ചിറ്റൂര്‍: ചിറ്റൂര്‍ എക്‌സൈസ് റേഞ്ചിന് കീഴിലുള്ള വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കള്ള് പിടികൂടി. എറണാകുളത്ത് നിന്നുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ കൂടെ നേതൃത്വത്തിലായിരുന്നു പരിശോധന. 880 ലിറ്റര്‍ പഴകിയ കള്ളാണ് പിടികൂടിയത്. ഞായറാഴ്ചയായിരുന്നു പരിശോധന. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂര്‍, പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാംമൈല്‍ എന്നിവിടങ്ങളിലെ തോപ്പില്‍ നിന്നാണ് കള്ള് പിടിച്ചെടുത്തത്. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂരിലെ തോപ്പില്‍ നിന്ന് ബാരലില്‍ സൂക്ഷിച്ച 480 ലിറ്റര്‍ കള്ളാണ് പിടിച്ചെടുത്തത്. …
Read More »അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റിയിട്ടുണ്ട്. അതിജീവിതകളെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കേസില്‍ …
Read More »ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണിന് തുടക്കം കുറിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന. ആദ്യത്തെ 15 ദിവസത്തില്‍ നിന്നുമാത്രം ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതാകട്ടെ 69 കോടി രൂപ. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ശതമാനവും. 47 കോടിരൂപയാണ് അരവണ വില്‍പ്പനയില്‍ നിന്നുമാത്രം ലഭിച്ചത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കണക്കാണിത്. അപ്പം …
Read More »സ്വര്‍ണവിലയില്‍ കുതിച്ചുകയറ്റം; പവന് 91560 രൂപ
പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍കുതിച്ചു കയറ്റം. കേരളത്തില്‍ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ച് പവന് 91,560 രൂപയിലെത്തി. ഞായറാഴ്ച പവന് 1280 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. യുഎസിലെ ഉടന്‍ പുറത്തുവരുമെന്ന് കരുതുന്ന തൊഴിലില്ലായ്മ കണക്ക് സംബന്ധിച്ച ആശങ്ക, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനയത്തിലെ അനിശ്ചിതത്വം എന്നിവയൊക്കെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായതായി വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവില …
Read More »സംഹാര താണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ 334 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3 പേര്‍ക്കും ജീവന്‍ നഷ്ടമായി
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 334 പേര്‍ക്കാണ് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 370 പേരെ കാണാതായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 1 ലക്ഷം ദുരന്തബാധിതരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഡിസംബര്‍ 8 വരെ രാജ്യത്തെ സര്‍വകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്. അതേസമയം ഡിറ്റ് വാ ദുര്‍ബലമായതായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റ് മാറിയിരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ …
Read More »ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയ്ക്ക് യുവാവ് മുങ്ങിമരിച്ചു
തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലി കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടേയും മിനിയുടേയും മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കറുകറ്റിയില്‍ ഞായറാഴ്ച 12.30ഓടെയാണ് സംഭവം. കുടുബ സുഹൃത്തുക്കളായ ആറുപേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ 9 വയസ്സുകാരന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ കൃഷ്ണനും ഒഴുക്കില്‍ പെട്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൃഷ്ണനെ ഉടന്‍ തന്നെ …
Read More »തമിഴ്‌നാട്ടില്‍ ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; 12 മരണം
പാലക്കാട്: ശിവഗംഗയിലെ കാരക്കുടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ഇരു ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കുടിയിലേക്കും മധുരയിലേക്കും പോയ ബസുകളാണ് അപകടത്തില്‍ പെട്ടത്. തിരുപ്പത്തൂരിന് സമീപമുള്ള റോഡിലാണ് അപകടം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളാണ് അപകടത്തില്‍ പെട്ടത്. വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ …
Read More »മലമ്പുഴയില്‍ കണ്ട പുലിക്കായി തിരച്ചില്‍ തുടരും;രാത്രി യാത്രചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
പാലക്കാട്: മലമ്പുഴയില്‍ കണ്ട പുലിക്കായുള്ള തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രിയും പുലിക്കായുള്ള തിരച്ചില്‍ തുടരാനാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. …
Read More »‘ഡോർ ടു ഡോർ’ ഡെലിവറി സർവീസുമായി ഇന്ത്യൻ റെയിൽവേ; ഓൺലൈനായും ബുക്ക് ചെയ്യാം
പാലക്കാട്: ഉപഭോക്താക്കളിലേക്ക് വേ ഗത്തിൽ സാധനങ്ങളെത്തിക്കാൻ സഹായിക്കുന്ന പാർസൽ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള സെക്യൂറിറ്റി ചാർജുകളുൾപ്പെടെയുള്ള ചാർജുകൾ കുറച്ച് കുടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള നടപടികളാണ് റെയിൽവേ കൊണ്ടുവരുന്നത്. ഇതിൻ്റെ ഭാഗമായി മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പാർസൽ സൗകര്യം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടുതൽ സ്ഥലം ട്രെയിനുകളിൽ പാർസലുകൾക്കായി മാറ്റി വയ്ക്കുമെന്നും റെയിൽവേ പറയുന്നു. 10 …
Read More »എസ് ഐ ആർ: തിരികെ ലഭിക്കാനുള്ളത് 42 ലക്ഷം ഫോമുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എന്യൂമറേഷൻ ഫോമുകൾ പ്രാരംഭ നടപടികൾ തീരാൻ അഞ്ചുദിവസം ബാക്കിനിൽക്ക പൂരിപ്പിച്ച് തിരികെയെത്താനുള്ളത് 42 ലക്ഷം ഫോമുകൾ. 2.78 കോടിയിൽ 99.5 ശതമാനം (2.76 കോടി) ഫോമുകൾ വിതരണം ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. ഇതിൽ 2.34 കോടി ഫോമുകൾ തിരികെയെത്തിയത്. ബാക്കിയുള്ള 42 ലക്ഷം ഫോമുകൾ തിരികെ ലഭിക്കാൻ കലക്ഷൻ സെൻ്ററുകളടക്കം തുറന്നിട്ടുണ്ട്. തിരികെ ലഭിച്ച 2.34 കോടി ഫോമുകളിൽ 75 ശതമാനത്തോളം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസ് …
Read More »
Prathinidhi Online