slider

കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. എഞ്ചിൻ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിടാനായെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സംഭവത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. ഇതാണ് ട്രെയിനുകൾ  വൈകാൻ കാരണം. എറണാകുളം പാസഞ്ചര്‍, ഏറനാട് എക്സ്പ്രസ്, എറണാകുളം -ബെംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു തുടങ്ങിയ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഉച്ചക്ക് …

Read More »

സീബ്ര ലൈൻ കടക്കുമ്പോൾ വാഹനം ഇടിച്ചാൽ 2000 രൂപ പിഴ: ലൈസൻസും പോകും

പാലക്കാട്: സീബ്ര ലൈൻ കടക്കുമ്പോൾ വാഹനം ഇടിച്ചാൽ 2000 രൂപ പിഴയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിയമം കർശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ ഭാഗമായി വകുപ്പ്  നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം 800ലധികം കാൽനടയാത്രക്കാർ  റോഡപകടങ്ങളിൽ മരിച്ചതായി ഗതാഗത കമ്മീഷണർ പറഞ്ഞു. ഇതിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. സീബ്ര ക്രോസിംഗുകളിൽ …

Read More »

പട്ടാമ്പി നഗരസഭയിലെ LDF സ്ഥാനാര്‍ത്ഥികള്‍

പട്ടാമ്പി നഗരസഭയിലെ LDF സ്ഥാനാര്‍ഥികൾ (ഡിവിഷന്‍, പേര് എന്ന ക്രമത്തില്‍) 1, സുചിത്ര 2, ആതിര മഹേഷ്‌ 3, ശ്യാമള 4, സി. പി. നൗഫല്‍ 5, പി. പുഷ്പലത (പ്രിയ) 6, സൂര്യ 7, സെറീന മുസ്തഫ 8, വിജില വിജയന്‍ 9, കവിത 10, സിന്ധു ടീച്ചര്‍ 11, അഹമ്മദ് ഫയീസ് ബാബു 13, ഇസ്മയില്‍ കെ. ടി. 14, അബ്ദുള്‍ വാഹിദ് 15, കെ. മധുസൂദനന്‍ …

Read More »

ഇ സോണ്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെൻ്റ്: ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് കോളേജ് ജേതാക്കൾ

പാലക്കാട്: ഏറനാട് നോളജ് എ പി ജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഇ സോണ്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പാലക്കാട് ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിന് കിരീടം. പുരുഷ വിഭാഗം മസരത്തിൽ രണ്ടാം സ്ഥാനവും, വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കോളജിനാണ്.

Read More »

പട്ടാമ്പി നഗരസഭയിലെ UDF സ്ഥാനാര്‍ഥികള്‍

പട്ടാമ്പി നഗരസഭയിൽ പ്രചരണം കടുപ്പിച്ച് യുഡിഎഫ്. 29 സീറ്റുകളിൽ കോൺഗ്രസിന് 16 ഉം മുസ്‌ലിംലീഗിന് 13ഉം സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ റൈഹാനത്ത് മാനു, ഡിവിഷൻ :2 വള്ളൂർ ഈസ്റ്റ് സുജാത എം, ഡിവിഷൻ :3 വള്ളൂർ 2 മൈൽ പ്രസീത К Р, ഡിവിഷൻ :6 ചോരാകുന്ന് ഷഹിദ നസർ, ഡിവിഷൻ :8, ശങ്കരമംഗലം സഫ നിസാർ, ഡിവിഷൻ :10, കോളേജ് T P ഷാജി, ഡിവിഷൻ :13, ചെറുളിപറമ്പ് …

Read More »

ലൈംഗിക പീഡനം:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി; തെളിവുകൾ നൽകി

പാലക്കാട്: രാഹുൽ മാങ്കൂട്ടം എം എൽ എ ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. വ്യാഴാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവയടക്കം  കൈമാറിയതാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്. ആരോപണങ്ങളിൽ രാഹുൽ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ട് ചെയ്യേണ്ടതെങ്ങനെ?

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഓരോ വോട്ടുകൾ വീതം മൂന്ന് വോട്ടുകളാണുള്ളത്. നഗരസഭാ തലത്തില്‍ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തില്‍ സജ്ജീകരിച്ച കംപാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രിസൈഡിങ്ങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് വഴി ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താനായി, ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല …

Read More »

അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്

പാലക്കാട്: അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് വീട്ടിൽ സുചിത്രയാണ് (33) മരിച്ചത് അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതി ൽ ഭർത്താവ് മണികണ്ഠനെതിരെ (38) പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 നാണ് അവശനിലയിലായ സുചിത്രയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. 25 ന് രാത്രി 9 നായിരുന്നു അന്ത്യം. …

Read More »

കൊടുമ്പിൽ നിന്നും കാണാതായ മധ്യവയസ്കൻ്റെ മുതദേഹം എലപ്പുള്ളിയിൽ കണ്ടെത്തി

എലപ്പുള്ളി: പാലക്കാട് കൊടുമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മിഥുനം പള്ളം, കോവിൽപുര വീട്ടിൽ വിജയൻ (58) ൻ്റെ മൃതദേഹം എലപ്പുള്ളി പഞ്ചായത്തിലെ തൊവരക്കാട് എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. വിജയനെ കാണാതായതിനെ തുടർന്ന് കസബ പോലീസ് Cr. 1415/25 ൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മിഥുനം പള്ളത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പുറത്തുപോയ വിജയനെ  കുറിച്ച് പിന്നീട് …

Read More »

ചിറ്റൂരിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ചു. വണ്ടിത്താവളം മണിയാട്ടുകുളമ്പ് സ്വദേശികളായ നാരായണൻകുട്ടിയുടെയും ആനന്ദിയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനുശേഷം കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടതിനാൽ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ താലൂക്ക് ആശുപത്രിയിൽ നിന്നും നിർദേശിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐസിയു ഉണ്ടായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. വിഷയത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി …

Read More »