കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാൻ അതിജീവിത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. ഇതിനായി ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം …
Read More »പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രസവത്തിന് ശേഷം അസഹ്യമായ വയറുവേദന അനുഭവപ്പെട്ട യുവതി ഡോക്ടര്‍മാരെ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും മതിയായ ചികിത്സയോ പരിശോധനകളോ ലഭിച്ചില്ലെന്ന് യുവതി പറയുന്നു. രണ്ടര മാസത്തിന് ശേഷം മൂത്രത്തോടൊപ്പം ഒരു കെട്ട് തുണി വയറ്റില്‍ ദുര്‍ഗന്ധത്തോടൊപ്പം പുറത്ത് വന്നതായും ഇവര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടര്‍ക്കെതിരെ ഇവര്‍ പരാതി …
Read More »കാമുകിയുടെ വീട്ടുകാരുടെ മതിപ്പു നേടാന്‍ വാഹനാപകട നാടകം; രണ്ടു പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: കാമുകിയുടെ വീട്ടുകാരുടെ മതിപ്പു നേടാന്‍ വാഹനാപടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോന്നി സ്വദേശികളായ രഞ്ജിത്ത് – അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 23നായിരുന്നു സംഭവം. അടൂരില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴി പ്രതികള്‍ മനപ്പൂര്‍വ്വം യുവതിയെ ഇടിച്ചിടുകയും പിന്നീട് രക്ഷകരായെത്തി യുവതിയുടേയും കുടുംബത്തിന്റേയും പ്രീതി നേടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. 23നാണ് അടൂര്‍ സ്വദേശിയായ യുവതിക്ക് വാഹനാപകടം സംഭവിക്കുന്നത്. കോച്ചിംങ് ക്ലാസ് കഴിഞ്ഞ് അടൂരില്‍ നിന്നും സ്‌കൂട്ടറില്‍ …
Read More »അരലക്ഷത്തിലധികം വൈദ്യുതി കുടിശ്ശിക; എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
പാലക്കാട്: വൈദ്യുതി കുടിശ്ശിക അരലക്ഷം കടന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജില്ലയിലെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ മരുതറോഡിലെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഇതോടെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ പ്രവര്‍ത്തനവും നിലച്ചു. ഓഫീസ് പ്രവര്‍ത്തിക്കുന്നതാകട്ടെ ഇരുട്ടിലും. ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. 5 ഇലക്ട്രോണിക് വാഹനങ്ങളാണ് …
Read More »കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം
തൃശൂര്‍: കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം. 30 വര്‍ഷം പഴക്കമുള്ള രണ്ട് ചന്ദന മരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഡിസംബര്‍ 25നും ജനുവരി 3നും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാദമി എസ്‌റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമുള്ള പോലീസ് അക്കാദമിയില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് എന്നത് ഏറെ അമ്പരപ്പിക്കുന്നതാണ്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്.
Read More »മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി സമരങ്ങള്‍ക്ക് …
Read More »ദേശീയ വിരവിമുക്ത ദിനം; ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു
പാലക്കാട്: ‘വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്ന സന്ദേശമുണര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പത്തിരിപ്പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 1 മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്ന പരിപാടിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാലയങ്ങളില്‍ …
Read More »കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം; ഒറ്റ ദിവസംകൊണ്ട് നേടിയത് 13.02 കോടി
പാലക്കാട്: പ്രതിദിന വരുമാനത്തില്‍ ചരിത്രം സൃഷ്ടിച്ച് കെഎസ്ആര്‍ടിസി. ഒറ്റദിവസം കൊണ്ട് 13.02 കോടിയെന്ന സുവര്‍ണ്ണ നേട്ടം തിങ്കളാഴ്ച കോര്‍പറേഷന്‍ നേടിയെടുത്തു. ടിക്കറ്റ് ഇനത്തില്‍ 12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയുമാണ് തിങ്കളാഴ്ച ലഭിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 8ന് 10.19 കോടിയായിരുന്നു കളക്ഷന്‍. കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായ ശേഷം കെഎസ്ആര്‍ടിസി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജീവനക്കാരുടെ സഹകരണവും പുതിയ പരിഷ്‌കരണങ്ങളും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി. നിലവില്‍ …
Read More »സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; വെള്ളിയാഴ്ചയോടെ മഴ എത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴം അല്ലെങ്കില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വ്യാഴം/വെള്ളി ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാട് മേഖലയില്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച …
Read More »തൃക്കടീരി ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്
പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 13 ന് ഉച്ചയ്ക്ക് മൂന്നിനകം പഞ്ചായത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »
Prathinidhi Online