തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മോക് പോളിങിനു ശേഷം രാവിലെ 7ന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 9.30 വരെ 14.95 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ …
Read More »രാഹുലിനെതിരെ കുരുക്ക് മുറുകുന്നു; രണ്ടാമത്തെ ബലാത്സംഗക്കേസില്‍ യുവതി മൊഴി നല്‍കി
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതി പോലീസില്‍ മൊഴി നല്‍കി. രക്ഷപ്പെടാന്‍ കരഞ്ഞ് കാല് പിടിച്ചിട്ടും രാഹുല്‍ ഉപദ്രവിച്ചെന്നാണ് മൊഴിയില്‍. പലതവണയായി ഭീഷണിപ്പെടുത്തി രാഹുലിന്റെ അടുത്തേക്ക് എത്തിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ സംഭവം പുറത്ത് പറയാതിരുന്നതെന്നും യുവതിയുടെ മൊഴിയിലുണ്ട്. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് …
Read More »നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. ആദ്യ ആറ് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നടനെതിരെ ചുമത്തിയ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. അതേസമയം കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. നടന്‍ ദിലീപ് …
Read More »കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം
തൃശൂര്‍: കാട്ടാനാക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. അതിരപ്പള്ളി വെള്ളിക്കുളങ്ങര ചായപ്പന്‍കുളി സ്വദേശി സുബ്രന്‍ (70) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം പ്രദേശത്തുണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ കടുവ സെന്‍സസിനു …
Read More »തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sec.kerala.gov.in ലെ വോട്ടര്‍സെര്‍ച്ച് (Voter search) ഓപ്ഷന്‍ ഉപയോഗിക്കാം. തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ രണ്ട് തലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് തിരയാന്‍ സൗകര്യമുണ്ട്. വോട്ടര്‍ പട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്. എപിക് (Epic) കാര്‍ഡ് നമ്പര്‍ രണ്ട് തരത്തിലുണ്ട്, …
Read More »പോളിങ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് അവധി
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെയാണ് അവധി. ഇതിന് പുറമെ നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ തലേദിവസമായ ഡിസംബര്‍ പത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11 ന് …
Read More »‘ജോലി സമയം കഴിഞ്ഞാല്‍ ഔദ്യോഗിക കോളുകള്‍ എടുക്കേണ്ട’: സ്വകാര്യ ബില്ലുമായി എന്‍.സി.പി ലോക്‌സഭയില്‍
ന്യൂഡല്‍ഹി: ജോലിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുമായി എന്‍.സി.പി ലോക്‌സഭയില്‍. ഓഫീസ് സമയത്തിന് ശേഷവും ജോലിയുമായി ബന്ധപ്പെട്ട ഫോണുകളില്‍ നിന്നും മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍’ എന്ന് പേരിട്ട ബില്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ്. എന്‍.സി.പി നേതാവ് സുപ്രിയ സുലെയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ജോലി സമയത്തിന് ശേഷവും ജീവനക്കാരെ സ്ഥാപനങ്ങള്‍ ബന്ധപ്പെടുകയും അധിക സമയം ജോലിയെടുപ്പിക്കുകയും …
Read More »കേരളത്തിന്റെ വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കും; ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് പരിഹാരങ്ങളിലൊന്നായി സംസ്ഥാനം രൂപീകരിച്ച വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കുമെന്ന് സൂചന. ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ അടിയന്തിര സാഹചര്യങ്ങളില്‍ കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലിലാണ് തര്‍ക്കം. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറിലാണ് ബില്‍ കേരള നിയമസഭയില്‍ പാസ്സാക്കിയത്. രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്‍. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു സംസ്ഥാന …
Read More »തിരുമിറ്റക്കോട് നിന്ന് കാണാതായ വ്യവസായിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി
പാലക്കാട്: തിരുമറ്റക്കോടു നിന്ന് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ വ്യവസായിയെ കണ്ടെത്തി. കാളികാവ് പൂങ്ങോട് സ്വദേശി വലിയ പീടിയേക്കല്‍ മുഹമ്മദലിയെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കാട്ടിരി പാലത്തിനു സമീപം ആറങ്ങോട്ടുകര-കൂട്ടുപാത റോഡില്‍ വച്ചാണ് കഴിഞ്ഞ ദിവസം മുഹമ്മദാലിയ സംഘം തട്ടിക്കൊണ്ടു പോയത്. കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം മുഹമ്മദാലിയുടെ വാഹനത്തിന്റെ ചില്ലു തകര്‍ക്കുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദാലിയെ മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ നിന്ന് …
Read More »കൊല്ലത്ത് വന്‍ അഗ്നിബാധ: കായലില്‍ കെട്ടിയിരുന്ന നിരവധി ബോട്ടുകള്‍ കത്തിനശിച്ചു
കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകളില്‍ വന്‍ അഗ്‌നിബാധ. നിരവധി ബോട്ടുകള്‍ കത്തി നശിച്ചു. കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവിന്‍ ക്ഷേത്രത്തിന് അടുത്താണ് സംഭവം. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സിന്റെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ തുടരുകയാണ്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ മാറ്റിയിട്ടുണ്ട്. തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇത് തീപിടിത്തത്തിന്റെ വ്യാപ്തി …
Read More »
Prathinidhi Online