slider

എസി സീറ്റുകൾ 40 രൂപ മുതൽ; കെഎസ്ആർടിസി 3 പുതിയ ബസുകൾ തുടങ്ങി

തൃശ്ശൂർ: കെഎസ്ആർടിസിയുടെ മൂന്ന് പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസ്സുകൾ കൂടെ നിരത്തിലക്കേക്ക്. തൃശ്ശൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ സർവീസുകളുടെ ഫ്‌ലാഗ്ഓഫ് ചെയ്തു. മികച്ച സൗകര്യങ്ങളോടൊപ്പം  അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പി. ബാലചന്ദ്രൻ എംഎൽഎയെ മന്ത്രി അനുമോദിച്ചു. എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായി. കേരള കോൺഗ്രസ് (ബി) …

Read More »

റിപ്പബ്ലിക് ദിനാഘോഷം: ജില്ലാതല പരിപാടികൾ മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും

പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ചടങ്ങുകൾ ജനുവരി 26ന് പാലക്കാട് കോട്ടമൈതാനിയിൽ നടക്കും. രാവിലെ ഒമ്പതു മണിക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തും. പരേഡില്‍ പൊലീസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും വിവിധ പ്ലറ്റൂണുകള്‍ അണിനിരക്കും. പരേഡിനായി വിപുലമായ ക്രമീകരണങ്ങളാണ് കോട്ടമൈതാനിയിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.45ന് …

Read More »

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിന് അഭിമാന നിമിഷം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള മെഡലിന് ഡൽഹി  പോലീസിലെ മലയാളി ഉദ്യോഗസ്ഥൻ, എസ്.ഐ ഷിബു ആർ .എസ് അർഹനായി. കോഴിക്കോട് സ്വദേശിയാണ്. നാടക പ്രവർത്തകൻ കൂടിയാണ്. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദിനെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയ ന്യൂഡൽഹി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു. കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള …

Read More »

തിരുവല്ലയിൽ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ട കട ഉടമ ജയരാജൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് …

Read More »

വനിതാ ശിശു വികസന വകുപ്പിൽ ജോലി ഒഴിവ്

പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ശ്രീകൃഷ്ണപുരം ഐ സി ഡി എസ് ഓഫീസിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നാഷ്ണല്‍ നൂട്രീഷന്‍ മിഷന്‍ ( പോഷണ്‍ അഭിയാന്‍ 2.0) ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ വിജ്ഞാപന പ്രകാരമുള്ള നിശ്ചിത ഫോര്‍മാറ്റില്‍ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 എന്ന …

Read More »

5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ്! റിയൽമി മാജിക്ക്

വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ് തരുന്ന ഫോൺ. കേൾക്കുമ്പോൾ തന്നെ ഒന്നനുഭവിക്കണമെന്ന് തോന്നുന്നില്ലേ? റിയൽമി പി4 പവർ എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്മാർട്ട്‌ഫോണിൻ്റെ പ്രധാന പ്രത്യേകതയായി റിയൽമി പറയുന്നതും ഇത് തന്നെയാണ്. ജനുവരി 29 ന് ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെ ന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനിയുടെ …

Read More »

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻ്റെ കൊലപാതകത്തിന് പിന്നിൽ കുട്ടിയോടുള്ള ഇഷ്ടക്കേട്; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിന് പിന്നിൽ കുട്ടിയോടുള്ള ഇഷ്ടക്കേടെന്ന് പിതാവ് ഷിജിൻ. കവളാകുളം സ്വദേശി ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്ന ഷിജിൻ ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്ന് കുഞ്ഞിനെ മർദ്ദിക്കുകയും കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിക്കുകയും ചെയ്തെന്ന് ഷിജിൻ സമ്മതിച്ചതായി അന്വേഷണ സംഘം …

Read More »

ഐ ടി ഐയിൽ ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട്: അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ താല്‍ക്കാലികമായി ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 27 രാവിലെ 11 ന് ഓഫീസില്‍ വെച്ച് നടക്കും. എസ്.എസ്.എല്‍.സി അല്ലേങ്കില്‍ തത്തുല്യ യോഗ്യതയും ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/ബിടെകുമാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെ …

Read More »

ഉല്ലാസ് പദ്ധതി : ജില്ലയില്‍ 4176 പേര്‍ സാക്ഷരതാ പരീക്ഷ എഴുതും

പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമായ ഉല്ലാസ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 4176 പേര്‍ സാക്ഷരതാ പരീക്ഷ എഴുതും. 345 പുരുഷന്‍മാരും 3831 സ്ത്രീകളുമാണ് പരീക്ഷ എഴുതുന്നത്. എസ് സി വിഭാഗത്തില്‍ 1002 പേരും എസ് ടി വിഭാഗത്തില്‍ 416 പേരുമാണുള്ളത്. ജനുവരി 25 ന് നടത്തുന്ന മികവുത്സവ പരീക്ഷയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചോദ്യപേപ്പറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം …

Read More »

പുതുക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഷോക്കേറ്റ് മരണമെന്ന് സംശയം

പാലക്കാട്: പുതുക്കോട് ചൂലിപ്പാടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂലിപ്പാടം സ്വദേശി റാഫിയെ (27) ആണ് തോട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ടാപ്പിങ് കഴിഞ്ഞ് വീട്ടില്‍ വന്ന റാഫി തോട്ടിലേക്ക് പോയതായി ബന്ധുക്കള്‍ പറയുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് കുടുംബം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് തോടിന്റെ കരയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചെന്നാണ് സംശയം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് …

Read More »