slider

ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയ്ക്ക് യുവാവ് മുങ്ങിമരിച്ചു

തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലി കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടേയും മിനിയുടേയും മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കറുകറ്റിയില്‍ ഞായറാഴ്ച 12.30ഓടെയാണ് സംഭവം. കുടുബ സുഹൃത്തുക്കളായ ആറുപേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ 9 വയസ്സുകാരന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ കൃഷ്ണനും ഒഴുക്കില്‍ പെട്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൃഷ്ണനെ ഉടന്‍ തന്നെ …

Read More »

തമിഴ്‌നാട്ടില്‍ ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; 12 മരണം

പാലക്കാട്: ശിവഗംഗയിലെ കാരക്കുടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ഇരു ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കുടിയിലേക്കും മധുരയിലേക്കും പോയ ബസുകളാണ് അപകടത്തില്‍ പെട്ടത്. തിരുപ്പത്തൂരിന് സമീപമുള്ള റോഡിലാണ് അപകടം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളാണ് അപകടത്തില്‍ പെട്ടത്. വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ …

Read More »

മലമ്പുഴയില്‍ കണ്ട പുലിക്കായി തിരച്ചില്‍ തുടരും;രാത്രി യാത്രചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

പാലക്കാട്: മലമ്പുഴയില്‍ കണ്ട പുലിക്കായുള്ള തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രിയും പുലിക്കായുള്ള തിരച്ചില്‍ തുടരാനാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. …

Read More »

‘ഡോർ ടു ഡോർ’ ഡെലിവറി സർവീസുമായി ഇന്ത്യൻ റെയിൽവേ; ഓൺലൈനായും ബുക്ക് ചെയ്യാം

പാലക്കാട്: ഉപഭോക്താക്കളിലേക്ക് വേ ഗത്തിൽ സാധനങ്ങളെത്തിക്കാൻ സഹായിക്കുന്ന പാർസൽ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള സെക്യൂറിറ്റി ചാർജുകളുൾപ്പെടെയുള്ള ചാർജുകൾ കുറച്ച് കുടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള നടപടികളാണ് റെയിൽവേ കൊണ്ടുവരുന്നത്. ഇതിൻ്റെ ഭാഗമായി മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പാർസൽ സൗകര്യം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടുതൽ സ്ഥലം ട്രെയിനുകളിൽ പാർസലുകൾക്കായി മാറ്റി വയ്ക്കുമെന്നും റെയിൽവേ പറയുന്നു. 10 …

Read More »

എസ് ഐ ആർ: തിരികെ ലഭിക്കാനുള്ളത് 42 ലക്ഷം ഫോമുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എന്യൂമറേഷൻ ഫോമുകൾ പ്രാരംഭ നടപടികൾ തീരാൻ അഞ്ചുദിവസം ബാക്കിനിൽക്ക പൂരിപ്പിച്ച് തിരികെയെത്താനുള്ളത് 42 ലക്ഷം ഫോമുകൾ. 2.78 കോ​ടി​യി​ൽ 99.5 ശ​ത​മാ​നം (2.76 കോ​ടി) ഫോ​മു​ക​ൾ​ വി​ത​ര​ണം ചെ​യ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. ഇതിൽ 2.34 കോടി ഫോമുകൾ തിരികെയെത്തിയത്. ബാക്കിയുള്ള 42 ലക്ഷം ഫോമുകൾ തിരികെ ലഭിക്കാൻ കലക്ഷൻ സെൻ്ററുകളടക്കം തുറന്നിട്ടുണ്ട്. തി​രി​കെ ലഭിച്ച 2.34 കോ​ടി ഫോ​മു​ക​ളി​ൽ 75 ശ​ത​മാ​ന​ത്തോളം ഡി​ജി​റ്റൈ​സ് ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസ് …

Read More »

ട്രെയിൻ തട്ടി മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

പാലക്കാട്: നവംബര്‍ 15 ന് പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെയത്തിയയാളെ തിരിച്ചറിഞ്ഞില്ല. 45 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് നവംബര്‍ 15 ന് ഉച്ചയ്ക്ക് 2.45 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതു നെഞ്ചിലെ കറുത്ത മറുകിനടുത്തായി പച്ച കുത്തിയിട്ടുണ്ട്. 179 സെ.മീ നീളവും ക്രീം കളര്‍ ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് …

Read More »

സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

പാലക്കാട്: സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെടുമെങ്കിലും ജില്ലകളിലൊന്നും മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തണുപ്പു തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടുന്നുണ്ട്. ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങളുടെ സ്വാധീന ഫലമായി പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ് പലയിടങ്ങളിലും. കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. ഞായറാഴ്ച …

Read More »

കാനത്തിൽ ജമീല എം എൽ എ അന്തരിച്ചു, അന്ത്യം അർബുദ ചികിത്സയ്ക്കിടെ

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചു കാലമായി രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടുമ്പോഴെല്ലാം സജീവമായി പൊതു രംഗത്തുണ്ടായിരുന്ന 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി. ആ വ‌ർഷം തന്നെ പഞ്ചായത്ത് പ്രസിഡൻ്റായി

Read More »

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു. …

Read More »