slider

തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താൻ ആലോചന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്തിയേക്കും. ഡിസംബർ 11 മുതലാണ് നടപ്പു വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് രണ്ടാം പാദ വാർഷിക പരീക്ഷകൾ നടക്കേണ്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 13നാണ് വോട്ടെണ്ണൽ.

Read More »

മൂലമറ്റം വൈദ്യുത നിലയം താൽക്കാലികമായി അടച്ചു; 4 ജില്ലകളിൽ ജലവിതരണം തടസ്സപ്പെടും

ഇടുക്കി: മൂലമറ്റം വൈദ്യുത നിലയം അറ്റകുറ്റ പണികൾക്കായി താൽക്കാലികമായി അടച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ നിലയത്തിലെ 6 ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെച്ചു. കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടറും അടച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ബുധനാഴ്ച രാവിലെ 9 മണിയോടെ നിലയത്തിലെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, …

Read More »

പാലക്കാട് ഡോക്ടര്‍ ചമഞ്ഞ് യുവാവില്‍ നിന്നും 68 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റില്‍

പാലക്കാട്: ഡോക്ടര്‍ ചമഞ്ഞ് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് (35) അറസ്റ്റിലായത്. എറണാകുളത്ത് വച്ചാണ് മുബീനയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്നും മനിശ്ശീരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകളാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 2023 ലാണ് കേസിനാസ്പദമായ സംഭവം. മുബീന സ്വകാര്യ ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നും യുവാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് 68 ലക്ഷം രൂപ …

Read More »

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയായ വാസുവിനെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കമ്മീഷ്ണറായിരുന്ന കാലത്താണ് സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്നതാണ് വാസുവിനെതിരായ ആരോപണം. സ്വര്‍ണക്കൊള്ള നടന്ന 2019ലാണ് വാസു ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറായി ജോലിചെയ്തത്. കട്ടിളപ്പാളിയിലെ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാതല മോണിട്ടറിങ് സമിതി രൂപീകരിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ മോണിറ്ററിങ് സമിതി രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മോണിറ്ററിങ് സമിതി രൂപീകരിച്ചത്. ഡിസംബര്‍ 9, 11 തീയതികളില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ പരാതികളില്‍ …

Read More »

35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ധനസഹായം: മാനദണ്ഡങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്ന സ്ത്രീ സുരക്ഷ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും നിലവില്‍ സര്‍ക്കാരിന്റെ സഹായധനം ഒന്നും ലഭിക്കാത്ത സ്ത്രീകള്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുക. പ്രതിമാസം 1000 രൂപയാണ് ലഭിക്കുക. അപേക്ഷകര്‍ സംസ്ഥാനത്ത് സ്ഥിര താമസക്കാരാകണം. ഉപഭോക്താവ് മരണപ്പെട്ടാല്‍ അവകാശികള്‍ക്ക് ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ധനസഹം ലഭിക്കാനുള്ള പൊതു മാനദണ്ഡങ്ങള്‍ ഇവയാണ്. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഒന്നും …

Read More »

ഡല്‍ഹി സ്‌ഫോടനം: കോഴിക്കോടും ബാംഗ്ലൂരും പരിശോധന

കോഴിക്കോട്: ഡല്‍ഹി റെഡ് ഫോര്‍ട്ടിനു സമീപമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കോഴിക്കോടും ബാംഗ്ലൂരും പരിശോധന. ഡല്‍ഹിയിലേത് ചാവേറാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി കൊല്ലം ജില്ലയിലെ പ്രധാന ഓഫീസുകളും യാത്രക്കാര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, പോര്‍ട്ട്, തീരദേശ മേഖല എന്നിവിടങ്ങളില്‍ പോലീസിന്റേയും ബോംബ് സ്‌ക്വാഡിന്റേയും പരിശോധന നടന്നു. തിങ്കളാഴ്ച ഹരിയാനയിലെ ഫരീദാബില്‍ നിന്നും വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ഭീകരരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇവരുമായി ബന്ധമുള്ളയാളാണ് ഡല്‍ഹിയില്‍ സ്‌ഫോടനം …

Read More »

രാജ്യതലസ്ഥാനത്തെ ഭീകരാക്രമണം; മരിച്ച 5 പേരെ തിരിച്ചറിഞ്ഞു; സ്‌ഫോടനത്തിന് പിന്നില്‍ ഡോ.ഉമര്‍ ?

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ഭീകരാക്രമണത്തില്‍ മരിച്ച 5 പേരെ തിരിച്ചറിഞ്ഞു. 9 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ യു നബി എന്നയാളാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക്ക സമീപം തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം 6.52ഓടെയാണ് സ്‌ഫോടനമുണ്ടായത്. എച്ച് ആര്‍ 26CE7674 നമ്പര്‍ വെളുത്ത ഐ20 കാറിലാണ് സ്‌ഫോടനം നടന്നത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ …

Read More »

മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിന്റെ പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; തൊഴിലാളികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

പാലക്കാട്: വാളയാര്‍ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് പ്ലാന്റ് പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നവംബര്‍ 8ന് രാത്രി 11.30ഓടെ ഇലക്ട്രിക്കല്‍ ലോഡിംഗ് സെന്റര്‍-1 ന്റെ പരിസരത്താണ് പുലിയെ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വനം വകുപ്പും ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റിലെ തൊഴിലാളികള്‍ക്ക് മാനേജ്മന്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളില്‍ …

Read More »

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; ജനവിധി തേടുക ഡിസംബര്‍ 9,11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍. ഡിസംബര്‍ 9,1 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 6 കോര്‍പറേഷനുകളും 87 നഗരസഭകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 …

Read More »