പാലക്കാട്: പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യവ്യാസത്തിനായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ, പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം. പ്രവാസി മലയാളികളുടേയും തിരികെയെത്തിയ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ട് വര്‍ഷത്തിലധികമായി വിദേശ രാജ്യത്ത് ജോലിചെയ്യുന്നവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപവരെയുള്ള പ്രവാസികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2025-26 അധ്യയന …
Read More »പോക്‌സോ കേസ്; പെരിങ്ങോട്ടുകുറിശ്ശി 2 വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍
പാലക്കാട്: പോക്‌സോ കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. പെരുങ്ങോട്ടുകുറിശ്ശി (2) വില്ലേജ് അസിസ്റ്റന്റായ കെ.മണികണ്ഠനെയാണ് സര്‍വീസില്‍ നിന്നും ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സസ്‌പെന്‍ഡ് ചെയ്തത്.
Read More »അന്തിമ വോട്ടര്‍ പട്ടിക: അപ്പീല്‍ ഇന്ന് വരെ നല്‍കാം
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടികയുടെമേലുള്ള അപ്പീല്‍ അപേക്ഷകള്‍ ഇന്ന് (നവംബര്‍ 19) വരെ നല്‍കാം. വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ നല്‍കാനാകുക. അപ്പീല്‍ ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ശേഷം ലഭിക്കുന്ന അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read More »ശബരിമലയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതം; തിക്കിലും തിരക്കിലും കോഴിക്കോട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു
ശബരിമല: ഭക്തജന പ്രവാഹത്തിൽ സ്തംഭിച്ച് ശബരിമല. തിരക്ക് നിയന്ത്രണാതീനമായതോടെ പോലീസും ഉദ്യോഗസ്ഥരും നോക്കി നിൽക്കേണ്ട അവസ്ഥയാണ്. തിക്കിലും തിരക്കിലും പെട്ട് കൊയിലാണ്ടി സ്വദേശിയായ ഒരു സ്ത്രീ പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചിട്ടുണ്ട്. പതിനെട്ടാംപടി കയറ്റം താളംതെറ്റിയിരിക്കയാണ്. ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ സന്നിധാനത്തേക്ക് പ്രവേശിച്ചതോടെ വലിയ അപകടഭീതിയാണ് സന്നിധാനത്ത് നിലനിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ …
Read More »ഇരട്ട വോട്ടുകൾ കണ്ടെത്താൻ എ ഐ; കള്ളവോട്ടിന് പൂട്ടുവീഴും
പാലക്കാട്: കള്ളവോട്ടുകൾ തടയാനും ഇരട്ട വോട്ടുകൾ കണ്ടെത്താനും എഐ സാങ്കേതിക വിദ്യയെ ഉപയോഗിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയറിന് മുഖം തിരിച്ചറിയാനാവുമെന്നതിനാല്‍, ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. വോട്ടർ ഡാറ്റാബേസിലെ ഫോട്ടോകളും വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. മുഖ സാദൃശം നോക്കി എഐ ഒന്നിലധികം സ്ഥലങ്ങളിൽ ഒരാൾക്ക് വോട്ടുണ്ടോ എന്ന് …
Read More »സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യൻഷിപ്പ്: പുരുഷ വിഭാഗത്തില്‍ പാലക്കാട് ചാമ്പ്യന്മാർ
കോട്ടയം: 30 മത് സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോള്‍ ചാമ്ബ്യൻഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ പാലക്കാട് ചാമ്പ്യന്മാർ. തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് പാലക്കാട് ജേതാക്കളായത്. തൃശ്ശൂരിനെ പരാജയപ്പെടുത്തി കോഴിക്കോട് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് കോതമംഗലം രൂപതാ ജനറല്‍ ഫാ.പയ്സ് മേലേക്കണ്ടത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സോഫ്റ്റ്‌ബോള്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിപിൻ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ജില്ലാ സ്‌പോട്സ് …
Read More »കൊടുവള്ളി നഗരസഭയിൽ ‘മരിച്ചവരുടെ ബഹളം’
കോഴിക്കോട്: മരിച്ചവർ ജ്യൂസുമായി വരുന്നു. കൊടുവള്ളി നഗരസഭയിലെ അധികൃതർക്ക് കൊടുക്കുന്നു. സാർ ഞങ്ങൾ ജീവനോടെയുണ്ടെന്ന് പറഞ്ഞ് അസ്തിത്വം തെളിയിക്കുന്നു. കുറച്ച് ദിവസങ്ങളായി കൊടുവള്ളി നിയമസഭ കാര്യാലയത്തിലെ കാഴ്ചകളിലൊന്നാണിത്. മരിച്ചെന്ന് പറഞ്ഞ് വോട്ടർപട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇത്തരത്തിലൊരു വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നത്. ഒന്നും രണ്ടും പേരെയല്ല ഇത്തരത്തിൽ പട്ടികയിൽ നിന്നും പുറത്താക്കിയത്. 1400 ഓളം പേര് മരിച്ചെന്ന് പറഞ്ഞ് നഗരസഭ ലിസ്റ്റിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. മരിച്ചു എന്ന കാരണത്താൽ വോട്ടർ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ് വരെ എസ്‌ഐആർ നിർത്തിവയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വരെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എസ് ഐ ആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയത്ത് ആയതിനാൽ ഇത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ സാധിക്കില്ലെന്നുമാണ് സർക്കാർ കോടതിയിൽ വാദിക്കുന്നത്. …
Read More »അന്തർസംസ്ഥാന റൂട്ട് പിടിച്ചെടുക്കുക ലക്ഷ്യം: ടിക്കറ്റ് നിരക്ക് കുറയ്‌ക്കാനൊരുങ്ങി കെഎസ്‌ആർടിസി
പാലക്കാട്: അന്തർസംസ്ഥാന റൂട്ടിൽ ആധിപത്യം സ്ഥാപിക്കാനായി പദ്ധതികളുമായി കെഎസ്‌ആർടിസി. ഇത്തരം റൂട്ടുകളിൽ ‘ഡൈനാമിക് പ്രൈസിങ്’ഏർപ്പെടുത്താൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഇതുപ്രകാരം 50 ശതമാനം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകും. തുടർന്നുളള 40 ശതമാനത്തിന് നിലവിലുള്ള നിരക്കാകും ഈടാക്കുക. ബാക്കിവരുന്ന പത്തുശതമാനം ടിക്കറ്റുകൾ ആവശ്യക്കാർ കൂടുന്നതനുസരിച്ച് നിരക്ക് കൂട്ടി വിൽക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, മൈസൂരു, കോയന്പത്തൂർ, മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിലേക്കുള്ള പ്രീമിയം സർവീസുകളിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. വെള്ളിയും ഞായറും …
Read More »തദ്ദേശ തിരഞ്ഞെടുപ്പ് : ചിലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ നിരീക്ഷകരെ നിയമിച്ചു
പാലക്കാട്: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലവുകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഡ്യൂട്ടി. ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭാ അടിസ്ഥാനത്തിലാണ് ചിലവ് നിരീക്ഷകരെ നിയമിച്ചിട്ടുള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ പൊതു നിരീക്ഷകനെയും നിയമിച്ചിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വേളൂരിയാണ് പാലക്കാട് ജില്ലയുടെ ചുമതലയുള്ള പൊതു നീരീക്ഷകന്‍. സന്തോഷ് ബി (തൃത്താല …
Read More »
Prathinidhi Online