പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് രേ ഖകളിൽ മലയാളത്തിന് പുറമേ മറ്റ് ഭാഷകളും ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബാലറ്റ് പേപ്പര്‍, വോട്ടിങ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളില്‍ കൂടി ചേര്‍ക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ കന്നഡ …
Read More »പുതുശ്ശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ
പുതുശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ സമഗ്ര പട്ടിക (വാർഡ് നമ്പർ, വാർഡിൻ്റെ പേര്, സ്‌ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ) വേനോലി, മാലിനി ശിവകുമാർ ഉമ്മിണികുളം, വിജയകുമാരി ജയകുമാർ, ചെമ്മണംകാട്, കെ കണ്ണൻ, കണ്ണോട്, സി.വി നിഷ മായപ്പള്ളം, കെ സത്യൻ പുതൂർ, ശരണ്യ ജെയിംസ് പേട്ടക്കാട്, മഞ്ജു പേട്ടക്കാട് വാളയാർ: ഗീത ജയപ്രകാശ് ചന്ദ്രാപുരം, എം റാഫി പാമ്പുപ്പാറ, അസന്ത ഫാത്തിമ കോങ്ങാമ്പാറ, എസ്.മനോജ് കുമാർ പാമ്പാംപള്ളം, എൻ ബാബു …
Read More »കയ്യിൽ പണമില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങളിലും രോഗികൾക്ക് നൽകുന്ന സേവനങ്ങളിലും സുപ്രധാന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. പണമോ രേഖകളോ ഇല്ലാത്തതിൻ്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്ന സുപ്രധാന നിർദേശവും കോടതി പുറപ്പെടുവിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുമുണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പാക്കണം. തുടർ ചികിത്സ ആവശ്യമുള്ളവരെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാവശ്യമായ നടപടികളെടുക്കണമെന്നും …
Read More »കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടിൽ
പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടില്‍ തള്ളി. എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ-വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് നല്‍കിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകളാണ് യാക്കരയില്‍ തള്ളിയത്. സംഭവത്തില്‍ …
Read More »തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ സജ്ജമാകുന്നത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍.എസ്.എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍), …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 7 മുനിസിപ്പാലിറ്റികളിലായി 783 സ്ഥാനാര്‍ത്ഥികള്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ 7 മുനിസിപ്പാലിറ്റികളിലായി അങ്കത്തട്ടിലുള്ളത് 404 സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലും പൂര്‍ത്തിയാപ്പോയപ്പോഴാണ് യോഗ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതും. 7 മുനിസിപ്പാലിറ്റിയിലേക്കും കൂടി 783 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 379 സ്ത്രീകളും 404 പുരുഷന്മാരും ജനവിധി തേടുന്നുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 89 പുരുഷന്മാരും …
Read More »ഹിറ്റായി കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ ഡബിള്‍ ഡെക്കര്‍ സവാരി; 9 മാസം കൊണ്ട് വരുമാനം ഒരുകോടി കവിഞ്ഞു
മൂന്നാര്‍: തൊഴിലാളികള്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാതെ കിതച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കുറച്ചു നാള്‍ മുന്‍പുവരെ മാധ്യമങ്ങളില്‍. എന്നാലിപ്പോള്‍ അത്തരത്തിലുള്ള വാര്‍ത്തകളല്ല കെഎസ്ആര്‍ടിസിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി മൂന്നാറില്‍ നിന്നും വരുന്ന ശുഭവാര്‍ത്തകള്‍ കെഎസ്ആര്‍ടിസിയുടെ ഭാവിയുടെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്. സഞ്ചാരികള്‍ ഏറെയുള്ള മൂന്നാര്‍ റൂട്ടില്‍ 9 മാസങ്ങള്‍ക്കു മുന്‍പാണ് ഡബിള്‍ ഡെക്കര്‍ ബസ്സിറക്കി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ പരീക്ഷണ ഓട്ടം നടത്തിയത്. മൂന്നാറിന്റെ പ്രകൃതി ഭംഗിയും …
Read More »50 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിനല്‍കിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവ് പിതാവിന്റെ അടിയേറ്റ് മരിച്ചു
തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ഉപദ്രവിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക് (28) ആണ് മരിച്ചത്. പിതാവ് ഹൃദയാനന്ദിന്റെ (52) അടിയേറ്റ് ഒരുമാസത്തിലധികമായി ഹൃദ്ദിക് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 9നായിരുന്നു സംഭവം. ആഡംബര ബൈക്ക് വേണമെന്നാവശ്യപ്പെട്ട് ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. അടുത്തിടെ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാതാപിതാക്കള്‍ ലോണെടുത്ത് 12 ലക്ഷം …
Read More »തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റ് വിതരണം 26 ന് തുടങ്ങും; പോസ്റ്റല്‍ ബാലറ്റിനായി എങ്ങനെ അപേക്ഷിക്കാം?
പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കും. പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഡ്യൂട്ടി വ്യക്തമാക്കുകയും പ്രസ്തുത ജോലിയിലേക്ക് നിയോഗിച്ചും കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ടവര്‍ യഥാസമയം പുറത്തിറക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലീസ് മേധാവികള്‍, വരണാകാരികള്‍, …
Read More »ഹരിത തിരഞ്ഞെടുപ്പ്: ജില്ലാ ഭരണകൂടത്തിന്റെ വാഹന പ്രചരണത്തിന് തുടക്കമായി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം അടങ്ങിയ എല്‍.ഇ.ഡി വാഹന പ്രചാരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി വാഹന പ്രചാരണം ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ നവംബര്‍ 26 വരെ മൂന്നു ദിവസങ്ങളിലായാണ് വാഹന പ്രചാരണം നടത്തുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിളെല്ലാം വാഹനമെത്തും. പരിപാടിയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ …
Read More »
Prathinidhi Online