slider

ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര(89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ട് ബോളിവുഡ് അടക്കി ഭരിച്ച ധര്‍മേന്ദ്ര മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷണന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. നടി ഹേമമാലിനിയാണ് ഭാര്യ. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം തുടങ്ങുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം …

Read More »

പത്രിക തള്ളി; കണ്ണൂരില്‍ 5 ഇടത്ത് എതിരില്ലാതെ ഇടതിന് ജയം; ആരോപണവുമായി കോണ്‍ഗ്രസ്‌

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയിട്ടുണ്ട്. ഇതോടെ രണ്ട് എല്‍ഡിഎഫ് …

Read More »

കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു 

കോട്ടയം:  മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍ ലഹരി, അടിപിടി കേസുകളില്‍ പ്രതിയാണ്. ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശിന് …

Read More »

എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മിയും; പോക്കാന്‍തോടില്‍ തീപാറും പോരാട്ടം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തിലെ 10ാം വാര്‍ഡായ പോക്കാന്‍തോട് വാര്‍ഡില്‍ പാര്‍ട്ടിയുടെ ജല്ല നേതാവ് കെ.ദിവാകരനാണ് മത്സരിക്കുന്നത്. ചൂല്‍ അടയാളത്തിലാണ് കെ. ദിവാകരന്‍ മത്സരിക്കുന്നത്. ഇതോടെ വാര്‍ഡില്‍ മത്സരം കടുക്കുകയാണ്. യുഡിഎഫിനായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. രമേശും എല്‍ഡിഎഫിനായി സിപിഎം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.സി.ബിജുവും മത്സരരംഗത്തുണ്ട്. ബിജെപി ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വിനീഷാണ് എന്‍ഡിഎക്കായി ഇവിടെ മത്സരരംഗത്തുള്ളത്. എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും …

Read More »

ജസ്റ്റിസ് സൂര്യകാന്ത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്നും ഭരണഘടന ബെഞ്ച് തീരുമാനമെടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി കൂടുതല്‍ ഭരണഘടന ബെഞ്ചുകള്‍ …

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. …

Read More »

ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 5150 പേർ സ്ത്രീകൾ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ. ഇതിൽ 5150 പേർ സ്ത്രീകളും 4759 പേർ പുരുഷന്മാരുമാണ്. സൂക്ഷ്മപരിശോധനയിൽ 24 സ്ത്രീകളുടേയും 32 പുരുഷന്മാരുടേയും പത്രികകൾ തള്ളിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 140995 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 3 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 3 പേരും തിരുവനന്തപുരത്ത് നിന്നാണ് മത്സരിക്കുന്നത്. 74592 സ്ത്രീകളാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ ജനവിധി തേടുന്നത്. 66400 പുരുഷന്മാരും മത്സരിക്കുന്നുണ്ട്. ജില്ലയിൽ 11703 …

Read More »

പുതുശ്ശേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. കണ്ണന്‍ പ്രതിനിധിയോട് സംസാരിക്കുന്നു

പുതുശ്ശേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. കണ്ണന്‍ പ്രതിനിധിയോട് സംസാരിക്കുന്നു ഇന്ന് രാത്രി പ്രതിനിധി യൂട്യൂബ് ചാനലില്‍ https://youtu.be/3XxRXqvuE0M?si=E74S9k9P-JHqojli   www.youtube.com/@prathinidhitech

Read More »

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ …

Read More »

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരുക്കിയ ഓഫീസിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Read More »