പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഓരോ വോട്ടുകൾ വീതം മൂന്ന് വോട്ടുകളാണുള്ളത്. നഗരസഭാ തലത്തില്‍ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തില്‍ സജ്ജീകരിച്ച കംപാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രിസൈഡിങ്ങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് വഴി ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താനായി, ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല …
Read More »അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്
പാലക്കാട്: അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് വീട്ടിൽ സുചിത്രയാണ് (33) മരിച്ചത് അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതി ൽ ഭർത്താവ് മണികണ്ഠനെതിരെ (38) പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 നാണ് അവശനിലയിലായ സുചിത്രയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. 25 ന് രാത്രി 9 നായിരുന്നു അന്ത്യം. …
Read More »കൊടുമ്പിൽ നിന്നും കാണാതായ മധ്യവയസ്കൻ്റെ മുതദേഹം എലപ്പുള്ളിയിൽ കണ്ടെത്തി
എലപ്പുള്ളി: പാലക്കാട് കൊടുമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മിഥുനം പള്ളം, കോവിൽപുര വീട്ടിൽ വിജയൻ (58) ൻ്റെ മൃതദേഹം എലപ്പുള്ളി പഞ്ചായത്തിലെ തൊവരക്കാട് എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. വിജയനെ കാണാതായതിനെ തുടർന്ന് കസബ പോലീസ് Cr. 1415/25 ൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മിഥുനം പള്ളത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പുറത്തുപോയ വിജയനെ കുറിച്ച് പിന്നീട് …
Read More »ചിറ്റൂരിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ചു. വണ്ടിത്താവളം മണിയാട്ടുകുളമ്പ് സ്വദേശികളായ നാരായണൻകുട്ടിയുടെയും ആനന്ദിയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനുശേഷം കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടതിനാൽ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ താലൂക്ക് ആശുപത്രിയിൽ നിന്നും നിർദേശിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐസിയു ഉണ്ടായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. വിഷയത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി …
Read More »ബാലറ്റ് പേപ്പറില്‍ തമിഴ്, കന്നട ഭാഷകളിലും പേരുകളുണ്ടാകും
പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് രേ ഖകളിൽ മലയാളത്തിന് പുറമേ മറ്റ് ഭാഷകളും ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബാലറ്റ് പേപ്പര്‍, വോട്ടിങ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളില്‍ കൂടി ചേര്‍ക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ കന്നഡ …
Read More »പുതുശ്ശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ
പുതുശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ സമഗ്ര പട്ടിക (വാർഡ് നമ്പർ, വാർഡിൻ്റെ പേര്, സ്‌ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ) വേനോലി, മാലിനി ശിവകുമാർ ഉമ്മിണികുളം, വിജയകുമാരി ജയകുമാർ, ചെമ്മണംകാട്, കെ കണ്ണൻ, കണ്ണോട്, സി.വി നിഷ മായപ്പള്ളം, കെ സത്യൻ പുതൂർ, ശരണ്യ ജെയിംസ് പേട്ടക്കാട്, മഞ്ജു പേട്ടക്കാട് വാളയാർ: ഗീത ജയപ്രകാശ് ചന്ദ്രാപുരം, എം റാഫി പാമ്പുപ്പാറ, അസന്ത ഫാത്തിമ കോങ്ങാമ്പാറ, എസ്.മനോജ് കുമാർ പാമ്പാംപള്ളം, എൻ ബാബു …
Read More »കയ്യിൽ പണമില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങളിലും രോഗികൾക്ക് നൽകുന്ന സേവനങ്ങളിലും സുപ്രധാന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. പണമോ രേഖകളോ ഇല്ലാത്തതിൻ്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്ന സുപ്രധാന നിർദേശവും കോടതി പുറപ്പെടുവിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുമുണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പാക്കണം. തുടർ ചികിത്സ ആവശ്യമുള്ളവരെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാവശ്യമായ നടപടികളെടുക്കണമെന്നും …
Read More »കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടിൽ
പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടില്‍ തള്ളി. എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ-വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് നല്‍കിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകളാണ് യാക്കരയില്‍ തള്ളിയത്. സംഭവത്തില്‍ …
Read More »തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ സജ്ജമാകുന്നത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍.എസ്.എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍), …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 7 മുനിസിപ്പാലിറ്റികളിലായി 783 സ്ഥാനാര്‍ത്ഥികള്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ 7 മുനിസിപ്പാലിറ്റികളിലായി അങ്കത്തട്ടിലുള്ളത് 404 സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലും പൂര്‍ത്തിയാപ്പോയപ്പോഴാണ് യോഗ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതും. 7 മുനിസിപ്പാലിറ്റിയിലേക്കും കൂടി 783 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 379 സ്ത്രീകളും 404 പുരുഷന്മാരും ജനവിധി തേടുന്നുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 89 പുരുഷന്മാരും …
Read More »
Prathinidhi Online