slider

ഹിറ്റായി കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ ഡബിള്‍ ഡെക്കര്‍ സവാരി; 9 മാസം കൊണ്ട് വരുമാനം ഒരുകോടി കവിഞ്ഞു

മൂന്നാര്‍: തൊഴിലാളികള്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാതെ കിതച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കുറച്ചു നാള്‍ മുന്‍പുവരെ മാധ്യമങ്ങളില്‍. എന്നാലിപ്പോള്‍ അത്തരത്തിലുള്ള വാര്‍ത്തകളല്ല കെഎസ്ആര്‍ടിസിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി മൂന്നാറില്‍ നിന്നും വരുന്ന ശുഭവാര്‍ത്തകള്‍ കെഎസ്ആര്‍ടിസിയുടെ ഭാവിയുടെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്. സഞ്ചാരികള്‍ ഏറെയുള്ള മൂന്നാര്‍ റൂട്ടില്‍ 9 മാസങ്ങള്‍ക്കു മുന്‍പാണ് ഡബിള്‍ ഡെക്കര്‍ ബസ്സിറക്കി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ പരീക്ഷണ ഓട്ടം നടത്തിയത്. മൂന്നാറിന്റെ പ്രകൃതി ഭംഗിയും …

Read More »

50 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിനല്‍കിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവ് പിതാവിന്റെ അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ഉപദ്രവിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക് (28) ആണ് മരിച്ചത്. പിതാവ് ഹൃദയാനന്ദിന്റെ (52) അടിയേറ്റ് ഒരുമാസത്തിലധികമായി ഹൃദ്ദിക് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 9നായിരുന്നു സംഭവം. ആഡംബര ബൈക്ക് വേണമെന്നാവശ്യപ്പെട്ട് ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. അടുത്തിടെ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാതാപിതാക്കള്‍ ലോണെടുത്ത് 12 ലക്ഷം …

Read More »

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റ് വിതരണം 26 ന് തുടങ്ങും; പോസ്റ്റല്‍ ബാലറ്റിനായി എങ്ങനെ അപേക്ഷിക്കാം?

പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കും. പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഡ്യൂട്ടി വ്യക്തമാക്കുകയും പ്രസ്തുത ജോലിയിലേക്ക് നിയോഗിച്ചും കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ടവര്‍ യഥാസമയം പുറത്തിറക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലീസ് മേധാവികള്‍, വരണാകാരികള്‍, …

Read More »

ഹരിത തിരഞ്ഞെടുപ്പ്: ജില്ലാ ഭരണകൂടത്തിന്റെ വാഹന പ്രചരണത്തിന് തുടക്കമായി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം അടങ്ങിയ എല്‍.ഇ.ഡി വാഹന പ്രചാരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി വാഹന പ്രചാരണം ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ നവംബര്‍ 26 വരെ മൂന്നു ദിവസങ്ങളിലായാണ് വാഹന പ്രചാരണം നടത്തുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിളെല്ലാം വാഹനമെത്തും. പരിപാടിയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ …

Read More »

പുതുശ്ശേരി പഞ്ചായത്ത് 23ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.ശശിധരന്‍ പ്രതിനിധിയോട് സംസാരിക്കുന്നു

പ്രതിനിധി തദ്ദേശ തിരഞ്ഞെടുപ്പ് സ്പെഷല് കവറേജ് പുതുശ്ശേരി പഞ്ചായത്ത് 23ാം വാര്ഡ് എല്ഡിഎഫ് സ്ഥാനാര്ത്ഥി എ.ശശിധരന് പ്രതിനിധിയോട് സംസാരിക്കുന്നു https://youtu.be/PE0KWU7-8gA

Read More »

പാലക്കാട് ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഡ്രില്‍ ചെയ്യുന്നതിനിടെ

കൂറ്റനാട്: ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മങ്കര കല്ലൂര്‍ അമ്പലപ്പടി വീട്ടില്‍ രവിചന്ദ്രന്‍ (53) ആണ് മരിച്ചത്. കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തില്‍ ഡ്രില്‍ മെഷീന്‍ ഉപയോഗിച്ച് സ്‌ക്രൂ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഴഞ്ഞു വീണ രവിചന്ദ്രനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സരസ്വതിയാണ് ഭാര്യ. അജയ്, അഞ്ജന, അമല്‍ എന്നിവര്‍ മക്കളാണ്. ചാലിശ്ശേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read More »

കണ്ണാടി പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്കും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കണ്ണാടി ഡിവിഷനില്‍ നിന്നും നിഖില്‍ കണ്ണാടിയും, കിണാശ്ശേരി ഡിവിഷനില്‍ നിന്നും കെ.ശെല്‍വരാജുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് കുഴല്‍മന്ദം ഡിവിഷനില്‍ നിന്ന് അജാസ് കുഴല്‍മന്ദമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കടലാക്കുറിശ്ശി – സുജാത വിനയരാജ് കണ്ണനൂര്‍ – വിജി അനീഷ് വടക്കും മുറി – അശ്വതി സജീഷ് പുഴക്കല്‍ – മണിക്കണന്‍ …

Read More »

ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര(89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ട് ബോളിവുഡ് അടക്കി ഭരിച്ച ധര്‍മേന്ദ്ര മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷണന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. നടി ഹേമമാലിനിയാണ് ഭാര്യ. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം തുടങ്ങുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം …

Read More »

പത്രിക തള്ളി; കണ്ണൂരില്‍ 5 ഇടത്ത് എതിരില്ലാതെ ഇടതിന് ജയം; ആരോപണവുമായി കോണ്‍ഗ്രസ്‌

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയിട്ടുണ്ട്. ഇതോടെ രണ്ട് എല്‍ഡിഎഫ് …

Read More »

കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു 

കോട്ടയം:  മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍ ലഹരി, അടിപിടി കേസുകളില്‍ പ്രതിയാണ്. ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശിന് …

Read More »