പൂണൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പൂണൈയില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. രാജ്യം 2006ല്‍ പത്മഭൂഷണും 1981ല്‍ പത്മശ്രീയും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. പശ്ചിമഘട്ട പരിസ്ഥിതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ സമിതിയുടെ അധ്യക്ഷനായിരുന്നു. 2011ല്‍ ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ എന്ന പേരില്‍ വിദഗ്ദ സമിതി …
Read More »പെണ്‍കരുത്തിന്റെ വിജയഗാഥയായി പാലക്കാട് നടക്കുന്ന സരസ് മേള
പാലക്കാട്: ചാലിശ്ശേരിയില്‍ പുരോഗമിക്കുന്ന 13-ാമത് ദേശീയ സരസ് മേള പെണ്‍കരുത്തിന്റെ വിജയഗാഥയായി മാറുന്നു. ആറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വനിതാ സംരംഭകരുടെ അതിജീവനത്തിന്റെയും സ്വയംപര്യാപ്തതയുടെയും സാക്ഷ്യപത്രമായി മേള മാറി. കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗ്ഗശേഷിക്ക് ചാലിശ്ശേരി വേദിയൊരുക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മേളയിലെ മറ്റൊരു ആകര്‍ഷണമാണ്. അംഗങ്ങള്‍ അവതരിപ്പിച്ച കൈകൊട്ടിക്കളി, വീരനാട്യം എന്നിവ ആസ്വാദക പ്രശംസ പിടിച്ചുപറ്റി. ചവിട്ടുകളി ഉത്സവവും കാണികള്‍ക്ക് നവ്യാനുഭവമായി. രുചി …
Read More »ഐടിഐയില്‍ ജോലി ഒഴിവ്
പാലക്കാട്: അട്ടപ്പാടി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഗ്രേഡില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഇന്‍സ്ട്രക്ടറുടെ (ഒന്ന്) താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 14 ന് രാവിലെ കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്കും, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും, അല്ലെങ്കില്‍ എന്‍ ടി സി അല്ലെങ്കില്‍ എന്‍ എ സി യുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും …
Read More »പോത്തുണ്ടി കൊലപാതകം: ദമ്പതികളുടെ മകള്‍ക്ക് 3 ലക്ഷം രൂപ സര്‍ക്കാരിന്റെ ധനസഹായം
പാലക്കാട്: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു. 3 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗത്തിലാണ് ധാരണയായത്. 2019 ഓഗസ്റ്റ് 31നാണ് സജിതയെ പോത്തുണ്ടി തിരുത്തംപാടത്തെ വീട്ടിനകത്തു വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിലായിരുന്നു സജിത. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അയല്‍ക്കാരനായ ചെന്താമരയായിരുന്നു കൃത്യം നടത്തിയത്. തന്റെ കുടുംബം തകര്‍ത്തത് സജിതയാണെന്ന ചെന്താമരയുടെ സംശയമാണ് …
Read More »കുഷ്ഠരോഗ നിര്‍ണയം: വീടുകള്‍ കയറിയുള്ള അശ്വമേധം ക്യാമ്പയിന് ജില്ലയില്‍ തുടക്കം
പാലക്കാട്: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘അശ്വമേധം 7.0’ ക്യാമ്പയിന് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ഏഴാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.പി. സുമോദ് എം.എല്‍.എ നിര്‍വ്വഹിച്ചു. കുഷ്ഠരോഗം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും അറിവില്ലായ്മയും തെറ്റിദ്ധാരണയും മൂലം രോഗബാധിതര്‍ ഇന്നും സമൂഹത്തില്‍ അവഗണന നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികള്‍ അതിജീവിച്ച്, സമൂഹത്തിലെ രോഗബാധിതരെ കണ്ടെത്തി അവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിലൂടെ …
Read More »ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാൻ അതിജീവിത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. ഇതിനായി ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം …
Read More »പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രസവത്തിന് ശേഷം അസഹ്യമായ വയറുവേദന അനുഭവപ്പെട്ട യുവതി ഡോക്ടര്‍മാരെ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും മതിയായ ചികിത്സയോ പരിശോധനകളോ ലഭിച്ചില്ലെന്ന് യുവതി പറയുന്നു. രണ്ടര മാസത്തിന് ശേഷം മൂത്രത്തോടൊപ്പം ഒരു കെട്ട് തുണി വയറ്റില്‍ ദുര്‍ഗന്ധത്തോടൊപ്പം പുറത്ത് വന്നതായും ഇവര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടര്‍ക്കെതിരെ ഇവര്‍ പരാതി …
Read More »കാമുകിയുടെ വീട്ടുകാരുടെ മതിപ്പു നേടാന്‍ വാഹനാപകട നാടകം; രണ്ടു പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: കാമുകിയുടെ വീട്ടുകാരുടെ മതിപ്പു നേടാന്‍ വാഹനാപടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോന്നി സ്വദേശികളായ രഞ്ജിത്ത് – അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 23നായിരുന്നു സംഭവം. അടൂരില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴി പ്രതികള്‍ മനപ്പൂര്‍വ്വം യുവതിയെ ഇടിച്ചിടുകയും പിന്നീട് രക്ഷകരായെത്തി യുവതിയുടേയും കുടുംബത്തിന്റേയും പ്രീതി നേടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. 23നാണ് അടൂര്‍ സ്വദേശിയായ യുവതിക്ക് വാഹനാപകടം സംഭവിക്കുന്നത്. കോച്ചിംങ് ക്ലാസ് കഴിഞ്ഞ് അടൂരില്‍ നിന്നും സ്‌കൂട്ടറില്‍ …
Read More »അരലക്ഷത്തിലധികം വൈദ്യുതി കുടിശ്ശിക; എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
പാലക്കാട്: വൈദ്യുതി കുടിശ്ശിക അരലക്ഷം കടന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജില്ലയിലെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ മരുതറോഡിലെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഇതോടെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ പ്രവര്‍ത്തനവും നിലച്ചു. ഓഫീസ് പ്രവര്‍ത്തിക്കുന്നതാകട്ടെ ഇരുട്ടിലും. ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. 5 ഇലക്ട്രോണിക് വാഹനങ്ങളാണ് …
Read More »കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം
തൃശൂര്‍: കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം. 30 വര്‍ഷം പഴക്കമുള്ള രണ്ട് ചന്ദന മരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഡിസംബര്‍ 25നും ജനുവരി 3നും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാദമി എസ്‌റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമുള്ള പോലീസ് അക്കാദമിയില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് എന്നത് ഏറെ അമ്പരപ്പിക്കുന്നതാണ്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്.
Read More »
Prathinidhi Online