slider

പാലക്കാട് നഗരസഭയിൽ യുഡിഎഫ്; 7ല്‍ 4 മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം

പാലക്കാട്: പാലക്കാട് നഗരസഭയിൽ 7ൽ 4ലിടത്തും യുഡിഎഫ് മുന്നേറ്റം. ചിറ്റൂർ തത്തമംഗലം, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് മുനിസിപ്പാലിറ്റികളിലാണ് യു ഡി എഫ് തരംഗം. പാലക്കാട് നഗരസഭയിൽ ബി ജെ പി ജയിച്ചു. ഷൊർണൂർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റികൾ എൽഡിഎഫിനൊപ്പം നിന്നു. ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 33 സീറ്റില്‍ 12 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും 1 ഇടത്ത് എന്‍ഡിഎഫയുമാണ് വിജയിച്ചത്. 9 ഇടത്ത് മറ്റുള്ളവരാണ് ജയിച്ചു കയറിയത്. …

Read More »

ജില്ലയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. ആകെയുള്ള 88 പഞ്ചായത്തുകളില്‍ 46 ഇടത്ത് എല്‍ഡിഎഫും 32 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും വിജയിച്ചു. 8 ഇടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചപ്പോള്‍ ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്‍ഡിഎയ്ക്ക് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആലത്തൂര്‍, ചിറ്റൂര്‍, …

Read More »

കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. 17 ൽ 10 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. 1, 2, 3, 4, 5, 6, 11, 12, 15,17 വാർഡുകളിൽ എൽ ഡി എഫും 10,13, 14, 16 വാർഡുകളിൽ യു ഡി എഫും 7,8,9 വാർഡുകളിൽ എന്‍ഡിഎയും വിജയിച്ചു. ആദ്യമായാണ് പഞ്ചായത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുന്നത്.

Read More »

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; 4 കോർപറേഷനുകളിൽ മുന്നിൽ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് മുന്നേറുകയാണ്.  ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. 2010ന് ശേഷമുള്ള മികച്ച പ്രകടനമാണ് മുന്നണി എല്ലായിടത്തും കാഴ്ച വയ്ക്കുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ ഫലമെന്നാണ് വിശകലനം. എൽഡിഎഫിന്  തിരിച്ചടി നേരിടുമ്പോൾ ബി.ജെ.പിക്കും തദ്ദേശ …

Read More »

പുതുശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫിന് മിന്നും ജയം; 24 ൽ 17 വാർഡുകളിൽ വിജയം

പുരുശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുശ്ശേരി പഞ്ചായത്തിൽ മിന്നും ജയം നേടി എൽഡിഎഫ് . 24 വാർഡുകളിൽ 17 ഇടത്താണ് വിജയം നേടിയത്. 6 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. 1 സീറ്റിൽ മാത്രമാണ് ബി ജെ പി വിജയിച്ചത്. 2, 3, 4, 5, 7, 8, 11, 12, 13, 15, 16, 17, 18,  20, 21, 22, 23 വാർഡുകളാണ് എൽഡിഎഫിനൊപ്പം നിന്നത്. 1, 6, …

Read More »

എലപ്പുള്ളി പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്; 23 ൽ 14 വാർഡുകളിൽ ജയം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എലപ്പുള്ളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽ ഡി എഫ്. 23 വാർഡുകളിൽ 14 വാർഡുകളിൽ വിജയിച്ചാണ് പാർട്ടി അധികാരത്തിലേറുന്നത്. 4 വാർഡുകളിൽ യുഡിഎഫും 5 വാർഡുകളിൽ ബിജെപിയും വിജയിച്ചു. 1, 3, 5, 7, 9, 10, 12, 14, 15, 17, 18, 19, 20 വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. 4, 8, 11, 13 വാർഡുകൾ യുഡിഎഫിനൊപ്പവും 2, 6, 21, 22, 23 …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി;  ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലക്കാട്: തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.  ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 13 ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭാ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടുകളാണ് എണ്ണുന്നത്. ഇതു കൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ എട്ട് മണിയോടെയാണ് എണ്ണിത്തുടങ്ങിയത്. …

Read More »

റിസര്‍വ് ബാങ്കില്‍ ഇൻ്റേൺഷിപ്പ് ചെയ്യാം; പ്രതിമാസം 20000 രൂപ സ്റ്റൈപ്പെൻഡ്

വിദ്യാർത്ഥികൾക്ക് റിസര്‍വ് ബാങ്കില്‍ സമ്മർ ഇൻ്റേൺഷിപ്പ് ചെയ്യാൻ അവസരം. പ്രതിമാസം 20000 രൂപ സ്റ്റൈപ്പെൻഡിൽ അതത് സംസ്ഥാനത്ത് ഇൻ്റേൺഷിപ്പ് ചെയ്യാനാണ് അവസരമൊരുങ്ങുന്നത്. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും ബാങ്കിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും മാര്‍ഗനിര്‍ദേശത്തില്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ പ്ലേസ്മെന്റ് പദ്ധതി വഴിയാണ് അവസരം. ഏപ്രില്‍മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ പരമാവധി മൂന്നു മാസത്തേക്കായിരിക്കും പ്ലേസ്മെന്റ്. പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ കണ്‍ട്രോള്‍ …

Read More »

നടിയെ ആക്രമിച്ച കേസ്: മുഴുവൻ പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എല്ലാ പ്രതികൾക്കും 20 വർഷം തടവും പിഴയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കമുള്ള ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്  ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, …

Read More »