കൊച്ചി: ലുലുമാളിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് ശരിവച്ച് ഹൈക്കോടതി. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദത്തെ കോടതി തള്ളുകയും ഫീസ് ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കെട്ടിട ഉടമയ്ക്ക് വിവേചനാധികാരമുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് പ്രകാരം …
Read More »അഴിമതി ആരോപണം: എലപ്പുള്ളി പഞ്ചായത്ത് ഉപരോധിച്ചു
പാലക്കാട്: അഴിമതി ആരോപിച്ച് എലപ്പുള്ളി പഞ്ചായത്ത് സിപിഐഎം ഉപരോധിച്ചു. ലൈഫ് മിഷനിലൂടെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കണം, കുടുംബശ്രീക്ക് ഗ്രാന്‍ഡ് അനുവദിക്കണം, തൊഴിലുറപ്പു പദ്ധതിയില്‍ നൂറുദിനം തൊഴില്‍ അനുവദിക്കുക, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എലപ്പുള്ളി ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കുന്നതിന്റെ മുന്‍പേയായിരുന്നു സിപിഐഎമ്മിന്റെ പ്രതിഷേധം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബോര്‍ഡ് …
Read More »സംസ്ഥാന സ്കൂൾ കായിക മേളയിൽ റെക്കോർഡിട്ട രണ്ട് വിദ്യാർത്ഥികളെ സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് ജേതാക്കളായ രണ്ട് വിദ്യാർത്ഥികളെ ഏറ്റെടുത്ത് സഞ്ജു സാംസൺ ഫൗണ്ടേഷൻ. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക. സംസ്ഥാന സ്കൂൾ കായികമേള 25ൻ്റെ തിരുവനന്തപുരം ബ്രാൻഡ് …
Read More »കരൂർ അപകടം; മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് വിജയ്
കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു. കരൂരിൽ നേരിട്ട് വരാൻ ആകാത്തതിലും വിജയ് മാപ്പ് ചോദിച്ചു. കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്. ഇന്നലെ …
Read More »സ്വര്‍ണവില താഴേക്ക് തന്നെ; സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നത് അബദ്ധമാകുമോ?
പാലക്കാട്: തുടര്‍ച്ചയായ കുതിപ്പുകള്‍ക്ക് പിന്നാലെ സ്വര്‍ണവില താഴോട്ട് തന്നെ. ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 6080 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുതിച്ചുയര്‍ന്നിരുന്നത്. ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രണ്ടു ശതമാനത്തിന് മുകളില്‍ സ്വര്‍ണവില കുറഞ്ഞ് 4019 ഡോളറിലേക്ക് താഴ്ന്നു. യു.എസ് – ചൈന …
Read More »കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്രമുക്ത പഞ്ചായത്തായി നാളെ പ്രഖ്യാപിക്കും
പാലക്കാട്: കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായത്തായി നാളെ പ്രഖ്യാപിക്കും. 28ന് രാവിലെ 9.30 ന് മുളയങ്കാവ് എസ്.എം റീജന്‍സിയില്‍ കായിക ന്യൂനക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആണ് പ്രഖ്യാപനം നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസും നാളെ നടക്കും. ചടങ്ങില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ …
Read More »തെരുവുനായ നിയന്ത്രണത്തില്‍ വീഴ്ച പറ്റി; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് നേരിട്ട് ഹാജരാകണമെന്നുമാണ് നിര്‍ദേശം. തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെ കുറിച്ച് കോടതി നേരത്തേ സംസ്ഥാനങ്ങളോട് സത്യവാങ്മൂലം തേടിയിരുന്നു. എന്നാല്‍ തെലങ്കാന, ബംഗാള്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് മറുപടി നല്‍കിയത്. ഇതിനു പുറമേ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും മറുപടി നല്‍കിയിരുന്നു. ഈ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ ഒഴികെ …
Read More »ലോകത്തിലെ ആദ്യത്തെ ‘എഐ മന്ത്രി ഗര്‍ഭിണി; കുട്ടികള്‍ 83’; വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയന്‍ പ്രധാനമന്ത്രി
ബെര്‍ലിന്‍: ലോകത്തില്‍ ആദ്യമായി ഒരു രാജ്യത്ത് എഐ മന്ത്രി ഭരണസിരാകേന്ദ്രത്തില്‍ എത്തിയെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് ലോകം കേട്ടത്. അല്‍ബേനിയന്‍ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത മന്ത്രിയായി ‘ഡിയേല’ എന്ന് പേരിട്ട എഐ മോഡല്‍ എത്തിയതിലെ അത്ഭുതം ഇപ്പോഴും പലര്‍ക്കും മാറിയിട്ടില്ല. ഇപ്പോഴിതാ ഡിയേല ഗര്‍ഭിണിയാണെന്നും 83 കുട്ടികളെ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ (ബിജിഡി) സംസാരിക്കുന്നതിനിടെയാണ് റാമയുടെ വിചിത്ര പ്രഖ്യാപനം. ‘ഡിയെല്ലയുടെ …
Read More »21കാരി അണ്ടര്‍ 19 വിഭാഗത്തില്‍ മത്സരിച്ചു? സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം; പരാതി നല്‍കി പാലക്കാടിന്റെ താരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 , 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജ്യോതി ഉപാധ്യായയ്ക്ക് എതിരെയാണ് ആരോപണം. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജ്യോതിയുടെ പ്രായം 21 വയസ്സാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനി മത്സരിച്ചത് അണ്ടര്‍ 19 സീനിയര്‍ വിഭാഗത്തിലും. ഇതോടെ മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ പാലക്കാടിന്റെ താരങ്ങള്‍ പരാതിയുമായി മുന്നോട്ട് വന്നു. …
Read More »വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം
പാലക്കാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 8, 9, 10 എന്നീ ക്ലാസുകളിലൊഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അവസാന തീയതി നവംബര്‍ 30. …
Read More »
Prathinidhi Online