പാലക്കാട്: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരിഷ്കരണ നിർദ്ദേശങ്ങളുടെ (SIR) ഭാഗമായി സംസ്ഥാനത്ത് എന്യൂമറേഷൻ ഫോം വിതരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ഫോം വിതരണത്തിൽ പാലക്കാട് ജില്ലയാണ് ഒന്നാമത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വൈകിട്ട് 4ന് പുറത്തുവിട്ട കണക്ക് പ്രകാരം 86.59 ശതമാനമാണ്. 86.27 ശതമാനവുമായി കാസർഗോഡും, 84.76 ശതമാനവുമായി കോട്ടയവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സംസ്ഥാനത്തുടനീളം ഇതുവരെ 77.43 ശതമാനം ഫോമുകൾ വിതരണം ചെയ്തു. ജില്ലയിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം …
Read More »കൽപ്പാത്തി രഥോത്സവം: ഗതാഗത നിയന്ത്രണം നാളെ വരെ തുടരും; പാസില്ലാതെ വാഹനങ്ങൾ കടത്തിവിടില്ല
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നവംബർ 15, 16 തീയതികളിൽ വൈകീട്ട് 3 മണി മുതൽ ചന്ദ്രനഗർ വഴി മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങളും വലിയ വാഹനങ്ങളും കൽമണ്ഡപം-കോട്ടമൈതാനം-മേഴ്സി കോളേജ് വഴി പറളി ഭാഗത്തേക്ക് തിരിച്ചുവിടും. മണ്ണാർക്കാട്-കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്കുള്ളവ മുണ്ടൂർ കൂട്ടുപാത-പറളി വഴി പോകണം. ശേഖരീപുരം ജങ്ഷന്‍ മുതൽ പുതിയപാലം വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പാടില്ല. …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് ‘ഹരിത തിരഞ്ഞെടുപ്പ്’ ആക്കി മാറ്റാന്‍ പാലക്കാട് ജില്ലയില്‍ നഗരസഭാലത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഹരിത ചട്ടം ജില്ലാതല നോഡല്‍ ഓഫീസറും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ജി. വരുണ്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിത ചട്ടപാലനം ഉറപ്പാക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിരിക്കുന്നത്. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ …
Read More »കണ്ണൂരിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം
തലശ്ശേരി: പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം വിധിച്ച് കോടതി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ബാത്ത്റൂമിൽ വച്ച് 3 തവണ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) പീഡിപ്പിച്ചെന്നാണ് കേസ്. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. 2 ലക്ഷം രൂപ പിഴയും …
Read More »ബില്ലടയ്ക്കാത്തതിന് കെ എസ് ഇ ബി ഫ്യൂസ് ഊരി; 50 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ തകർത്ത് ഉപഭോക്താവിൻ്റെ പ്രതികാരം
കാസർഗോഡ്: ബില്ലടയ്ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരിയതിൽ പ്രതിഷേധിച്ച് ഉപഭോക്താവ് തകർത്തത് 50 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ. കാസർഗോഡ് നഗരത്തിലാണ് സംഭവം. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ 8000 ത്തോളം ഉപഭോക്താക്കളാണ് 2 മണിക്കൂറോളം വൈവദ്യുതി മുടങ്ങി പ്രതിസന്ധിയിലായത്. വൈദ്യുതി വകുപ്പിൻ്റെ പരാതിയിൽ കുഡ്‍ലു ചൂരി കാള്യയങ്കോട്ടെ ഉപഭോക്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12ന് പണം അടയ്ക്കാത്തതിനാൽ 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് …
Read More »ജമ്മു കശ്മീരിൽ ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; 9 മരണം
ശ്രീനഗര്‍: ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 9 മരണം. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് വൻ സ്ഫോടനം നടന്നത്. 20 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. നിരവധി വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് …
Read More »കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ അതീവ ജാഗ്രത
കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത. 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം
പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് മുതല്‍ (നവംബര്‍ 14) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 21 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 …
Read More »ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കിതച്ച് എന്‍ഡിഎ സഖ്യം
ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎ മുന്നണിക്ക് മികച്ച ഭൂരിപക്ഷം. 200 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 37സീറ്റുകളിലും മറ്റുള്ളവര്‍ 6 സീറ്റുകളിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ എന്‍ഡിഎയുടെ കുതിപ്പായിരുന്നു. എന്‍ഡിഎയില്‍ ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 91 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവും 22 സീറ്റുകളില്‍ എല്‍ജെപിയും 5 സീറ്റുകളില്‍ എച്ച്എഎമ്മും 4 സീറ്റില്‍ ആര്‍എല്‍എമ്മും മുന്നേറുകയാണ്. അതേസമയം 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 ഇടങ്ങളില്‍ …
Read More »പാലക്കാട് ജില്ല പഞ്ചായത്ത്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി; 16 ഇടങ്ങളില്‍ സ്ത്രീകള്‍
പാലക്കാട്: പാലക്കാട് ജില്ല പഞ്ചായത്തിലേക്കുള്ള ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി. 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയാണ് പ്രഖ്യാപിച്ചത്. 16 സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കും. അലനല്ലൂര്‍ – സുദര്‍ശനന്‍ മാസ്റ്റര്‍ തെങ്കര – പ്രിയ വിജയകുമാര്‍ അട്ടപ്പാടി – പി.എം ലത്തീഫ് കടമ്പഴിപ്പുറം – പ്രമീള സി രാജഗോപാല്‍ കോങ്ങാട് – പി.ആര്‍ ശോഭന പറളി – ഷഹന ടീച്ചര്‍ മലമ്പുഴ – എസ്.ബി രാജു പുതുശ്ശേരി – കെ.അജീഷ് കോഴിപ്പാറ – സിന്ധു …
Read More »
Prathinidhi Online