slider

കേരള തീരത്ത് തിരമാലകള്‍ ഉയരും; കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

പാലക്കാട്: സംസ്ഥാനത്ത് കളഅളക്കടല്‍ ജാഗ്രത നിര്‍ദേശം നല്‍കി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS). തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും കോഴിക്കോട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ക്ക് …

Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതി: 8ാമത് വീടിന്റെ തറക്കല്ലിട്ടു; മുഖ്യാതിഥിയായി നടി തന്‍വി റാം

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതിയിലെ 8ാമത് വീടിന്റെ തറക്കല്ലിട്ടു. നടി തന്‍വി റാം ചടങ്ങില്‍ മുഖ്യാതിഥിയായി. കണ്ണാടി പഞ്ചായത്തിലെ സുന്ദരനാണ് 8ാമത് ഭവനം ലഭിക്കുക. സ്വന്തമായി വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്ന് തന്‍വി റാം പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ വളരെക്കാലമായുള്ള ആഗ്രഹങ്ങളാണ് സ്‌മൈല്‍ ഭവന …

Read More »

എസ്‌ഐആറില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം; എങ്ങനെ വിവരങ്ങള്‍ നല്‍കാം

പാലക്കാട്: Special Intensive Revision (SIR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയും, കേരളത്തില്‍ 2025 നവംബര്‍ 4 മുതല്‍ 2025 ഡിസംബര്‍ 4 വരെയായി നടപ്പാക്കുകയും ആണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും അതാത് ഏരിയ ചാര്‍ജ്ജുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) വിവരശേഖരണത്തിനെത്തും. 2025 ഒക്ടോബര്‍ 27 തിയ്യതിയില്‍ പ്രാബല്ല്യത്തില്‍ വോട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും 2 വീതം Enumeration Form നല്‍കും. അത് രണ്ടും പൂരിപ്പിച്ചു ഒന്ന് ബൂത്ത് …

Read More »

ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന് തുടക്കമായി

പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2025-26 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ടൗണ്‍ നവീകരിക്കുന്നത്. ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാറിന്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. പദ്ധതിയുടെ ഭാഗമായി പാലക്കാട് പൊന്നാനി റോഡിലെ കിഴക്കേ തോട്ടുപാലം മുതല്‍ ഒറ്റപ്പാലം ബസ്റ്റാന്‍ഡ് വരെ നടപ്പാത നവീകരിക്കും. റോഡിലെ അരികുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് …

Read More »

9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: നീതി തേടി കുടുംബം; പോലീസില്‍ പരാതി നല്‍കി

പാലക്കാട്: പല്ലശ്ശനയില്‍ 9 വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ നീതി തേടി കുടുംബം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. ഒരുമാസം മുന്‍പാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും …

Read More »

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലയില്‍ നിന്നുള്ള ആദ്യ അപേക്ഷ ഗായിക നഞ്ചിയമ്മയുടേത്

പാലക്കാട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയുടെ വീട്ടിലെത്തി ഫോം നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച ശേഷം നഞ്ചിയമ്മ അപേക്ഷ ബി.എല്‍. ഒയ്ക്ക് കൈമാറി. അപേക്ഷയുടെ പകര്‍പ്പ് നഞ്ചിയമ്മയ്ക്ക് കൈമാറി. ഇതോടെ ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള ആദ്യ പങ്കാളിയായി നഞ്ചിയമ്മ. …

Read More »

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് എസ്‌ഐആറിന് തുടക്കം

പാലക്കാട്: ബീഹാറിനു പിന്നാലെ കേരളമടക്കമുള്ള 9 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ഇന്ന് തുടക്കമാകും. സംസ്ഥാനങ്ങള്‍ക്ക് പുറമേ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആറിന് ഇന്ന് തുടക്കമാകും. 51 കോടി വോട്ടര്‍മാരാണ് ഇവിടങ്ങളിലുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ 2026 ഫെബ്രുവരി 7ന് പൂര്‍ത്തിയാകും. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ …

Read More »

വിദ്യാര്‍ത്ഥി കണ്‍സെഷന്‍ ഇനി ഓണ്‍ലൈനില്‍; തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മൊബൈല്‍ ആപ്പുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷന്‍ ഇനിമുതല്‍ ഓണ്‍ലൈനാകുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ യാത്ര സൗകര്യം ഒരുക്കുക. കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും ഈ സൗകര്യം ഉപയോഗപ്പെടുത്തും. കണ്‍സെഷന്‍ ആവശ്യമുള്ള കുട്ടികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും ചെയ്യണം. തുടര്‍ന്ന് യാത്ര ചെയ്യേണ്ട റൂട്ട് അടക്കം സ്‌കൂള്‍ അധികൃതര്‍ പാസിനായി ശുപാര്‍ശ ചെയ്യണം. ഇതു പരിശോധനിച്ച ശേഷം അതാതു പ്രദേശത്തെ മോട്ടോര്‍ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്നും നാളെയും (നവംബര്‍ 4,5) തീയതികളില്‍ പേര് ചേര്‍ക്കാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് ഈ അവസരമുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും ഈ ദിവസങ്ങളില്‍ അപേക്ഷിക്കാം. പ്രവാസികള്‍ക്കും പട്ടികയില്‍ പേര് …

Read More »

അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

പാലക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്താമായി നടത്തുന്ന പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വെച്ച് ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. അതാതു വിഷയങ്ങളില്‍ ബിരുദവും ബി എഡുമാണ് പത്താം ക്ലാസ് തുല്യതയ്ക്കുള്ള യോഗ്യത. അതാത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും, ബി എഡും സെറ്റുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യത ക്ലാസുകള്‍ക്കുള്ള യോഗ്യത. ഹ്യുമാനിറ്റീസ്, …

Read More »