്റവും വിലകൂടിയ മീനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അയക്കൂറയും ആവോലിയുമെല്ലാമാണ്. ഇവയാകട്ടെ കിലോയ്ക്ക് 1000 രൂപയ്ക്കുള്ളില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ആയിരത്തിനും പതിനായിരത്തിനും ലക്ഷത്തിനും ലഭിക്കാത്തൊരു മീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്. ജപ്പാനിലെ ടോക്കിയോയില്‍ ഈ വര്‍ഷം നടന്ന ആദ്യ ലേലത്തില്‍ കൂറ്റന്‍ ബ്ലൂഫിന്‍ ട്യൂണ വിറ്റുപോയത് 29 കോടി രൂപയ്ക്കാണ്. 243 കിലോഗ്രാം തൂക്കമുള്ള മത്സ്യത്തിന് 510 ദശലക്ഷം …
Read More »ബാഗിന്റെ ഭാരം കുറയ്ക്കും; സ്‌കൂളുകളില്‍ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാകില്ല: മാറ്റത്തിനൊരുങ്ങി വിദ്യഭ്യാസ വകുപ്പ്
പാലക്കാട്: സ്‌കൂളുകളെ കൂടുതല്‍ ശിശു സൗഹാര്‍ദ്ദപരമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ വരുന്നതായി വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ വലിയ മാറ്റങ്ങള്‍ക്കാണ് സ്‌കൂള്‍ വിദ്യഭ്യാസ രംഗം കടന്നുപോകുക. പഠനം കുട്ടികള്‍ക്ക് ഭാരമാകാതെ സന്തോഷമുള്ള എന്നും ഓര്‍ത്തിരിക്കാവുന്ന ഓര്‍മ്മകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് വിദ്യഭ്യാസ മന്ത്രിയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനായി പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. …
Read More »സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
പാലക്കാട്: സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇന്നലെ 12,675 രൂപയായിരുന്നെങ്കില്‍ ഇന്ന് 12650 രൂപയാണ് ഗ്രാമിന്റെ വില. പവന് 1,01,400 രൂപയില്‍ നിന്നും 1,01,200 രൂപയിലെത്തി. 24 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന്റെ വില 13,800 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 12,650 രൂപയും 18 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 10,350 …
Read More »സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു
പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. ഉദ്യം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംരംഭകരില്‍ 42 ശതമാനം വനിതകളാണെന്ന പ്രത്യേക കേരളത്തിനുണ്ടെന്നും സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ വനിതാ വ്യവസായ പാര്‍ക്ക് ആണ് ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നത് അഭിനന്ദനാര്‍ഹമാണെന്നും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലൊന്ന് …
Read More »ആഗോള സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തിരുവനന്തപുരം
വിനോദസഞ്ചാര ഭൂപടത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടവുമായി തിരുവനന്തപുരം. പരിചിതമായ ഇടങ്ങൾ വിട്ട് പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രയിൽ സഞ്ചാരികൾ നെഞ്ചോട് ചേർത്തിരിക്കുകയാണ് തിരുവനന്തപുരം നഗരത്തെ. ഗോവയ്ക്കും ജയ്പൂരിനും മുംബൈയ്ക്കുമെല്ലാം ബദലായി തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡ (Agoda) പുറത്തുവിട്ട ഏറ്റവും പുതിയ ‘ന്യൂ ഹൊറൈസൺസ് റാങ്കിംഗ്’ പ്രകാരമാണ് അന്താരാഷ്ട്ര സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഇന്ത്യൻ ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മാറിയത്. 2024-ൽ …
Read More »
Prathinidhi Online