slider

എലപ്പുള്ളിയിൽ അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം: ബിജെപി സ്ഥാനാർത്ഥിക്ക് പിഴ

പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയിട്ട് എലപ്പുള്ളി പഞ്ചായത്ത്. വാർഡ് 23 ലെ മായംകോട്, വള്ളേക്കുടം, പള്ളത്തേരി എന്നിവിടങ്ങളിലും വാർഡ് 22ലെ ഉതുവക്കാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ദിവസം ബാനറുകൾ സ്ഥാപിച്ചത്. “ശബരിമലയിലെ സ്വർണം കട്ടവർക്ക് എൻ്റെ വോട്ടില്ല” എന്നായിരുന്നു ബാനറിൽ. ബി ജെ പി സ്ഥാനാർത്ഥിയുടെ ബാനറിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോസ്റ്ററും സ്ഥാപിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി …

Read More »

തളിക്കുളത്ത് കള്ളവോട്ട് നടന്നതായി പരാതി; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ  കള്ളവോട്ട് നടന്നതായി പരാതി. മൊഹ്സിന എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റൊരാൾ നേരത്തേ ചെയ്തതായി അറിയുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 76.27 ശതമാനം പോളിങ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 76.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 24,33,390 വോട്ടർമാരിൽ 18,55,920 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 8,71,394 പേർ പുരുഷന്മാരും 9,84,518 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്

Read More »

‘ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശവോട്ട് തലസ്ഥാനത്ത്, നിയമസഭ വരുമ്പോൾ സുരേഷ് ഗോപി എവിടെയാകും വോട്ട് ചെയ്യുക?’- മന്ത്രി രാജൻ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമശനവുമായി റവന്യൂ മന്ത്രി കെ.രാജൻ. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് സുരേഷ് ഗോപി ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്  നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് …

Read More »

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാര 3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ 3 പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.

Read More »

ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; 9.30 വരെ 15.8 ശതമാനം

പാലക്കാട്:ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കുകളിൽ മികച്ച പോളിങ്. 9.30 വരെ 15.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ 24,33,390 വോട്ടർമാരാണുള്ളത്. ഇതിൽ 3,92,929 പേർ വോട്ട് ചെയ്തിട്ടുണ്ട്. 2,018,43 പുരുഷന്മാരും 1,91,086 സ്ത്രീകളും വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Read More »

ഡിഗ്രിയുണ്ടോ? അരലക്ഷം രൂപ ശമ്പളത്തിൽ സ്ഥിരജോലി നേടാം; അപേക്ഷ 18 വരെ

ഡിഗ്രിക്കാര്‍ക്ക് അരലക്ഷം ശമ്പളത്തില്‍ സ്ഥിരജോലി നേടാൻ അവസരം.  ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ ഓഫീസര്‍ പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 300 ഒഴിവുകളാണുള്ളത്. ഡിസംബർ 18 വരെ അപേക്ഷിക്കാം. 2026 ജനുവരി 10 ന് പ്രാഥമിക പരീക്ഷ നടക്കും. ജനറലിസ്റ്റ് പോസ്റ്റിൽ 258 ഒഴിവുകളും ഹിന്ദി ഓഫീസർ പോസ്റ്റിൽ 5 ഒഴിവുകളുമുണ്ട്. 21 വയസ്സു മുതൽ 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 1995 ഡിസംബർ 2 നും 2004 ഡിസംബർ 1 നും ഇടയിൽ …

Read More »

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കാന്‍ കുടുംബശ്രീ

പാലക്കാട്: തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കാനായി പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കുടുംബശ്രീ മിഷന് നല്‍കും. പാലക്കാട് ജില്ലാ ഭരണകൂടം, കുടുംബശ്രീ മിഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ആവശ്യമെങ്കില്‍ കുടുംബശ്രീ വഴി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക എന്ന ‘ഹരിത തിരഞ്ഞെടുപ്പ്’ (ഗ്രീന്‍ ഇലക്ഷന്‍) …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പോളിങ് രാവിലെ ഏഴുമുതല്‍

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് രാവിലെ ‘7 ന് ആരംഭിക്കും. വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 24,33,390 വോട്ടര്‍മാരാണ് ജില്ലയിലുളളത്. ഇതില്‍ 12,81,805 സ്ത്രീകളും, 11,51,562 പുരുഷന്‍മാരും 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും 87 പ്രവാസികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 6724 സ്ഥാനാര്‍ഥികളാണുള്ളത്. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബര്‍ 13 ന് രാവിലെ എട്ട് …

Read More »

ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ ബസിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്

ആലത്തൂര്‍: കൊട്ടിക്കലാശത്തിനിടെ അമിതാവേശത്തില്‍ ബസിന്റെ മുകളില്‍ നിന്ന് ഡൈവ് ചെയ്ത യുവാവിന് പരിക്ക്. തോണിപ്പാടം നെല്ലിപ്പാടം കുടപ്പുഴയില്‍ സുല്‍ത്താന്‍ (40)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4നായിരുന്നു സംഭവം. തരൂര്‍ തോണിപ്പാടം കുണ്ടുകാട് ജംക്ഷനില്‍ കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ സുല്‍ത്താന്‍ ചാടിക്കയറുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. ജനങ്ങള്‍ നോക്കി നില്‍ക്കെ ബസിന്റെ മുകളില്‍ നിന്ന് സുല്‍ത്താന്‍ നിലത്തേക്ക് ഡൈവ് ചെയ്യുകയായിരുന്നു. നിലത്തു വീണ സുല്‍ത്താന്‍ എഴുന്നേല്‍ക്കാതായതോടെയാണ് അപകടം പറ്റിയെന്ന് കൊട്ടിക്കലാശത്തിനിടെ ബസിന് …

Read More »