slider

വാവുമല ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; ഭൂമിയേറ്റെടുക്കാനൊരുങ്ങി ടൂറിസം വകുപ്പ്

പാലക്കാട്: വാവുമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് റവന്യൂ വകുപ്പിന്റെ അനുമതിയായി. പദ്ധതിക്കാവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതോടെ പദ്ധതിയുടെ പ്രധാന ഘട്ടം കഴിയും. പ്രകൃതി സംരക്ഷണത്തോടൊപ്പം വികസനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. ദേശീയപാത പന്നിയങ്കരയില്‍ നിന്ന് വാവുമലയിലേക്ക് 46 ലക്ഷം രൂപ ചിലവഴിച്ചുള്ള റോഡ് നിര്‍മ്മാണവും ഉടനാരംഭിക്കും. സമീപത്തെ തോട്ടം തൊഴിലാളികള്‍ പദ്ധതിക്കായി സൗജന്യമായി ഭൂമി കൈമാറിയിട്ടുണ്ട്. 12 ഭൂവുടമകളില്‍ നിന്നായി 335 മീറ്റര്‍ …

Read More »

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പാലക്കാട്: നാഗലശ്ശേരി ഗവ. ഐ ടി ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ഈഴവ വിഭാഗത്തിലേക്ക് സംവരണം ചെയ്ത സീറ്റാണിത്. ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 11 ന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ എത്തിച്ചരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9746715651.  

Read More »

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍തീപിടുത്തം; നൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. സ്റ്റേഷന്റെ രണ്ടാമത്തെ ഗേറ്റിനടുത്തുള്ള ബൈക്ക് പാര്‍ക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നൂറിലധികം ബൈക്കുകള്‍ കത്തിനശിച്ചു. രാവിലെ 6.30 ഓടെയാണ് അപകടം. 600 ലധികം ബൈക്കുകള്‍ സ്റ്റേഷനില്‍ പാര്‍ക്ക്‌ ചെയ്തിരുന്നതായാണ് വിവരം. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടര്‍ പൂര്‍ണമായും കത്തിനശിക്കുകയും നിര്‍ത്തിയിട്ടിരുന്ന എഞ്ചിന്‍ കത്തുകയും ചെയ്തു. സമീപത്തുള്ള മരങ്ങളിലേക്കും തീപടര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സിന്റെ 5 യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

Read More »

12 വയസ്സുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; മലമ്പുഴയില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട്: 12കാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 12കാരനെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ അധ്യാപകനായ അനില്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 29നായിരുന്നു സംഭവം. പീഡന വിവരം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സുഹൃത്ത് തന്റെ അമ്മയോട് വിവരം പറയുകയും അമ്മ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം ഡിസംബര്‍ 18ന് വിവരം ലഭിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി …

Read More »

വിമാനങ്ങളില്‍ ഇനി മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല; പവര്‍ബാങ്ക് ഉപയോഗത്തിനും വിലക്ക്

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതും പവര്‍ബാങ്ക് ഉപയോഗിക്കുന്നതും നിരോധിച്ച് ഡിജിസിഎ. പവര്‍ബാങ്കില്‍ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക നീക്കം. ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിടെ പവര്‍ ബാങ്കില്‍ നിന്ന് തീപടര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. വിമാന യാത്രയ്ക്കിടെ ഫോണുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്‌ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. …

Read More »

സ്വർണവില കുറഞ്ഞു; പവന് ഒരു ലക്ഷത്തിൽ താഴെയെത്തി

പാലക്കാട്: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ്ണവിലടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെ എത്തി. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ രണ്ട് സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേവിലയാണ് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (ജി.എസ്.എം.എ), കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് …

Read More »

കുട്ടികൾ കുറഞ്ഞു; എയ്ഡഡ് സ്കൂളുകളിൽ നിന്ന് പുറത്താവുന്നത് 500 ൽ അധികം അധ്യാപകർ

തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽനിന്ന്‌ പുറത്തായത് അഞ്ഞൂറിലേറെ അധ്യാപകർ. സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടമുണ്ടായാൽ അധ്യാപകർക്ക് സർക്കാരിൻ്റെ സംരക്ഷണം ലഭിക്കും. ജോലി സംരക്ഷിക്കാനായി പുനർ  വിന്യസിക്കുകയും ചെയ്യും. എന്നാൽ എയ്ഡഡ് അധ്യാപകർക്ക് ഈ സംരക്ഷണം ലഭിക്കില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത്തരത്തിൽ പുറത്തു പോകുന്നത് 511 അധ്യാപകരാണ്. അധ്യാപകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അധ്യാപക സംഘടനകളിൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നെങ്കിലും സർക്കാർ നടപടിയൊന്നും എടുത്തിട്ടില്ല. സ്കൂളുകളിൽ പ്രഥാനാധ്യാപകരെ നിയമിക്കുമ്പോൾ …

Read More »

എറണാകുളം ബ്രോഡ്‌വേയിൽ തീപിടിത്തം; 12 കടകൾ കത്തിനശിച്ചു

കൊച്ചി: എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ തീപിടിച്ച് 12 കടകൾ പൂർണമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെയാണ് അപകടം. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകളിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫയർഫോഴ്സിൻ്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തുണ്ട്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളുമുള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More »

ജനുവരി 5 മുതല്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും മുറിച്ചിട്ട മരങ്ങള്‍ മാറ്റേണ്ടതിനാലുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറാണ് അറിയിച്ചത്. മള്‍churamട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും നാടുകാണി, കുറ്റ്യാടി ചുരങ്ങള്‍ വഴി പോകണമെന്നാണ് അധികൃതര്‍ അറിയിച്ചത്. ചുരത്തിലെ 6,7,8 വളവുകളില്‍ മരങ്ങള്‍ മുറിച്ചിട്ടിട്ടുണ്ട്. ഇവ ക്രെയിന്‍ ഉപയോഗിച്ച് മാറ്റേണ്ടതിനാല്‍ വലിയ വാഹനങ്ങള്‍ കടത്തി …

Read More »

പക്ഷിപ്പനി: ആലപ്പുഴയിലും പത്തനംതിട്ടയിലും ചിക്കനും മുട്ടയും വില്പനയ്ക്ക് നിരോധനം, ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി. ജില്ല കലക്ടർമാരാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവിന് പിന്നാലെ ഹോട്ടലുകൾ അടച്ചിടാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കലക്ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് …

Read More »