കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിൻ്റെ വില 4 രൂപ കുറച്ചു. 19 കിലോ സിലിണ്ടറിന് 1599 രൂപയാണ് വില. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.
Read More »ബിരിയാണിക്ക് 978, സലാഡിന് 748, റൊട്ടിക്ക് 118; ക്രിക്കറ്റ് താരം കോലിയുടെ റെസ്‌റ്റോറന്റ് വേറെ ലെവല്‍
വിരാട് കോലി ക്രിക്കറ്റ് ലോകത്തിനപ്പുറം ആരാധകരുള്ള താരമാണ്. ക്രിക്കറ്റിനു പുറമേ അറിയപ്പെടുന്ന ബിസിനസ്സ് മാന്‍ കൂടിയാണ് കോലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കയാണ് കോലിയും അദ്ദേഹത്തിന്റെ റസ്‌റ്റോറന്റുകളും. വണ്‍8 കമ്മ്യൂണ്‍ എന്ന കോലിയുടെ റസ്‌റ്റോറന്റിലെ മെനുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ജുഹു ഔട്ട്‌ലെറ്റിലെ മെനു പ്രകാരം ചോറിന് 318 രൂപയാണ് വില. ലഖ്‌നൗവി ദം ലാംബ് ബിരിയാണിയുടെ വില 978 രൂപ. സൂപ്പര്‍ ഫുഡ് സലാഡിന് 748, …
Read More »ജില്ലയിലെ ഭൂരഹിതരായ 2303 കുടുംബങ്ങള്‍ക്ക് കൂടി ആശ്വാസം; പട്ടയമേളയില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി
പാലക്കാട്: ജില്ലയിലെ ഭൂരഹിതരായ 2303 കുടുംബങ്ങള്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്തു. റവന്യു വകുപ്പിന്റെ പട്ടയം നല്‍കുന്നതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും സംയുക്തമായി ചേര്‍ന്നാണ് ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തിയത്. പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 46643 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷനായിരുന്നു. …
Read More »സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവായി; ആനുകൂല്യം ഒക്ടോബറിലെ ശമ്പളത്തിനൊപ്പം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കി. വര്‍ധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നല്‍കും. ക്ഷാമബത്ത നേരത്തേ 18 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വളരെക്കാലമായുള്ള ആവശ്യമാണ് ഡിഎ വര്‍ധനവും കുടിശ്ശിക കൊടുത്തുതീര്‍ക്കലും. ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ ഡിഎ കുടിശ്ശികയുടെ ഓരോ ഗഡുക്കള്‍ അനുവദിച്ചിരുന്നു. അതേസമയം ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം …
Read More »ആശമാരുടെ സമരം അവസാനിപ്പിക്കുന്നു; നടപടി ഓണറേറിയം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കുന്നു. ഓണറേറിയത്തില്‍ 1000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ രാവിലെ നടത്തുന്ന സമരപ്രതിജ്ഞാ റാലിയോടെയാണ് സമരം അവസാനിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ റാലി ഉദ്ഘാടനം ചെയ്യും. 266 ദിവസമായി 2026 ഫെബ്രുവരി 10ന് സമരം ഒരു വര്‍ഷം തികയ്ക്കുകയാണ്. അന്നേദിവസം മഹാ പ്രതിഷേധ സംഗമം നടത്തും. ഓണറേറിയം …
Read More »വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. ഒറ്റപ്പാലം അനുഗ്രഹയില്‍ ടി.കെ അനിത- ഡോ.സി.വി ഷണ്‍മുഖന്‍ ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗം ഡോക്ടറായി ജോലി ചെയ്ത് വരികായിരുന്നു. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിന്റെ ഭാഗമായ വൈക്കം തോട്ടുവക്കും തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണോ അമല്‍ യാത്ര …
Read More »ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് വിടവാങ്ങി; കേരളത്തില്‍ നിന്നും ഒളിമ്പിക് മെഡല്‍ നേടിയ ആദ്യതാരം
ബെംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി താരവുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8:10ന് ബംഗളുരുവിലായിരുന്നു അന്ത്യം. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു ഫ്രെഡറിക്. എട്ട് ഗോളുകള്‍ മാത്രമാണ് ഫ്രെഡറിക് ഒളിംപിക്‌സില്‍ വഴങ്ങിയത്. 1971ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹം 7 വര്‍ഷത്തോളം ദേശീയ ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ഹോക്കിയിലെ ടൈഗര്‍ …
Read More »ഷൊർണൂർ ക്വാറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
പാലക്കാട് : ഷൊർണൂർ ത്രാങ്ങാലിയിലെ കരിങ്കൽ ക്വാറിയിൽ 19 ദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റൂർ ഭഗവതിക്കുന്നിൽ താമസിക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഗർഭിണിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ കരിങ്കൽക്വാറിയിൽ ഉപേക്ഷിച്ചുവെന്നാണു വിവരം. പ്രസവശേഷം ശിശുവിനെ ബാഗിലാക്കി സൂക്ഷിക്കുകയും ആർത്തവസമയത്തെ അമിത രക്തസ്രാവമാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം അടങ്ങിയ ബാഗുമായി ആറ്റൂരിലെ ഭർതൃവീട്ടിൽ …
Read More »അഞ്ചര വയസ്സുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്
പാലക്കാട്: അഞ്ചര വയസ്സുകാരി അദിതി എസ് നമ്പൂതരിയെ ശാരീരികമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അദിതിയുടെ അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ഇയാളുടെ രണ്ടാം ഭാര്യ ദേവിക അന്തര്‍ജനവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട്‌ലക്ഷം രൂപ പിഴയും ഒടുക്കണം. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. പ്രതികളെ ഇന്നലെ രാത്രി …
Read More »വ്യാജവാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖരന്റെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
തിരുവനന്തപുരം: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി.യ്ക്ക് എതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തെന്നാണ് ആരോപണം റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍റ്റിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് …
Read More »
Prathinidhi Online