കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അതിജീവിത പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. പോലീസിനെ സമീപിക്കുന്നതിന് പകരം യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് …
Read More »കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്: ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുന്നു
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടതോടെ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ രാജ്യത്തെ വ്യോമഗതാഗത മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച മുടങ്ങിയത് 250ലേറെ സര്‍വ്വീസുകളാണ്. ശനിയാഴ്ചയും നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിരവധി യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. മുംബൈ-ഡല്‍ഹി റൂട്ടില്‍ വെള്ളിയാഴ്ച 51,000 രൂപയ്ക്ക് …
Read More »സ്ഥാനാര്‍ത്ഥികള്‍ പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളവര്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജോലിയുടെ ഭാഗമായിട്ടായാലും അല്ലാതെതെയും ഇത്തരം പ്രവൃത്തികൡ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാകണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ആശാവര്‍ക്കര്‍മാര്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ ഇവരും സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതില്‍ നിന്നും മാറിനില്‍ക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണങ്ങള്‍ മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.
Read More »മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; സ്‌കൂളിനു സമീപം പുലി മടയെന്ന് നാട്ടുകാര്‍
പാലക്കാട്: മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മലമ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് തോട്ടം നനയ്ക്കാനെത്തിയ തൊഴിലാളികള്‍ പുലിയെ കണ്ടത്. സ്‌കൂളിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പുലിയുടെ ശബ്ദം കേട്ടതായും സമീപവാസികള്‍ പറയുന്നു. സ്‌കൂള്‍ മതിലില്‍ പുലിയെ കണ്ടതായി വിദ്യാര്‍ത്ഥികളും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാനെത്തിയപ്പോഴാണ് പുലിയെ കണ്ടത്. കുട്ടികളെ കണ്ടതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാതൃക ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കുന്ന ബൂത്തിന്റെ മാതൃകയാണ് സിവില്‍ സ്റ്റേഷനില്‍ സജ്ജമാക്കിയത്. ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും, ബൂത്തുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്നും ജില്ല കളക്ടര്‍ …
Read More »ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും; അടിസ്ഥാന പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ നയസമിതി. റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ അടുത്ത മാസത്തോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. പ്രതിമാസ തിരിച്ചടവുകളോ (ഇഎംഐ), തിരിച്ചടവ് കാലയളവോ കുറയാം. പുതുതായി സ്ഥിര നിക്ഷേപം തുടങ്ങുന്ന ആളുകള്‍ക്ക് പലിശ നിരക്കില്‍ കുറവു വന്നേക്കാം. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശ നിരക്ക് ബാധകമാകുക. പണനയസമിതിയുടെ (എംപിസി) …
Read More »താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; നിയന്ത്രണങ്ങളിവയാണ്
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തി വിടുക. ചുരത്തിലെ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതിനാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അറിയാം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്ത് …
Read More »സ്ത്രീകള്‍ക്ക് പെന്‍ഷന്‍: തിരഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കാത്ത 35നും 60നും ഇടയില്‍ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക്് പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. ട്രാന്‍സ് വുമണും പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കും. നിലവില്‍ ഏതെങ്കിലും സാമൂഹ്യ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ 8 വരെ നല്‍കാം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ നല്‍കാം. അതത് റിട്ടേണിങ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്കാണ് സൗകര്യം ലഭിക്കുക. പോളിങ് ബൂത്തില്‍ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തി ഉടന്‍ മടങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ച പരിമിതര്‍, അംഗപരിമിതര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അവശരായ വോട്ടര്‍മാര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. …
Read More »
Prathinidhi Online