പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലോക്കല്‍ ബോഡി ഇലക്ഷന്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ(ലീപ്) ഭാഗമായി ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി. ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദിന് (ഇലക്ഷന്‍) നല്‍കി പ്രകാശനം ചെയ്തു. ലീപ് കേരളയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, ഹരിതചട്ടം, തിരഞ്ഞെടുപ്പ് …
Read More »കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് 10ന് നിലവില്‍ വരും; കടുപ്പിച്ച് ഓസ്‌ട്രേലിയ
കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന വിലക്ക് 10ന് നിലവില്‍ വരുമ്പോള്‍ നിര്‍ജീവമാകാന്‍ പോകുന്നത് ലക്ഷക്കണക്കിന് അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയയില്‍ വരാന്‍ പോകുന്നത്. വിലക്ക് മറികടന്നാല്‍ 4.95 കോടി ഓസ്‌ട്രേലിയന്‍ ഡോളറാണ് പിഴ. സോഷ്യല്‍ മീഡിയകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്ക് കൊണ്ടുവരുന്നത്. ആദ്യമായാണ് …
Read More »സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ ആലോചന: വെള്ളിയാഴ്ച നിർണായക യോഗം
പാലക്കാട്: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരും. സർവീസ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ. ജോലി സമയം ഒരു …
Read More »കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണം: പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പാറക്കളം സ്വദേശികളായ നാരായണിയമ്മ (80) , കാശു മണി (70), ഇതിക (അഞ്ച്), ആരവ് (എട്ട്) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർക്ക് ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. ഇതിൽ നാരായണിയമ്മയുടെ മുറിവ് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കയാണ്.
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9, 11, 13 തിയ്യതികളില്‍ ഡ്രൈ ഡേ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.
Read More »ചിറ്റൂരില്‍ 880 ലിറ്റര്‍ പഴകിയ കള്ള് പിടികൂടി
ചിറ്റൂര്‍: ചിറ്റൂര്‍ എക്‌സൈസ് റേഞ്ചിന് കീഴിലുള്ള വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കള്ള് പിടികൂടി. എറണാകുളത്ത് നിന്നുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ കൂടെ നേതൃത്വത്തിലായിരുന്നു പരിശോധന. 880 ലിറ്റര്‍ പഴകിയ കള്ളാണ് പിടികൂടിയത്. ഞായറാഴ്ചയായിരുന്നു പരിശോധന. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂര്‍, പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാംമൈല്‍ എന്നിവിടങ്ങളിലെ തോപ്പില്‍ നിന്നാണ് കള്ള് പിടിച്ചെടുത്തത്. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂരിലെ തോപ്പില്‍ നിന്ന് ബാരലില്‍ സൂക്ഷിച്ച 480 ലിറ്റര്‍ കള്ളാണ് പിടിച്ചെടുത്തത്. …
Read More »അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റിയിട്ടുണ്ട്. അതിജീവിതകളെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കേസില്‍ …
Read More »ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണിന് തുടക്കം കുറിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന. ആദ്യത്തെ 15 ദിവസത്തില്‍ നിന്നുമാത്രം ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതാകട്ടെ 69 കോടി രൂപ. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ശതമാനവും. 47 കോടിരൂപയാണ് അരവണ വില്‍പ്പനയില്‍ നിന്നുമാത്രം ലഭിച്ചത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കണക്കാണിത്. അപ്പം …
Read More »സ്വര്‍ണവിലയില്‍ കുതിച്ചുകയറ്റം; പവന് 91560 രൂപ
പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍കുതിച്ചു കയറ്റം. കേരളത്തില്‍ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ച് പവന് 91,560 രൂപയിലെത്തി. ഞായറാഴ്ച പവന് 1280 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. യുഎസിലെ ഉടന്‍ പുറത്തുവരുമെന്ന് കരുതുന്ന തൊഴിലില്ലായ്മ കണക്ക് സംബന്ധിച്ച ആശങ്ക, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനയത്തിലെ അനിശ്ചിതത്വം എന്നിവയൊക്കെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായതായി വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവില …
Read More »സംഹാര താണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ 334 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3 പേര്‍ക്കും ജീവന്‍ നഷ്ടമായി
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 334 പേര്‍ക്കാണ് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 370 പേരെ കാണാതായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 1 ലക്ഷം ദുരന്തബാധിതരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഡിസംബര്‍ 8 വരെ രാജ്യത്തെ സര്‍വകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്. അതേസമയം ഡിറ്റ് വാ ദുര്‍ബലമായതായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റ് മാറിയിരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ …
Read More »
Prathinidhi Online