പാലക്കാട്: മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചു. ചര്‍ച്ചയ്ക്കിടെ പാനലിസ്്റ്റുകളായ സിപിഎം നേതാവ് പി.എം ആര്‍ഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. മനോരമ ന്യൂസിന്റെ ‘വോട്ടുകവല’ എന്ന പരിപാടിയില്‍ വച്ചാണ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും ചര്‍ച്ച വഴിമാറിയത്. സിപിഎം പാലക്കാട് നഗരസഭയില്‍ 10 സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം …
Read More »കേരളത്തില്‍ ‘തീവില’ തന്നെ; തുടര്‍ച്ചയായി 10ാം മാസവും കേരളം വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍
പാലക്കാട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ദശാബ്ദത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇന്‍ഫ്‌ലേഷന്‍) 0.25 ശതമാനമായി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. സെപ്തംബറില്‍ ഇത് 1.44 ശതമാനമായിരുന്നു. കേരളത്തില്‍ പക്ഷേ ദേശീയ ട്രെന്‍ഡിന് വിരുദ്ധമായി വിലക്കയറ്റം തുടരുകയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സൂചികയായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പക്ഷേ …
Read More »കാരപ്പൊറ്റയിലും ആലത്തൂരും ഗതാഗതം നിയന്ത്രണം
പാലക്കാട്: പൊതുമരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളില്‍ ഇന്നുമുതല്‍ ഗാതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാരപ്പൊറ്റ- ചൂളിപ്പാടം (മാട്ടുവഴി സെന്റര്‍ മുതല്‍ ചൂളിപ്പാടം) ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 14 മുതല്‍ നവംബര്‍ 20 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. 20ന് ശേഷം റോഡ് പൂര്‍ണതോതില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ആലത്തൂര്‍ പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ ഒലിപ്പാറ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ (നവംബര്‍ …
Read More »സഞ്ജു ചെന്നൈ കിംഗ്‌സിലേക്ക്; ജഡേജ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചേക്കും
ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകും. ചെന്നൈയുമായിട്ടുള്ള ട്രേഡിന് സഞ്ജു സമ്മതം മൂളുകയും ധാരണാ പത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. താരത്തിന്റെ ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും ചെന്നൈ റോയല്‍സിന് വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഐപിഎല്ലില്‍ ജഡേജയാകും റോയല്‍സിനെ നയിക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. …
Read More »മലപ്പുറത്ത് മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം: എടപ്പാളില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അഞ്ജനയെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അനിതകുമാരി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അനിതകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താൻ ആലോചന
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്തിയേക്കും. ഡിസംബർ 11 മുതലാണ് നടപ്പു വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് രണ്ടാം പാദ വാർഷിക പരീക്ഷകൾ നടക്കേണ്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 13നാണ് വോട്ടെണ്ണൽ.
Read More »മൂലമറ്റം വൈദ്യുത നിലയം താൽക്കാലികമായി അടച്ചു; 4 ജില്ലകളിൽ ജലവിതരണം തടസ്സപ്പെടും
ഇടുക്കി: മൂലമറ്റം വൈദ്യുത നിലയം അറ്റകുറ്റ പണികൾക്കായി താൽക്കാലികമായി അടച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ നിലയത്തിലെ 6 ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെച്ചു. കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടറും അടച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ബുധനാഴ്ച രാവിലെ 9 മണിയോടെ നിലയത്തിലെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, …
Read More »പാലക്കാട് ഡോക്ടര്‍ ചമഞ്ഞ് യുവാവില്‍ നിന്നും 68 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റില്‍
പാലക്കാട്: ഡോക്ടര്‍ ചമഞ്ഞ് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് (35) അറസ്റ്റിലായത്. എറണാകുളത്ത് വച്ചാണ് മുബീനയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്നും മനിശ്ശീരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകളാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 2023 ലാണ് കേസിനാസ്പദമായ സംഭവം. മുബീന സ്വകാര്യ ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നും യുവാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് 68 ലക്ഷം രൂപ …
Read More »ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയായ വാസുവിനെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കമ്മീഷ്ണറായിരുന്ന കാലത്താണ് സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്നതാണ് വാസുവിനെതിരായ ആരോപണം. സ്വര്‍ണക്കൊള്ള നടന്ന 2019ലാണ് വാസു ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറായി ജോലിചെയ്തത്. കട്ടിളപ്പാളിയിലെ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാതല മോണിട്ടറിങ് സമിതി രൂപീകരിച്ചു
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ മോണിറ്ററിങ് സമിതി രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മോണിറ്ററിങ് സമിതി രൂപീകരിച്ചത്. ഡിസംബര്‍ 9, 11 തീയതികളില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ പരാതികളില്‍ …
Read More »
Prathinidhi Online